TRENDING:

Yuzvendra Chahal|'കുടുംബത്തോടൊപ്പം ഞങ്ങളിരുവരും യെസ് പറഞ്ഞു'; വിവാഹ നിശ്ചയ വാർത്തകൾ പുറത്തുവിട്ട് ഇന്ത്യൻ താരം യുസ് വേന്ദ്ര ചാഹൽ

Last Updated:
'ഞങ്ങളുടെ കുടുംബത്തോടൊപ്പം ഞങ്ങളിരുവരും 'യെസ്' പറഞ്ഞു' എന്ന കുറിപ്പോടെയാണ് ചാഹൽ സന്തോഷവാർത്ത പുറത്തുവിട്ടത്.
advertisement
1/9
'കുടുംബത്തോടൊപ്പം ഞങ്ങളിരുവരും യെസ് പറഞ്ഞു'; വിവാഹ നിശ്ചയ വാർത്തകൾ പുറത്തുവിട്ട് ചാഹൽ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ് വേന്ദ്ര ചാഹൽ വിവാഹിതനാകുന്നു. നൃത്തസംവിധായികയും ഡോക്ടറുമായ ധനശ്രീ വർമയാണ് വധു.
advertisement
2/9
ധനശ്രീയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി ചാഹൽ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു.
advertisement
3/9
ധനശ്രീയ്ക്കൊപ്പമുള്ള ചിത്രവും ഇന്ത്യൻ താരം പങ്കുവെച്ചിട്ടുണ്ട്. ഇന്നലെയാണ് 30കാരനായ ചാഹൽ വിവാഹ വാർത്ത പുറത്തു വിട്ടത്.
advertisement
4/9
'ഞങ്ങളുടെ കുടുംബത്തോടൊപ്പം ഞങ്ങളിരുവരും 'യെസ്' പറഞ്ഞു' എന്ന കുറിപ്പോടെയാണ് ചാഹൽ സന്തോഷവാർത്ത പുറത്തുവിട്ടത്.
advertisement
5/9
കുടുംബത്തോടൊപ്പമുള്ള ചിത്രവും ചാഹലിന്റെ ഇൻസ്റ്റാ പോസ്റ്റിലുണ്ട്. യു ട്യൂബർ കൂടിയായ ധനശ്രീ നേരത്തെ തന്നെ ചാഹലിന്റെ ഇൻസ്റ്റാ പോസ്റ്റുകളിലും ലൈവ് ചാറ്റിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
advertisement
6/9
ചാഹലിനും ധനശ്രീക്കും അഭിനന്ദനം അറിയിച്ച് ക്രിക്കറ്റ് താരങ്ങളും ആരാധകരും കമന്റ് ചെയ്തു. ദൈവത്തിന്റെ അനുഗ്രഹമുണ്ടാകട്ടെ എന്നായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ കമന്റ്.
advertisement
7/9
ശിഖർ ധവാൻ, എം എസ് ധോനി, ഇറ്‍ഫാൻ പത്താൻ, ആകാശ് ചോപ്ര, ഫീൽഡിങ് കോച്ച് രവി ശ്രീധർ, വാഷിങ്ടൺ സുന്ദർ, ഭുവനേശ്വർ കുമാർ, മൻദീപ് സിങ്ങ് തുടങ്ങിയവരെല്ലാം ചാഹലിന്റെ പോസ്റ്റിന് അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
advertisement
8/9
ലോക്ക് ഡൗണിനു പിന്നാലെ കഴിഞ്ഞ നാലഞ്ച് മാസമായി സമൂഹമാധ്യമങ്ങളിൽ വളരെ ആക്ടീവ് ആയിരുന്നു ചാഹൽ. ഇന്ത്യ -ന്യൂസിലാൻഡ് ഏകദിനമത്സരത്തിലാണ് ചാഹൽ അവസാനമായി കളിച്ചത്.
advertisement
9/9
സെപ്തംബർ 19ന് യുഎഇയിൽ നടക്കുന്ന ഐപിഎൽ 2020 മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് താരം. വിരാട് കോഹ് ലി നയിക്കുന്ന റോയൽ ചാലഞ്ചേഴ്സ് താരമാണ് ചാഹൽ.
മലയാളം വാർത്തകൾ/Photogallery/Sports/
Yuzvendra Chahal|'കുടുംബത്തോടൊപ്പം ഞങ്ങളിരുവരും യെസ് പറഞ്ഞു'; വിവാഹ നിശ്ചയ വാർത്തകൾ പുറത്തുവിട്ട് ഇന്ത്യൻ താരം യുസ് വേന്ദ്ര ചാഹൽ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories