മറ്റൊരാളുമായി ബന്ധമെന്ന് സംശയം; ഒപ്പം താമസിക്കുന്ന യുവതിയെ കഴുത്തുഞെരിച്ച് കൊന്ന് ബാഗിൽ തിരുകിയ ശേഷം സെൽഫി

Last Updated:

കൊലപാതകത്തിന് ശേഷം യുവതിയുടെ മൃതദേഹം ബാഗിലാക്കി പ്രതി യമുനാ നദിയിൽ ഉപേക്ഷിച്ചതായി പോലീസ് പറയുന്നു

News18
News18
ഉത്തർപ്രദേശ്: ഒപ്പം താമസിക്കുന്ന യുവതിയെ കഴുത്തുഞെരിച്ച് കൊന്ന് ബാഗിൽ തിരുകിയ കേസിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ കാൺപൂരിൽ ആണ് സംഭവം. ആകാംക്ഷ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ സൂരജ് കുമാർ ഉത്തമിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലായതെന്ന് പോലീസ് അറിയിച്ചു. തന്നെ വഞ്ചിക്കുകയാണെന്ന് സംശയിച്ച യുവാവ് തന്റെ ലിവിങ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തുകയായിരുന്നു. പ്രതിയായ സൂരജ് കുമാർ ഉത്തമും കൊല്ലപ്പെട്ട ആകാംക്ഷയും തമ്മിൽ ജൂലൈ 21-നാണു വാക്കുതർക്കം ഉണ്ടായത്. ആകാംക്ഷ മറ്റൊരാളുമായി സംസാരിക്കുന്നത് സൂരജ് അറിഞ്ഞതാണ് ഈ വഴക്കിന് കാരണം. വഴക്ക് മൂർച്ഛിച്ചപ്പോൾ സൂരജ് ആകാംക്ഷയുടെ തല ഭിത്തിയിലിടിപ്പിക്കുകയും തുടർന്ന് കഴുത്തുഞെരിച്ച് കൊല്ലുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹം ഒളിപ്പിക്കാൻ സുഹൃത്തായ ആശിഷ് കുമാറിനെ സൂരജ് സഹായത്തിന് വിളിച്ചതായി പോലീസ് അറിയിച്ചു. ഇരുവരും ചേർന്ന് ആകാംക്ഷയുടെ മൃതദേഹം ഒരു ബാഗിലാക്കിയ ശേഷം ഉപേക്ഷിക്കാനായി 100 കിലോമീറ്റർ അകലെയുള്ള ബാന്ദയിലേക്ക് മോട്ടോർസൈക്കിളിൽ യാത്ര തിരിച്ചു. യമുനാ നദിയിൽ ബാഗ് എറിഞ്ഞു. എന്നാൽ അതിനുമുമ്പ് സൂരജ് ഉത്തമം ബാഗിനൊപ്പം ഒരു സെൽഫി എടുത്തതായി പോലീസ് പറയുന്നു.
അതേസമയം,ഓഗസ്റ്റ് 8-ന് ആകാംക്ഷയുടെ അമ്മ മകളെ കാണാനില്ലെന്ന് പറഞ്ഞ് പോലീസിൽ പരാതി നൽകിയതോടെയാണ് കേസിന്റെ ചുരുളഴിയാൻ കാരണം. മകൾ സൂരജ് ഉത്തമന്റെ കസ്റ്റഡിയിലാണെന്നും അവർ ആരോപിച്ചു. തുടർന്ന് വ്യാഴാഴ്ച സൂരജിനെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. ഇലക്ട്രീഷ്യനായ സൂരജ് കുമാർ ഉത്തമം, ജൂലൈ 21-ന് ഒരു വഴക്കിനിടെയാണ്ആ കാംക്ഷയെ കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തി.
advertisement
തുടക്കത്തിൽ പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സൂരജ്, കൊല്ലപ്പെട്ട യുവതിയുമായുള്ള ഫോൺ സംഭാഷണങ്ങളെക്കുറിച്ച് പോലീസ് ചോദിച്ചപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഇരുവരും ഇൻസ്റ്റാഗ്രാമിലാണ് ആദ്യം സംസാരിച്ചതെന്നും പിന്നീട് പ്രണയത്തിലായെന്നും സൂരജ് പോലീസിനോട് പറഞ്ഞു. ആകാംക്ഷ മൂത്ത സഹോദരിക്കൊപ്പം ജോലി ചെയ്തിരുന്ന റെസ്റ്റോറന്റിൽ വെച്ച് ഇവർ പതിവായി കണ്ടുമുട്ടിയിരുന്നു. ആകാംക്ഷ ആദ്യം കാൺപൂരിലെ ബാറ പരിസരത്ത് സഹോദരിക്കൊപ്പമാണ് താമസിച്ചിരുന്നത്. അതിനുശേഷമാണ് ഉത്തമനൊപ്പം ഹനുമന്ത് വിഹാറിലെ വാടക വീട്ടിലേക്ക് താമസം മാറിയത്. മൃതദേഹത്തിനൊപ്പമുള്ള സെൽഫിയെക്കുറിച്ചും സൂരജ് വെളിപ്പെടുത്തി. ഈ ചിത്രം പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മറ്റൊരാളുമായി ബന്ധമെന്ന് സംശയം; ഒപ്പം താമസിക്കുന്ന യുവതിയെ കഴുത്തുഞെരിച്ച് കൊന്ന് ബാഗിൽ തിരുകിയ ശേഷം സെൽഫി
Next Article
advertisement
Love Horoscope Nov 16 | ചെറിയ തർക്കങ്ങൾ ഉണ്ടാകും; പുതിയൊരു കാര്യം തുടങ്ങാൻ അവസരം ലഭിക്കും: ഇന്നത്തെ പ്രണയഫലം
Love Horoscope Nov 16 | ചെറിയ തർക്കങ്ങൾ ഉണ്ടാകും; പുതിയൊരു കാര്യം തുടങ്ങാൻ അവസരം ലഭിക്കും: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ പ്രണയഫലത്തിൽ മേടം, ഇടവം, മിഥുനം, കർക്കടകം രാശിക്കാർക്ക് ചെറിയ തർക്കങ്ങൾ ഉണ്ടാകാം.

  • കന്നി രാശിക്കാർക്ക് വേർപിരിയൽ നേരിടേണ്ടി വരാം, പക്ഷേ ഇത് പുതിയ തുടക്കത്തിനുള്ള അവസരവുമാണ്.

  • കുംഭം രാശിക്കാർക്ക് ഇന്ന് പോസിറ്റീവും സംതൃപ്തവുമായ പ്രണയ ദിനമായിരിക്കും, ബന്ധങ്ങളുടെ ആഴം വർദ്ധിക്കും.

View All
advertisement