നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • KFC | കെഎഫ്സി പായ്ക്കറ്റുകൾ കൊണ്ടുണ്ടാക്കിയ പാവാട ധരിച്ച് ദക്ഷിണാഫ്രിക്കന്‍ ഫാഷന്‍ ഡിസൈനര്‍; ചിത്രം ട്വിറ്ററിൽ വൈറൽ

  KFC | കെഎഫ്സി പായ്ക്കറ്റുകൾ കൊണ്ടുണ്ടാക്കിയ പാവാട ധരിച്ച് ദക്ഷിണാഫ്രിക്കന്‍ ഫാഷന്‍ ഡിസൈനര്‍; ചിത്രം ട്വിറ്ററിൽ വൈറൽ

  കെഎഫ്സി തങ്ങളുടെ ബ്രാന്‍ഡിന്റെ 50-ാം വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി അവരുടെ 'സൂപ്പർ ഫാൻസിനെ' കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ മത്സരത്തിൽ താനും ഒരു സൂപ്പര്‍ ഫാനാണെന്ന് തെളിക്കുന്നതിനായാണ് ഡിസൈനർ കെഎഫ്‌സി പായ്ക്കുകള്‍ റീസൈക്കിള്‍ ചെയ്ത് പാവാട നിർമ്മിച്ചത്.

  • Share this:
   ഇന്റര്‍നെറ്റ് ലോകം സങ്കല്‍പ്പിക്കാവുന്നതിലും അതിവിശാലമാണ്. അവിടെ എപ്പോഴും നമ്മെ അത്ഭുതപ്പെടുത്തുന്ന അല്ലെങ്കില്‍ അമ്പരപ്പിക്കുന്ന എന്തെങ്കിലുമൊക്കെ ഉണ്ടാവും. മാത്രമല്ല ഓരോ ദിവസവും നമ്മെ രസിപ്പിക്കാന്‍ ലോകമെമ്പാടും നിരവധി വിചിത്രമായ സംഭവങ്ങളും നടക്കുന്നുണ്ട്. നമ്മുടെ ക്ഷമയെ പരീക്ഷിക്കുന്ന ഏറ്റവും മോശം ഫുഡ് കോമ്പിനേഷനുകള്‍ മുതല്‍ സൂര്യനു കീഴിലുള്ള എന്തിനേയും ക്രിയാത്മകമായും വളച്ചൊടിച്ചുമൊക്കെ ആളുകൾക്ക് മുന്നിൽ അവതരിപ്പിക്കാറുണ്ട്. ഇതില്‍ പലതും നെറ്റിസണ്‍സിന്റെ ശ്രദ്ധായകര്‍ഷിച്ച് വൈറലാകാറുമുണ്ട്. ഇപ്പോള്‍, ദക്ഷിണാഫ്രിക്കയിലെ ഒരു ഫാഷന്‍ ഡിസൈനര്‍ ക്രിയാത്മകമായി തയ്യാറാക്കിയ വസ്ത്രങ്ങളാണ് ട്വിറ്ററിൽ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.

   ട്വിറ്ററില്‍ NokuzothaNtuli എന്ന് വിളിക്കുന്ന ഒരു യുവതിയുടെ 'കെഎഫ്സി പാവാട'യാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ജനപ്രിയ ഫാസ്റ്റ് ഫുഡ് ഭീമനായ കെന്റക്കി ഫ്രൈഡ് ചിക്കന്റെ (കെഎഫ്സി) ആരാധികയായ ആ യുവതി റീസൈക്കിള്‍ ചെയ്ത കെഎഫ്സി പായ്ക്കുകള്‍ക്കൊണ്ട് നിര്‍മ്മിച്ച വസ്ത്രവുമായിട്ടാണ് എത്തിയിരിക്കുന്നത്. ''ഞങ്ങള്‍ എത്രമാത്രം കെഎഫ്സി-യുടെ കടുത്ത ആരാധകരാണെന്ന് (KFC super fans) കാണിക്കാന്‍ റീസൈക്കിള്‍ ചെയ്ത കെഎഫ്സി പായ്ക്കുകളില്‍ നിന്ന് കെഎഫ്സിക്കായി ഈ വസ്ത്രം നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു,'' എന്ന് അവര്‍ തന്റെ ട്വീറ്റില്‍ കുറിച്ചു.

   കെഎഫ്സി തങ്ങളുടെ ബ്രാന്‍ഡിന്റെ 50-ാം വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒരു മത്സരം നടത്തുന്നുണ്ട്. നിങ്ങള്‍ കെഎഫ്സി-യുടെ ഒരു 'സൂപ്പര്‍ ഫാന്‍' ആണെന്ന് തെളിയിക്കാന്‍ കഴിയുമെങ്കില്‍ പാരിതോഷികമായി ലഭിക്കുന്നത് ഒരു വര്‍ഷത്തേക്ക് സ്ഥിരമായി കെഎഫ്സി ആണ്. താന്‍ സൂപ്പര്‍ ഫാനാണെന്ന് തെളിക്കുന്നതിനായാണ് ഡിസൈനർ കെഎഫ്‌സി പായ്ക്കുകള്‍ റീസൈക്കിള്‍ ചെയ്ത് പാവാട നിർമ്മിച്ചത്.


   നവംബര്‍ 18-ന് ട്വിറ്ററില്‍ യുവതി പങ്കുവച്ച കെഎഫ്‌സി പാവാടയുടെ ചിത്രത്തിന് ഇതുവരെ 13.1k ലൈക്കുകളും ആയിരക്കണക്കിന് കമന്റുകളും ലഭിച്ചു. കെഎഫ്‌സി സ്ഥാപകനായ കേണല്‍ സാന്‍ഡേഴ്സ്-ന്റെ ലോഗോ ഉള്‍ക്കൊള്ളുന്ന കെഎഫ്സി പാവാട ധരിച്ച് ഡിസൈനറായ യുവതി പോസ് ചെയ്യുന്നതിനോടൊപ്പം കമ്പനിയുടെ ഐക്കണിക് ബക്കറ്റും കൈവശം വച്ചിട്ടുണ്ട്. കെഎഫ്സി ദക്ഷിണാഫ്രിക്കയും തങ്ങളുടെ ഔദ്യോഗിക ട്വിറ്ററില്‍ ഈ ചിത്രം പങ്കുവച്ചു.


   കെഎഫ്സി ദക്ഷിണാഫ്രിക്ക പങ്കുവച്ച കെഎഫ്‌സി പാവാട ധരിച്ച യുവതിയുടെ ചിത്രത്തിനും ഒട്ടേറെ കമന്റുകള്‍ ലഭിച്ചിരുന്നു. കമ്പനി ആ യുവതിക്ക് അര്‍ഹിച്ച അംഗീകാരം നല്‍കണമെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

   പരിസ്ഥിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആളുകളെ കൂടുതല്‍ പരിസ്ഥിതി ബോധമുള്ള തിരഞ്ഞെടുപ്പുകളിലേക്ക് നയിക്കുന്നതിനായി കെഎഫ്സി പിന്തുണ നല്‍കുന്നുണ്ട്. നേരത്തെ, കെഎഫ്സി ഇന്ത്യ അതിന്റെ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കാനുള്ള ശ്രമത്തില്‍, ഭക്ഷ്യയോഗ്യമായ സെര്‍വിംഗ് ബൗളുകള്‍ പരീക്ഷിച്ചിരുന്നു. പ്ലാസ്റ്റിക്കിന് പകരം ടോര്‍ട്ടിലകള്‍ കൊണ്ട് നിര്‍മ്മിച്ച ഭക്ഷ്യയോഗ്യമായ പാത്രങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയിരുന്നു.
   Published by:Naveen
   First published:
   )}