തിരുവനന്തപുരം വിമാനത്താവളത്തിൽ 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി 2 മലയാളി വിദ്യാർഥികൾ പിടിയിൽ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ബാങ്കോക്കിൽ നിന്ന് ടൂർ കഴിഞ്ഞ് മടങ്ങവെയാണ് ഇരുവരും പിടിയിലായത്
തിരുവനന്തപുരം വിമാനത്താവളത്തിൽ 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി 2 മലയാളി വിദ്യാർഥികൾ പിടിയിൽ. ബാങ്കോക്കിൽ നിന്നെത്തിയ വിമാനത്തിൽ ഉണ്ടായിരുന്ന മലപ്പുറം സ്വദേശികളായ 23 വയസ്സുള്ള യുവാവും 21 വയസ്സുള്ള യുവതിയുമാണ് പിടിയിലായത്.
ഇവരുടെ പേരുവിവരങ്ങൾ കസ്റ്റംസ് പുറത്തു വിട്ടിട്ടില്ല.ബെംഗ്ളൂരുവുൽ വിദ്യാർത്ഥികളാണെന്നാണ് വിവരം. ഇവരുടെ കൈവശമുണ്ടായിരുന്ന ഹൈബ്രിഡ് കഞ്ചാവിന് 10 കോടി രൂപ വിപണി മൂല്യം ഉണ്ടെന്ന് കസ്റ്റംസ് പറഞ്ഞു. 10 കിലോ കഞ്ചാവാണ് പിടികൂടിയത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സമീപകാലത്ത് നടക്കുന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.
ബാങ്കോക്കിൽ നിന്ന് ടൂർ കഴിഞ്ഞ് മടങ്ങവെയാണ് ഇരുവരും പിടിയിലായത്. യാത്രക്കാരെ ക്യാമറകളിലൂടെ പരിശോധിക്കുന്നതിനെടെ സംശയം തോന്നിയാണ് കസ്റ്റംസ് ഇവരുടെ ബാഗുകൾ പരിശോധിച്ചത്.ബാഗിൽ പ്ളാസ്റ്റിക്ക് പൊതികളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഇരുവരെയും ചോദ്യം ചെയ്യുന്നത് കസ്റ്റംസ് തുടരുകയാണ്. എവിടെനിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്, എങ്ങോട്ടേയ്ക്കാണ് കൊണ്ടു പോയത്, കഞ്ചാവിന്റെ ഉറവിടമെവിടെയാണഅ എന്ന കാര്യങ്ങളാണ് കസ്റ്റംസ് ചോദിച്ചറിയുന്നത്. ഇവരുടെയും മുൻകാല യാത്രാ വിവരങ്ങളും കസ്റ്റംസ് ശേഖരിക്കുന്നുണ്ട്.
Location :
Thiruvananthapuram,Kerala
First Published :
June 02, 2025 6:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരം വിമാനത്താവളത്തിൽ 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി 2 മലയാളി വിദ്യാർഥികൾ പിടിയിൽ