Lockdown | അത്യാവശ്യങ്ങള്‍ക്ക് പുറത്തു പോകേണ്ടവര്‍ പൊലീസില്‍ നിന്ന് പാസ് വാങ്ങണം; മുഖ്യമന്ത്രി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
രോഗമുള്ളവരുടെയും ക്വാറന്റീനില്‍ കഴിയുന്നവരുടെയും വീട്ടിലേക്ക് പോകുന്ന വാര്‍ഡ് തല സമിതിക്കാര്‍ക്ക് വാര്‍ഡില്‍ സഞ്ചരിക്കാന്‍ പാസ് അനുവദിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ അത്യാവശ്യങ്ങള്‍ക്ക് പുറത്ത് പോകേണ്ടവര്‍ പൊലീസില്‍ നിന്ന് പാസ് വാങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗമുള്ളവരുടെയും ക്വാറന്റീനില്‍ കഴിയുന്നവരുടെയും വീട്ടിലേക്ക് പോകുന്ന വാര്‍ഡ് തല സമിതിക്കാര്‍ക്ക് വാര്‍ഡില്‍ സഞ്ചരിക്കാന്‍ പാസ് അനുവദിക്കും. ഇവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അടുത്തയാഴ്ച മുതല്‍ തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതിഥി തൊഴിലാളികള്‍ക്കും കിറ്റ് വിതരണം ചെയ്യും. ലോക്ഡൗണ്‍ സമയത്ത് തട്ടുകടകള്‍ തുറക്കരുത്. വാഹന വര്‍ക്ഷോപ്പ് ആഴ്ചയുടെ അവസാനം രണ്ട് ദിവസം തുറക്കാം. ഹാര്‍ബറില്‍ ആള്‍ക്കൂട്ടമുണ്ടാക്കുന്ന ലേലം ഒഴിവാക്കണം. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസം പ്രവര്‍ത്തിക്കണം. പള്‍സ് ഓക്‌സീമീറ്ററുകള്‍ക്ക് വലിയ ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
advertisement
അന്തര്‍ജില്ലാ യാത്രകള്‍ ഒഴിവാക്കണം. ഒഴിവാക്കാന്‍ കഴിയാത്തവര്‍ സത്യവാങ്മൂലം കൈയ്യില്‍ കരുതണം.
വിവാഹം, മരണാനന്തര ചടങ്ങുകള്‍, രോഗിയെ കാണാന്‍ പോകുന്നവര്‍ സത്യവാങ്മൂലത്തോടെ യാത്ര അനുവദിക്കും.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് യാത്ര ചെയ്ത് വരുന്നവര്‍ക്ക് കോവിഡ് ജാത്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്‍ീനില്‍ കഴിയണം.
ബാങ്കുകള്‍ ഒന്നിടവിട്ട് ദിവസം പ്രവപര്‍ത്തിക്കുന്നതാണ് ഉചിതം.
അതിഥി തൊഴിലാളികള്‍ക്ക് നിര്‍മാണ സ്ഥലത്ത് ഭക്ഷണം, താമസം എന്നിവ കരാറുകാരന്‍ ഏര്‍പ്പെടുത്തണം.
advertisement
അതേസമയം സംസ്ഥാനത്ത് ഇന്ന് 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160, കോട്ടയം 2153, പത്തനംതിട്ട 1191, വയനാട് 1173, ഇടുക്കി 1117, കാസര്‍ഗോഡ് 939 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,67,60,815 സാമ്പിളുകളാണ് പരിശോധിച്ചത്.
advertisement
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,662 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 2363, കൊല്ലം 1405, പത്തനംതിട്ട 860, ആലപ്പുഴ 1745, കോട്ടയം 3063, ഇടുക്കി 391, എറണാകുളം 2735, തൃശൂര്‍ 1837, പാലക്കാട് 3200, മലപ്പുറം 3224, കോഴിക്കോട് 3194, വയനാട് 277, കണ്ണൂര്‍ 1664, കാസര്‍ഗോഡ് 704 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 4,02,650 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 14,16,177 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
advertisement
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,50,633 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 10,20,652 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,981 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 61,036 പേരെയാണ് ഇന്ന് പുതുതായി നിരീക്ഷണത്തിലാക്കിയത്.
Location :
First Published :
May 07, 2021 6:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Lockdown | അത്യാവശ്യങ്ങള്‍ക്ക് പുറത്തു പോകേണ്ടവര്‍ പൊലീസില്‍ നിന്ന് പാസ് വാങ്ങണം; മുഖ്യമന്ത്രി







