2050 ആകുമ്പോഴേക്കും ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന 7 ജോലികൾ!
- Published by:Sarika N
- news18-malayalam
Last Updated:
2050-ൽ തൊഴിൽ മേഖലയെ രൂപപ്പെടുത്തുന്നത് സാങ്കേതികവിദ്യ, ശാസ്ത്രം, നവീകരണം എന്നിവയായിരിക്കും
അടുത്ത ദശകങ്ങളിൽ ഇന്ത്യയിലെ തൊഴിൽ രംഗത്ത് വൻ മാറ്റങ്ങൾ വരുമെന്ന് എ.ഐ. (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ചാറ്റ്ബോട്ടുകളുടെ പുതിയ പ്രവചനം. 2050 ആകുമ്പോഴേക്കും രാജ്യത്ത് ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കാൻ സാധ്യതയുള്ള ഏഴ് ജോലികളും അവയിൽ ലഭിക്കാവുന്ന ശമ്പളത്തെക്കുറിച്ചുമുള്ള വിവരങ്ങളാണ് എ.ഐ. ടൂളുകൾ പുറത്തുവിട്ടിരിക്കുന്നത്.
advertisement
ഈ വിവരങ്ങൾ ഔദ്യോഗികമായ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ പുറത്തുവിട്ടവയല്ല. ഭൂരിപക്ഷം പേരുടെയും പ്രതികരണങ്ങളെ ആശ്രയിച്ച് AI സാങ്കേതികവിദ്യ വിശകലനം ചെയ്ത് തയ്യാറാക്കിയവയാണ് ഇവ എന്നത് ശ്രദ്ധേയമാണ്. ഈ AI സാങ്കേതികവിദ്യ പ്രവചിച്ച ഏഴ് ജോലികളും അവയ്ക്ക് ലഭിക്കാൻ സാധ്യതയുള്ള ശമ്പളവും നമുക്ക് ഇവിടെ പരിശോധിക്കാം.
advertisement
എ.ഐ. സ്പെഷ്യലിസ്റ്റ്: ഭാവിയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കാൻ സാധ്യതയുള്ള ജോലികളിൽ മുൻപന്തിയിൽ നിൽക്കുന്നത് എ.ഐ. (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സ്പെഷ്യലിസ്റ്റ് ആണെന്ന് എ.ഐ. ടൂളുകളുടെ പ്രവചനം. ഈ തസ്തികയിൽ ജോലി ചെയ്യുന്ന വിദഗ്ദ്ധർക്ക് പ്രതിവർഷം 50 ലക്ഷം മുതൽ 1 കോടി വരെ ശമ്പളം ലഭിച്ചേക്കാം. എ.ഐ. സംവിധാനങ്ങളും ആപ്ലിക്കേഷനുകളും രൂപകൽപ്പന ചെയ്യാനും, വികസിപ്പിക്കാനും, പരീക്ഷിക്കാനും, വിന്യസിക്കാനും തങ്ങളുടെ അറിവും കഴിവും ഉപയോഗിക്കുന്നവരാണ് എ.ഐ. സ്പെഷ്യലിസ്റ്റുകൾ. മെഷീൻ ലേണിംഗ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ്, കമ്പ്യൂട്ടർ വിഷൻ, റോബോട്ടിക്സ്, അല്ലെങ്കിൽ ഡീപ് ലേണിംഗ് തുടങ്ങിയ വിവിധ മേഖലകളിലാണ് ഇവർ പ്രധാനമായും പ്രവർത്തിക്കുന്നത്.
advertisement
മെഷീൻ ലേണിംഗ് എഞ്ചിനീയർമാർ : ഭാവിയിലെ ഏറ്റവും ഉയർന്ന ശമ്പളമുള്ള തൊഴിലുകളിൽ ഒന്നാണ് മെഷീൻ ലേണിംഗ് എഞ്ചിനീയർമാരുടേത് എന്ന് എ.ഐ. (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ടൂളുകളുടെ പ്രവചനം സൂചിപ്പിക്കുന്നു. ഇവർക്ക് പ്രതിവർഷം 45 ലക്ഷം മുതൽ 90 ലക്ഷം വരെ ശമ്പളം ലഭിക്കാൻ സാധ്യതയുണ്ട്. ഡാറ്റാ സയൻസ് ടീമിലെ പ്രധാന അംഗങ്ങളാണ് മെഷീൻ ലേണിംഗ് എഞ്ചിനീയർമാർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സിസ്റ്റങ്ങളെക്കുറിച്ച് ഗവേഷണം നടത്തുക, അവ രൂപകൽപ്പന ചെയ്യുക, പുതിയ മോഡലുകൾ വികസിപ്പിക്കുക തുടങ്ങിയവ ഇവരുടെ പ്രധാന ഉത്തരവാദിത്തങ്ങളിൽ ഉൾപ്പെടുന്നു.
advertisement
റോബോട്ടിക്സ് എഞ്ചിനീയർമാർ: ഭാവിയിൽ ഏറ്റവും അധികം ശമ്പളം നേടുന്ന തൊഴിൽ മേഖലകളിലൊന്നായി റോബോട്ടിക്സ് എഞ്ചിനീയറിംഗ് മാറുമെന്ന് എ.ഐ. പ്രവചനം. ഈ രംഗത്തെ വിദഗ്ദ്ധർക്ക് പ്രതിവർഷം 40 ലക്ഷം മുതൽ 80 ലക്ഷം വരെ ശമ്പളം ലഭിക്കാൻ സാധ്യതയുണ്ട്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് തത്വങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് റോബോട്ടുകളും റോബോട്ടിക് സംവിധാനങ്ങളും വികസിപ്പിക്കുന്നവരാണ് റോബോട്ടിക്സ് എഞ്ചിനീയർമാർ. സെൻസറുകൾ, ആക്ച്വേറ്ററുകൾ, മോട്ടോറുകൾ, കൺട്രോളറുകൾ തുടങ്ങിയ അവശ്യ ഘടകങ്ങൾ തിരഞ്ഞെടുക്കുന്നതും അവയെ സംയോജിപ്പിക്കുന്നതും ഇവരുടെ ജോലിയിൽ ഉൾപ്പെടുന്നു.
advertisement
ഡാറ്റാ സയന്റിസ്റ്റുകൾ: ഭാവിയിൽ ഏറ്റവും ഡിമാൻഡുള്ളതും ഉയർന്ന ശമ്പളമുള്ളതുമായ ജോലികളിൽ ഒന്നാണ് ഡാറ്റാ സയന്റിസ്റ്റുകളുടേത് എന്ന് എ.ഐ. പ്രവചനം. ഈ വിദഗ്ദ്ധർക്ക് പ്രതിവർഷം 35 ലക്ഷം മുതൽ 75 ലക്ഷം വരെ ശമ്പളം ലഭിക്കാൻ സാധ്യതയുണ്ട്. ഗണിതം, സ്ഥിതിവിവരക്കണക്കുകൾ, കമ്പ്യൂട്ടർ സയൻസ് എന്നിവയിലുള്ള അറിവ് പ്രയോജനപ്പെടുത്തി ഒരു സ്ഥാപനത്തിന് മികച്ച തീരുമാനങ്ങൾ എടുക്കുന്നതിന് ആവശ്യമായ വിവരങ്ങൾ വിശകലനം ചെയ്ത് നൽകുന്നവരാണ് ഡാറ്റാ സയന്റിസ്റ്റുകൾ. നിലവിലെ സാഹചര്യത്തിൽ ഡാറ്റാ സയന്റിസ്റ്റുകൾക്ക് വലിയ ഡിമാൻഡാണ് ഉള്ളത്. ഡാറ്റാ വിശകലനത്തിലൂടെ ബിസിനസ് വളർച്ചയ്ക്ക് നിർണായക സംഭാവന നൽകുന്ന ഇവരുടെ പ്രാധാന്യം ഭാവിയിൽ കൂടുതൽ വർധിക്കുമെന്നാണ് വിലയിരുത്തൽ.
advertisement
ക്വാണ്ടം കമ്പ്യൂട്ടിംഗ് അനലിസ്റ്റ്: ഭാവിയിലെ ഏറ്റവും ഉയർന്ന ശമ്പളമുള്ള തൊഴിൽ മേഖലകളിലൊന്നാകാൻ സാധ്യതയുള്ള ഒന്നാണ് ക്വാണ്ടം കമ്പ്യൂട്ടിംഗ് അനലിസ്റ്റ് എന്ന് എ.ഐ. പ്രവചനം. ഈ മേഖലയിൽ ജോലി ചെയ്യുന്ന വിദഗ്ദ്ധർക്ക് പ്രതിവർഷം 40 ലക്ഷം മുതൽ 85 ലക്ഷം വരെ ശമ്പളം ലഭിക്കാൻ സാധ്യതയുണ്ട്. ഭാവിയിൽ വരാനിരിക്കുന്ന ക്വാണ്ടം കമ്പ്യൂട്ടറുകൾക്കായുള്ള ക്വാണ്ടം അൽഗോരിതങ്ങൾ വിലയിരുത്തുക, ക്വാണ്ടം ഘടനകൾ രൂപപ്പെടുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുക തുടങ്ങിയവയാണ് ഇവരുടെ പ്രധാന ജോലികൾ. ഈ ജോലികൾക്ക് വളരെ നല്ല വേതനം ലഭിക്കാൻ സാധ്യതയുണ്ട്. തുടക്കത്തിൽ പോലും മികച്ച ശമ്പളം നേടാൻ ഈ മേഖലയിൽ സാധിച്ചേക്കും.
advertisement
ബയോടെക്നോളജി ഗവേഷകർ: ഭാവിയിൽ ഏറ്റവും അധികം ശമ്പളം നേടുന്ന ഏഴ് ജോലികളിൽ ഒന്നായി ബയോടെക്നോളജി ഗവേഷണം മാറുമെന്ന് എ.ഐ. പ്രവചനം. ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദ്ധർക്ക് പ്രതിവർഷം 40 ലക്ഷം മുതൽ 85 ലക്ഷം വരെ ശമ്പളം ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ അറിവുകളും കണ്ടെത്തലുകളും വികസനങ്ങളും സാധ്യമാക്കുന്നതിനായി ബയോടെക്നോളജി, ബയോളജി, ബയോകെമിസ്ട്രി, അല്ലെങ്കിൽ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് എന്നിവ പഠിക്കുന്ന ശാസ്ത്രജ്ഞരാണ് ബയോടെക്നോളജി ഗവേഷകർ. കൃഷി, പരിസ്ഥിതി, മരുന്നുകൾ തുടങ്ങിയ വിവിധ മേഖലകളിലെ ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണ പ്രവർത്തനങ്ങളിൽ ഇവർ ഏർപ്പെടുന്നു. ശാസ്ത്ര ഗവേഷണ രംഗത്ത് ഈ കരിയർ വലിയ പ്രാധാന്യം നേടുമെന്നാണ് വിലയിരുത്തൽ.
advertisement
കെമിക്കൽ ബയോളജി ഗവേഷകർ: രാസവസ്തുക്കളുടെയും ജീവജാലങ്ങളുടെയും പ്രവർത്തനങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന വിദഗ്ദ്ധർക്ക് ഉയർന്ന ശമ്പളം ലഭിക്കാൻ സാധ്യതയുണ്ടെന്ന് എ.ഐ. പ്രവചനം സൂചിപ്പിക്കുന്നു. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രതിവർഷം 30 ലക്ഷം മുതൽ 80 ലക്ഷം വരെ ശമ്പളം ലഭിക്കാൻ സാധ്യതയുണ്ട്. രാസ സംയുക്തങ്ങളും ജീവിവർഗ്ഗങ്ങളുടെ പ്രവർത്തന പ്രക്രിയകളും ഗവേഷണം ചെയ്യുക എന്നതാണ് ഇവരുടെ പ്രധാന ജോലി. ഭക്ഷണങ്ങൾ, മരുന്നുകൾ, അല്ലെങ്കിൽ മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ, രാസപ്രവർത്തനങ്ങൾ ജീവജാലങ്ങളിൽ എങ്ങനെ സ്വാധീനം ചെലുത്തുന്നു തുടങ്ങിയവ ഇവർ പഠനവിധേയമാക്കും.
advertisement
ഫിൻടെക് സ്പെഷ്യലിസ്റ്റുകൾ: സാമ്പത്തിക രംഗത്തെ നൂതന സാങ്കേതികവിദ്യകളായ ഫിൻടെക് (Fintech) മേഖലയിലെ വിദഗ്ദ്ധർക്ക് ഭാവിയിൽ ഉയർന്ന ശമ്പളം ലഭിക്കുമെന്ന് എ.ഐ. പ്രവചനം. ഫിൻടെക് കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് പ്രതിവർഷം 40 ലക്ഷം മുതൽ 85 ലക്ഷം വരെ ശമ്പളം ലഭിക്കാൻ സാധ്യതയുണ്ട്. സാങ്കേതിക കണ്ടുപിടിത്തങ്ങളിൽ എപ്പോഴും മുൻനിരയിലുള്ള മേഖലയാണ് ധനകാര്യം. സാമ്പത്തിക സേവന രംഗം പുതിയ സാങ്കേതികവിദ്യകളിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങൾക്കനുസരിച്ച്, ഫിൻടെക് സംബന്ധമായ അറിവുള്ളവർക്ക് ആവശ്യകതയും വരുമാനവും വർധിക്കുമെന്നാണ് വിലയിരുത്തൽ. ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ, ഓട്ടോമേറ്റഡ് ട്രേഡിംഗ് സംവിധാനങ്ങൾ തുടങ്ങിയവ വികസിപ്പിക്കുന്നത് ഇവരുടെ ജോലിയാണ്.
advertisement
ഫിൻടെക് സ്പെഷ്യലിസ്റ്റുകൾ സാമ്പത്തികപരമായ പ്രക്രിയകളെ മെച്ചപ്പെടുത്തുന്ന നൂതനമായ സാങ്കേതിക പരിഹാരങ്ങൾ രൂപകൽപ്പന ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു. ബാങ്കിംഗിനും പണമിടപാടുകൾക്കുമുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുക, ഓട്ടോമേറ്റഡ് ട്രേഡിംഗിനായുള്ള (Automated Trading) അൽഗോരിതങ്ങൾ വികസിപ്പിക്കുക, സാമ്പത്തിക ഡാറ്റ കൈകാര്യം ചെയ്യുന്നതിനായി സുരക്ഷിതമായ സംവിധാനങ്ങൾ സ്ഥാപിക്കുക എന്നിവയാണ് ഇവരുടെ പ്രധാന ജോലികൾ. സാമ്പത്തിക മേഖല അതിവേഗം ഡിജിറ്റലൈസ് ചെയ്യുന്ന ഈ കാലത്ത്, ഈ സാങ്കേതിക വൈദഗ്ധ്യമുള്ളവർക്ക് ഭാവിയിൽ ഉയർന്ന ഡിമാൻഡ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.