കാന്‍സര്‍ രോഗികള്‍ക്ക് കോവിഡ് വാക്‌സിന്‍ സ്വീകരിയ്ക്കാമോ ? കാന്‍സര്‍ വിദഗ്ദന്‍ ഡോ. വി.പി.ഗംഗാധരന്‍ പറയുന്നു

Last Updated:

കീമോ തൊറാപ്പി ചെയ്യുന്നവര്‍ ഡോക്ടറുമായി ആശയവിനിമയം നടത്തിയിട്ടുവേണം വാക്‌സിന്‍ സ്വീകരിയ്ക്കാൻ

കൊച്ചി കാന്‍സര്‍ രോഗികള്‍ കോവിഡ് വാക്‌സിന്‍ സ്വീകരിയ്ക്കുന്നതില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കാന്‍സര്‍ രോഗചികിത്സാ വിദഗ്ദന്‍ ഡോ.വി.പി.ഗംഗാധരന്‍. കാന്‍സര്‍ രോഗബാധിതരും കാന്‍സര്‍ മോചിതരുമായ നിരവധിയാളുകള്‍ ഇക്കാര്യമന്വേഷിച്ച് വിളിയ്ക്കുന്നുണ്ട്. വാക്‌സിന്‍ സ്വീകരിയ്ക്കുന്നത് രോഗബാധയെ ഒരു തരത്തിലും ബാധിയ്ക്കുന്നില്ല. കീമോ തൊറാപ്പി ചെയ്യുന്നവര്‍ ഡോക്ടറുമായി ആശയവിനിമയം നടത്തിയിട്ടുവേണം വാക്‌സിന്‍ സ്വീകരിയ്ക്കാനുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചശേഷം ന്യൂസ് 18 നോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഉപയോഗിയ്ക്കുന്ന വാക്‌സിന്‍ 100 ശതമാനം സുരക്ഷിതവും പ്രതിരോധ ശേഷി കൈവരിയ്ക്കാന്‍ സഹായകരവുമാണ്. വാക്‌സിന്‍ സ്വീകരിച്ചിട്ടും യാതൊരു ആര്യോഗ്യപ്രശ്ങ്ങളുമില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് തിങ്കള്‍, ചൊവ്വ, വ്യാഴം, വെളളി ദിവസങ്ങളിലായാണ് വാക്‌സിനേഷന്‍ നടക്കുക. കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെയ്പ്പുകള്‍ നടക്കുന്നതിനാല്‍ ബുധനാഴ്ച ഒഴിവാക്കി. 100 പേര്‍ വീതം 133 കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിയ്ക്കുന്നത്. കുത്തിവെയ്പ്പ് പൂര്‍ത്തിയായ ചെറിയ കേന്ദ്രങ്ങള്‍ ഒഴിവാക്കി പുതിയ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കുത്തിവയ്പ്പ് ആരംഭിച്ചു. നാളെ മുതല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും കുത്തിവയ്പ്പ് ആരംഭിയ്ക്കും.
advertisement
കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് ആരംഭിച്ച ശനിയാഴ്ച സംസ്ഥാനത്ത് 8062 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിന്‍ സ്വീകരിച്ചത്. എവിടെനിന്നും പാര്‍ശ്വഫലങ്ങളുടെ റിപ്പോര്‍ട്ടുകളുമില്ലായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷന്‍ തീരുന്ന മുറയ്ക്ക് പോലീസുദ്യോഗസ്ഥര്‍,റവന്യൂ ജീവനക്കാര്‍, മുനിസിപ്പല്‍ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് കുത്തിവെയ്പ്പ് നടത്തും.
മലയാളം വാർത്തകൾ/ വാർത്ത/Corona/
കാന്‍സര്‍ രോഗികള്‍ക്ക് കോവിഡ് വാക്‌സിന്‍ സ്വീകരിയ്ക്കാമോ ? കാന്‍സര്‍ വിദഗ്ദന്‍ ഡോ. വി.പി.ഗംഗാധരന്‍ പറയുന്നു
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement