എന്താ മീനേ ഇങ്ങനെ? നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന ഭയാനക ശബ്ദം; മത്സ്യങ്ങൾ ഇണചേരുന്നതെന്ന് ശാസ്‌ത്രലോകം
- Published by:Arun krishna
- news18-malayalam
Last Updated:
ബ്ലാക്ക് ഡ്രം ഫിഷിൻ്റെ ഇണചേരൽ സമയത്ത് പുറപ്പെടുവിക്കുന്ന ശബ്ദമാകാം ഇതെന്ന് ശാസ്ത്രജ്ഞനായ ഡോ.ജെയിംസ് ലൊകാസ്സിയോ പറയുന്നു
രാത്രിയിൽ ഉണ്ടാകുന്ന ഭയാനകവും വിചിത്രവുമായ ശബ്ദം, ഫ്ലോറിഡയിലെ താമ്പ പ്രദേശത്തുള്ള നിവാസികളുടെ മുഴുവൻ ഉറക്കം കെടുത്തി കൊണ്ടിരിക്കുകയാണ്. വീടുകളുടെ ഭിത്തികളെ അടക്കം പ്രകമ്പനം കൊള്ളിക്കുന്ന തരത്തിലുള്ള വലിയ ഉച്ചത്തിലുള്ള ശബ്ദങ്ങളാണ് രാത്രിയിൽ കേൾക്കുന്നത്. എന്നാൽ നിഗൂഢമായ ഈ ശബ്ദത്തിന്റെ യഥാർത്ഥ കാരണം, മത്സ്യങ്ങളുടെ ഇണചേരൽ ആണെന്നാണ് ഒരു ശാസ്ത്രജ്ഞന്റെ വിലയിരുത്തൽ.
ബ്ലാക്ക് ഡ്രം ഫിഷിൻ്റെ ഇണചേരൽ സമയത്ത് പുറപ്പെടുവിക്കുന്ന ശബ്ദമാകാം ഇതെന്ന് ശാസ്ത്രജ്ഞനായ ഡോ.ജെയിംസ് ലൊകാസ്സിയോ പറയുന്നു. കറുപ്പിനും ചാരനിറത്തിനും സമാനമായ വലിയ ചെതമ്പലുകളുള്ള മത്സ്യങ്ങളാണ് ബ്ലാക്ക് ഡ്രം ഫിഷ്. ചെമ്മീൻ, ഞണ്ട്, കക്കയിറച്ചി, ചിപ്പികൾ എന്നിവയാണ് ഇവ പ്രധാനമായും ഭക്ഷണമാക്കുന്നത്. അതേസമയം, മത്സ്യങ്ങളുടെ ഇണചേരൽ ആണോ ഇതിന്റെ യഥാർത്ഥ കാരണം എന്നതും ഇതുവരെ കൃത്യമായി സ്ഥിരീകരിച്ചിട്ടില്ല.
അണ്ടർവാട്ടർ മൈക്രോഫോണുകൾ സ്ഥാപിച്ച് ഇക്കാര്യം നിരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ഈ ശാസ്ത്രജ്ഞൻ. ഇദ്ദേഹത്തെ സഹായിക്കാനായി പ്രദേശവാസികൾ ഫണ്ട് സമാഹരിക്കാനും ആരംഭിച്ചിട്ടുണ്ട്. അണ്ടർവാട്ടർ മൈക്രോഫോണുകൾക്കായി ഏകദേശം 2500 ഡോളർ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനകം 500 ഡോളർ നാട്ടുകാരെല്ലാം ചേർന്ന് ശേഖരിച്ചിട്ടുണ്ട് " ഇതിന് കൃത്യമായ ഒരു ഉത്തരം ലഭിക്കുന്നത് ഈ പ്രദേശത്തെ മുഴുവൻ ആളുകൾക്കും സഹായകമാകും", എന്ന് ശാസ്ത്രജ്ഞന്റെ സഹപ്രവർത്തകയായ സാറാ ഹീലി മാധ്യമങ്ങളോട് പ്രതികരിച്ചു.
advertisement
ബ്ലാക്ക് ഫിഷുകളുടെ ഇണചേരൽ ശബ്ദം സമുദ്രത്തിന്റെ അടുത്തട്ടിലൂടെയാണ് കൂടുതലും സഞ്ചരിക്കുക എന്നും ഡോ ലൊകാസിയോ പറയുന്നു. ഒരു മൈൽ അകലെയുള്ള ആളുകൾക്ക് ഈ ശബ്ദം കേൾക്കാൻ കഴിയുന്നത് എന്തുകൊണ്ടാണെന്ന കാര്യം, മൈക്രോ ഫോണുകൾ സ്ഥാപിക്കുന്നത് വഴി വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിഗൂഢമായി തുടരുന്ന ഈ ശബ്ദത്തിന്റെ കൃത്യമായ കാരണം അറിയാനുള്ള ആകാംക്ഷയിലാണ് ഇവിടുത്തെ ജനങ്ങൾ.
:
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 10, 2024 1:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എന്താ മീനേ ഇങ്ങനെ? നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന ഭയാനക ശബ്ദം; മത്സ്യങ്ങൾ ഇണചേരുന്നതെന്ന് ശാസ്‌ത്രലോകം