കണ്ണൂർ: തലയിൽ ചക്ക വീണതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. പരിയാരം ഗവണ്‌മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്.
കാസർഗോഡ് സ്വദേശിയായ ഇയാൾക്ക് എങ്ങനെയാണ് വൈറസ് ബാധിച്ചതെന്ന് വ്യക്തമല്ല. തലയിൽ ചക്ക വീണതിനെ തുടർന്ന് സാരമായി പരിക്കേറ്റ ഇയാൾക്ക് ശസ്ത്ര ക്രിയ വേണ്ടിയിരുന്നു. കോവിഡിൻറെ ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
കാസർഗോഡു നിന്നുള്ള രോഗി ആയതിനാലാണ് സ്രവ പരിശോധന നടത്താൻ ഡോക്ടർമാര്‍ തീരുമാനിച്ചത്. ഇന്നലെ പരിശോധനാ ഫലം വന്നപ്പോൾ പോസിറ്റീവ് ആയിരുന്നു.
ലക്ഷണങ്ങളില്ലാതെ രോഗം സ്ഥിരീകരിക്കുന്ന സംഭവങ്ങൾ വർധിച്ചത് ഡോക്ടർമാരിലും ആരോഗ്യ പ്രവർത്തകരിലും ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.