നടിമാരുടെ കൂടെ വിദേശത്ത് കിടക്ക പങ്കിടാമെന്ന് വാ​ഗ്ദാനം ചെയ്ത് പണം തട്ടിയ കൊച്ചി സ്വദേശി പിടിയിൽ

Last Updated:

ഗൾഫിലുള്ള മലയാളി സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ സജീവമായ പ്രതി ഈ ഗ്രൂപ്പ് വഴിയാണ് നടിമാരുമായി ഡേറ്റിങ്ങിന് അവസരം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയത്

പ്രമുഖ സിനിമ നടിമാരുടെ ഫോട്ടോ കാണിച്ച് ലൈംഗികബന്ധത്തിന് അവസരം നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. എറണാകുളം എളമക്കര സ്വദേശി ശ്യാം മോഹനെ(37) യാണ് കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ രണ്ട് നടിമാർ ആണ് പരാതി നൽകിയത്. സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പിടിയിലായ ശ്യാമോഹൻ ഗൾഫിലുള്ള മലയാളി സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ സജീവമാണെന്ന് പോലീസ്. ഈ ഗ്രൂപ്പ് വഴിയാണ് നടിമാരുടെ ഫോട്ടോ പ്രചരിപ്പിച്ച് ഇവരുമായി ഡേറ്റിങ്ങിന് അവസരം നൽകാമെന്ന് പറഞ്ഞ് ആളുകളെ കെണിയിൽ വീഴ്ത്തിയത്. തട്ടിപ്പിലൂടെ പ്രതി ലക്ഷങ്ങൾ സമാഹരിച്ചിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം പാലക്കാട് അട്ടപ്പാടിയിൽ നിന്നും സമാനമായ കേസിൽ ഒരു പ്രതിയെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സൈബർ പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
നടിമാരുടെ കൂടെ വിദേശത്ത് കിടക്ക പങ്കിടാമെന്ന് വാ​ഗ്ദാനം ചെയ്ത് പണം തട്ടിയ കൊച്ചി സ്വദേശി പിടിയിൽ
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement