മോഹൻലാലിന്റേയും മുകേഷിന്റെയും നായിക; വിവാഹത്തിന്റെ 15-ാം നാൾ ഭർത്താവ് മുങ്ങിയ നടി

Last Updated:
വിവാഹം ചെയ്ത കാലിഫോർണിയയിലെ എഞ്ചിനീയർ എവിടെപ്പോയി? നടിയുടെ വിവാദപൂർണമായ ജീവിതം
1/6
ഗോഡ്ഫാദറിലെ മാലുവിനെ മറന്ന മലയാളിയുണ്ടോ? അന്യഭാഷക്കാരിയെങ്കിലും, വലിയ കാണുകയും, അതിൽ നിറയുന്ന അത്ഭുതവും പ്രണയവുമായി മലയാളികളെ കീഴ്പ്പെടുത്തിയ തമിഴ് സുന്ദരി, സൂപ്പർ താരങ്ങളായ മോഹൻലാലിന്റേയും ജയറാമിന്റെയും വരെ നായികയായ കനകയുടെ തുടക്കം മുകേഷിന്റെ ഒപ്പമായിരുന്നു. ഒരുപാട് സിനിമകൾ അവകാശപ്പെടാൻ ഇല്ലെങ്കിലും, കനക വേഷമിട്ട മലയാള ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിന് പുറമേ, തമിഴ്, തെലുങ്ക് സിനിമകളിലും കനക സജീവമായിരുന്നു. തന്റെ 26-ാം വയസിൽ കനക സിനിമയിൽ നിന്നും അപ്പാടെ അപ്രത്യക്ഷയാവുകയായിരുന്നു
ഗോഡ്ഫാദറിലെ മാലുവിനെ മറന്ന മലയാളിയുണ്ടോ? അന്യഭാഷക്കാരിയെങ്കിലും, വലിയ കണ്ണുകളും, അതിൽ നിറയുന്ന അത്ഭുതവും പ്രണയവുമായി മലയാളികളെ കീഴ്പ്പെടുത്തിയ തമിഴ് സുന്ദരി കനക. (Actor Kanaka) സൂപ്പർ താരങ്ങളായ മോഹൻലാലിന്റേയും ജയറാമിന്റെയും വരെ നായികയായ കനകയുടെ തുടക്കം മുകേഷിന്റെ ഒപ്പമായിരുന്നു. ഒരുപാട് സിനിമകൾ അവകാശപ്പെടാൻ ഇല്ലെങ്കിലും, കനക വേഷമിട്ട മലയാള ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിന് പുറമേ, തമിഴ്, തെലുങ്ക് സിനിമകളിലും കനക സജീവമായിരുന്നു. തന്റെ 26-ാം വയസിൽ കനക സിനിമയിൽ നിന്നും അപ്പാടെ അപ്രത്യക്ഷയാവുകയായിരുന്നു
advertisement
2/6
തമിഴ് നടി ദേവികയുടെയും അസിസ്റ്റന്റ് ഡയറക്ടർ ദേവദാസിന്റെയും മകളായാണ് കനകയുടെ പിറവി. അച്ഛനമ്മമാർ വിവാഹം കഴിഞ്ഞ് മൂന്നു വർഷത്തിനുള്ളിൽ വേർപിരിഞ്ഞതും, കനക അമ്മയുടെ പൂർണ സംരക്ഷണയിലായി. കലുഷിതമായ ജീവിതത്തിനിടയിലും, കനക സിനിമയിൽ പിടിച്ചു കയറി. 1989ലെ 'കരകാട്ടക്കാരൻ' എന്ന ചിത്രത്തിലൂടെയാണ് കനകയുടെ സിനിമാ പ്രവേശം. ഈ സിനിമ ബോക്സ് ഓഫീസിൽ വിജയചരിത്രം കുറിച്ചു (തുടർന്ന് വായിക്കുക)

3/6
സിനിമയുടെ വിജയത്തോടെ കനക തമിഴ് സിനിമയിലെ പ്രതിഭാശാലിയകളായ നടിമാരിൽ ഒരാളായി. രജനികാന്ത്, കാർത്തിക്, പ്രഭു, മമ്മൂട്ടി, രാമരാജൻ എന്നിവർക്കൊപ്പം കനക വേഷമിട്ടു. കഴിവും സ്ക്രീൻ സാന്നിധ്യവും കനകയ്ക്ക് നിരവധി റോളുകൾ നൽകി. തമിഴിൽ മാത്രമല്ല തെലുങ്കിലും കനകയെ തേടി അവസരങ്ങളെത്തി. വിവേകിന്റെ നായികയായി 1999ൽ വിരലുക്കേത വീക്കം എന്ന സിനിമയിലൂടെ കനകയുടെ കരിയറിന് അപ്രതീക്ഷിത വിരാമമായി. ഇതിന്റെ തൊട്ടടുത്ത വർഷമാണ് മോഹൻലാൽ ചിത്രം നരസിംഹത്തിൽ കനക ഒരു എക്സറ്റൻഡഡ്‌ കാമിയോ അവതരിപ്പിച്ചത്
സിനിമയുടെ വിജയത്തോടെ കനക തമിഴ് സിനിമയിലെ പ്രതിഭാശാലിയകളായ നടിമാരിൽ ഒരാളായി. രജനികാന്ത്, കാർത്തിക്, പ്രഭു, മമ്മൂട്ടി, രാമരാജൻ എന്നിവർക്കൊപ്പം കനക വേഷമിട്ടു. കഴിവും സ്ക്രീൻ സാന്നിധ്യവും കനകയ്ക്ക് നിരവധി റോളുകൾ നൽകി. തമിഴിൽ മാത്രമല്ല, തെലുങ്കിലും കനകയെ തേടി അവസരങ്ങളെത്തി. വിവേകിന്റെ നായികയായി 1999ൽ വിരലുക്കേത വീക്കം എന്ന സിനിമയിലൂടെ കനകയുടെ കരിയറിന് അപ്രതീക്ഷിത വിരാമമായി. ഇതിന്റെ തൊട്ടടുത്ത വർഷമാണ് മോഹൻലാൽ ചിത്രം നരസിംഹത്തിൽ കനക ഒരു എക്സറ്റൻഡഡ്‌ കാമിയോ അവതരിപ്പിച്ചത്
advertisement
4/6
സിനിമയിൽ നിന്നുള്ള കനകയുടെ പെട്ടെന്നുള്ള മടക്കത്തിനുള്ള കാരണം ഇപ്പോഴും അവ്യക്തമായി തുടരുന്നു. കനകയുടെ എല്ലാമെല്ലാമായിരുന്നു അമ്മ ദേവിക. 59-ാം വയസിൽ ദേവികയുടെ പെട്ടെന്നുള്ള വിയോഗം കനകയെ തളർത്തി. 2002ലായിരുന്നു അമ്മയുടെ മരണം. ജീവിതത്തിലും അവർ കൂടുതൽ ഉൾവലിയാൻ അമ്മയുടെ മരണം ഒരു കാരണമായി മാറി എന്നുവേണം കരുതാൻ. 2007ൽ കാലിഫോർണിയയിൽ നിന്നുള്ള ഒരു എഞ്ചിനീയർ കനകയെ വിവാഹം ചെയ്തു എന്ന റിപ്പോർട്ട് പ്രചരിച്ചു. ഈ വിവാഹം പക്ഷെ കനകയ്ക്ക് ജീവിതത്തിൽ ഒരു വഴിത്തിരിവായി മാറിയില്ല എന്ന് മാത്രമല്ല, വിവാദമായി തീരുകയുണ്ടായി

5/6
പിന്നെയും മൂന്നു വർഷങ്ങൾക്ക് ശേഷം, 2010ൽ, ഭർത്താവ് വിവാഹം കഴിഞ്ഞ് കേവലം 15 ദിവസങ്ങൾക്ക് ശേഷം മുങ്ങി എന്ന് കനക മാധ്യമങ്ങളോടായി പറഞ്ഞു. ഇയാളെക്കുറിച്ച് പിന്നീട് ഒരു വിവരവും ഉണ്ടായില്ല. അതിനു ശേഷം കനക മരിച്ചു എന്ന വാർത്തയും പുറത്തുവന്നു. താൻ ഇപ്പോഴും ജീവനോടെയുണ്ട് എന്ന് ടി.വി. ഇന്റർവ്യൂവിൽ വന്ന് കനകയ്ക്ക് പറയേണ്ടതായി വന്നു. അതിനു ശേഷം അവർ പൊതുജീവിതത്തിൽ നിന്നും പൂർണമായും പിന്മാറി. നടി കുട്ടി പത്മിനി കനകയുടെ ഒപ്പം നിൽക്കുന്ന ഒരു ചിത്രം പുറത്തുവന്നപ്പോൾ മാത്രമാണ് കനകയുടെ ഇപ്പോഴത്തെ ലുക്ക് പുറംലോകം കണ്ടത്

6/6
ചെന്നൈയിലെ വീട്ടിൽ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കനക ജീവിക്കുന്നതിനെ കുറിച്ച് ഇടയ്ക്ക് 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തിരുന്നു. അടുത്തുള്ള ഒരു വാച്ച്മാനുമായി മാത്രമാണ് കനകയുടെ സമ്പർക്കം. താനും ഭാര്യയും പിരിഞ്ഞുവെങ്കിലും, മകൾ കനക സിനിമയിൽ വരുന്നതിനേക്കാൾ പഠനത്തിൽ ശ്രദ്ധിക്കാനാണ് താൻ ആഗ്രഹിച്ചത് എന്ന് കനകയുടെ പിതാവ് ഒരിക്കൽ ഒരഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. പതിനാറാം വയസിൽ മകളെ അഭിനയിക്കാൻ വിട്ടതിൽ തനിക്ക് നീരസം ഉണ്ടായിരുന്നു, അതിന്റെ പേരിൽ കോടതി കയറി എന്നും അദ്ദേഹം വ്യക്തമാക്കി. മകൾക്ക് താല്പര്യമെങ്കിൽ, സംരക്ഷിക്കാൻ തയാറെന്നും പിതാവ് പറഞ്ഞിരുന്നു

'ഓപ്പറേഷൻ സിന്ദൂർ' പൂക്കളത്തിന് എഫ്ഐആ‍ർ രാജ്യദ്രോഹപരം; പാകിസ്ഥാനല്ല കേരളം ഭരിക്കുന്നത് : രാജീവ് ചന്ദ്രശേഖർ

  • കേരളം ഇന്ത്യയുടെ ഭാഗമാണെന്നും, ഓപ്പറേഷൻ സിന്ദൂർ പൂക്കളത്തിന് എഫ്ഐആർ സ്വീകരിക്കാനാകില്ല: രാജീവ് ചന്ദ്രശേഖർ.

  • ഓപ്പറേഷൻ സിന്ദൂർ സായുധസേനകളുടെ ധീരതയുടെയും കരുത്തിന്റെയും പ്രതീകമാണെന്ന് രാജീവ് ചന്ദ്രശേഖർ.

  • കേരളം ജമാ അത്തെ ഇസ്ലാമിയോ പാകിസ്ഥാനോ ഭരിക്കുന്നില്ലെന്നും, എഫ്ഐആർ പിൻവലിക്കണമെന്നും രാജീവ് ചന്ദ്രശേഖർ.

View All
advertisement