ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി

Last Updated:

ഇടക്കാല സർക്കാർ ഇരകളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും ജീവൻ നഷ്ടപ്പെട്ട യുവ പ്രതിഷേധക്കാരുടെ ത്യാഗത്തെ അംഗീകരിക്കുമെന്നും സുശീല കാർക്കി

News18
News18
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കർക്കി. ചുമതലയേറ്റ ശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയതുകൊണ്ടുള്ള തന്റെ ആദ്യ പ്രസംഗത്തിലാണ് സുശീല കാർക്കി ഇക്കാര്യം വ്യക്തമാക്കിയത്.തന്റെ ഇടക്കാല സർക്കാർ ഇരകളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും ജീവൻ നഷ്ടപ്പെട്ട യുവ പ്രതിഷേധക്കാരുടെ ത്യാഗത്തെ അംഗീകരിക്കുമെന്നും കാർക്കി പറഞ്ഞു.മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും പരിക്കേറ്റവർക്കും സഹായധനം നൽകുമെന്നും സുശീല കാർക്കി കൂട്ടിച്ചേർത്തു.
നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട യുവാക്കളുടെ നേതൃത്വത്തിലുള്ള വലിയ കലാപത്തെ തുടർന്ന് മുൻ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജിവച്ചതിന് പിന്നാലെയാണ് മുൻ ചീഫ് ജസ്റ്റിസായ സുശീല കാർക്കി നേപ്പാളിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്നത്.അസ്ഥിരമായ ഒരു പരിവർത്തന സമയത്ത് രാജ്യത്തെ സ്ഥിരപ്പെടുത്താനാണ് തന്റെ നേതൃത്വത്തിലുള്ള ഭരണകൂടം രൂപീകരിച്ചതെന്ന് കാർക്കി പറഞ്ഞു.
അധികാരം ആസ്വദിക്കാനല്ല താനും തന്റെ കൂടെയുള്ളവരും എത്തിയിരിക്കുന്നതെന്നും ആറു മാസത്തിനുള്ളിൽ പുതിയ പാർലമെന്റിന് ഉത്തരവാദിത്തം കൈമാറുമെന്നും നേപ്പാളിന്റെ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികളെ നേരിടാൻ ഐക്യം ആവശ്യപ്പെട്ടുകൊണ്ട് കർക്കി രാഷ്ട്രത്തോട് പറഞ്ഞു.
advertisement
വിവാദമായ സോഷ്യൽ മീഡിയ നിരോധനത്തെത്തുടർന്ന് സെപ്റ്റംബർ 8 ന് കാഠ്മണ്ഡുവിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾ, അഴിമതി, തൊഴിലില്ലായ്മ, അസമത്വം എന്നിവയ്‌ക്കെതിരായ വിശാലമായ പ്രക്ഷോഭങ്ങളായി പെട്ടെന്ന് വളരുകയായിരുന്നു.പ്രകടനക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ കുറഞ്ഞത് 51 പേർ കൊല്ലപ്പെടുകയും 1,300 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
summery ; Nepal Prime Minister Sushila Karki has said that those killed in the Gen Z protests will be honored as martyrs. Sushila Karki made this statement in her first address to the nation after taking office.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
Next Article
advertisement
'മന്ത്രിയായാലും തന്ത്രിയായാലും അന്വേഷണം ശരിയായദിശയിൽ പോകണം; ഉന്നത നേതാക്കളെ ഒഴിവാക്കുന്നത് ദുരൂഹമെന്ന് കുമ്മനം
'മന്ത്രിയായാലും തന്ത്രിയായാലും അന്വേഷണം ശരിയായദിശയിൽ പോകണം; ഉന്നത നേതാക്കളെ ഒഴിവാക്കുന്നത് ദുരൂഹമെന്ന് കുമ്മനം
  • ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ശരിയായ ദിശയിൽ നടക്കണമെന്ന് ബിജെപി

  • കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരായ സർക്കാർ നിലപാട് ദുരൂഹമാണെന്നും കുമ്മനം

  • കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിട്ട് എന്തായി എന്നും കുമ്മനം . 

View All
advertisement