ഭിന്നശേഷിക്കാരിയായ 20-കാരിയെ പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
പെൺകുട്ടിയെ പ്രലോഭിപ്പിച്ച് സമീപത്തുള്ള ഇയാളുടെ വീട്ടിലെത്തിച്ച് പല തവണ പീഡനത്തിന് ഇരയാക്കി
ഭിന്നശേഷിക്കാരിയായ ഇരുപതുകാരിയെ പീഡനത്തിനിരയാക്കിയ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി ഷോഫിയാണ് വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അകന്ന ബന്ധുവായ ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയായിരുന്നു. ഈ പരിചയം മുതലെടുത്തായിരുന്നു ഇയാളുടെ ക്രൂരത. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് സമീപത്തുള്ള ഇയാളുടെ വീട്ടിലെത്തിച്ച് പല തവണ പീഡനത്തിന് ഇരയാക്കി.
വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയത്തായിരുന്നു പീഡനം. പ്രതി പെൺകുട്ടിയെ ഓട്ടോയിൽ സ്ഥിരം കൊണ്ടു പോകാറുണ്ടെന്ന് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെ ചിലർ പഞ്ചായത്ത് മെമ്പറിനെ വിവരമറിയിച്ചു. തുടർന്ന് വട്ടപ്പാറ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയും കേസിൽ നിർണ്ണായകമായി. കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിലാണ്.
Location :
Thiruvananthapuram,Kerala
First Published :
November 24, 2024 8:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭിന്നശേഷിക്കാരിയായ 20-കാരിയെ പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ