• HOME
 • »
 • NEWS
 • »
 • crime
 • »
 • Infant Murder | 'അമ്മയുടെ രണ്ടാം ഭർത്താവ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല'; കൊച്ചിയിൽ മുക്കിക്കൊന്ന കുഞ്ഞിന്‍റെ പിതാവ്

Infant Murder | 'അമ്മയുടെ രണ്ടാം ഭർത്താവ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല'; കൊച്ചിയിൽ മുക്കിക്കൊന്ന കുഞ്ഞിന്‍റെ പിതാവ്

ഒരു ദിവസം പോലും ഭാര്യയും ഭാര്യ വീട്ടുകാരും കുട്ടികളെ നോക്കിയിട്ടില്ലെന്നും സജീവൻ ആരോപിക്കുന്നു

john-benoy

john-benoy

 • Share this:
  കൊച്ചി: അമ്മയുടെ രണ്ടാം ഭർത്താവ് ഇങ്ങനെ ചെയ്യുമെന്ന് കൊച്ചിയിൽ മുക്കിക്കൊന്ന കുഞ്ഞിന്‍റെ പിതാവ് സജീവ് പറഞ്ഞു. കുട്ടികളെയും തന്നെയും ഉപേക്ഷിച്ച് ഭാര്യ പോകുകയായിരുന്നു. ഒരു ദിവസം പോലും ഭാര്യയും ഭാര്യ വീട്ടുകാരും കുട്ടികളെ നോക്കിയിട്ടില്ലെന്നും സജീവൻ ആരോപിക്കുന്നു. കൊച്ചിയിൽ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന സംഭവം ഇന്ന് വൈകുന്നേരത്തോടെയാണ് പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മുത്തശിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പള്ളുരുത്തി സ്വദേശി ജോൺ ബിനോയ് ഡിക്രൂസ് (27) എന്നയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കലൂരിലെ ഹോട്ടൽ മുറിയിൽവെച്ചാണ് സംഭവം.

  മക്കളെ കൊല്ലുമെന്ന് ബിനോയി ഭീഷണിപ്പെടുത്തിയതായി ഒന്നര വയസുകാരിയുടെ അമ്മ സിക്സി. ഭീഷണിയേക്കുറിച്ച് പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. കുട്ടികളെ വിട്ടുതരണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും ഭർത്താവ് സജീവ് അനുവദിച്ചില്ലെന്നും സിക്സിയും അമ്മയും പറയുന്നു. കുഞ്ഞുങ്ങളെ പിതാവും മുത്തശിയും പീഡിപ്പിക്കുന്നത് സംബസിച്ച് വിവിധയിടങ്ങളിൽ പരാതിപ്പെട്ടിരുന്നുവെന്ന് കുഞ്ഞിന്‍റെ അമ്മയുടെ അമ്മ മെഴ്സി. എന്നാൽ ഒരു നടപടിയും സ്വീകരിച്ചില്ല. അമ്മ ഗൾഫിൽ നിന്ന് വന്ന ശേഷം നോക്കാമെന്നാണ് ശിശുക്ഷേ സമിതിയിൽ നിന്ന് ഫോണിൽ അറിയിച്ചതെന്ന് മെഴ്സി പറയുന്നു. ഞങ്ങളുടെ മക്കളെ അവരുടെ അമ്മ വന്നാൽ കാണിക്കാമെന്നാണ് പറഞ്ഞിരുന്നത്. കുട്ടികളുമായി ഹോട്ടലുകളിലടക്കം പോകരുതെന്ന് പലവട്ടം മുന്നറിയിപ്പ് നൽകിയതാണെന്നും മെഴ്സി പറയുന്നു.

  ഇതിനിടെ മരിച്ച കുട്ടിയുടെ അച്ഛൻ മദ്യപിച്ച് സ്ഥലത്തെത്തിയതിനേത്തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥയുമുണ്ടായി. സ്വകാര്യ ഹോട്ടലിൽ മുത്തശ്ശിയുടെ സുഹൃത്ത് കൊലപ്പെടുത്തിയ ഒന്നരവയസുകാരിയുടെ പിതാവിന് മർദ്ദനമേൽക്കുകയായിരുന്നു. കൊല്ലപ്പെട്ട നോറ മരിയയുടെ പിതാവ് സജീവിനാണ് ഭാര്യയായ ഡിക്സിയുടെ വീടിന് അടുത്ത് വച്ച് മർദ്ദനമേറ്റത്. കുട്ടിയുടെ സംസ്കാരത്തിന് പിന്നാലെ രാത്രിയോടെ ഡിക്സിയുടെ വീട്ടിലേക്ക് സജീവ് എത്തുകയായിരുന്നു.

  അമിത വേഗത്തിൽ കാറോടിച്ചെത്തിയ ഇയാളെ നാട്ടുകാർ തടഞ്ഞു. തുടർന്ന് സംഘർഷത്തിൽ കലാശിയ്ക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ചിലർ ചേർന്ന് ഇയാളെ കാറിൽ കയറ്റിയെങ്കിലും സംഘർഷാവസ്ഥ അയഞ്ഞില്ല. നാട്ടുകാരും സജീവും തമ്മിൽ പലവട്ടം വാക്കേറ്റമുണ്ടാക്കുകയും സജീവിന് നേരെ കൈയ്യേറ്റമുണ്ടാക്കുകയും ചെയ്തു. ഒടുവിൽ സജീവ് എത്തിയ കാറിൻ്റെ ചില്ല് നാട്ടുകാർ അടിച്ചു പൊളിച്ചു. പിന്നീട് പോലീസെത്തി ഇയാളെ കൊണ്ടുപോയി.

  വിദേശത്ത് ജോലിയുള്ള കുഞ്ഞിന്‍റെ അമ്മ, മുത്തശിയെ നോക്കാൻ ഏൽപ്പിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് മുത്തശിയും കാമുകനും ഹോട്ടലിൽ മുറിയെടുത്തത്. ഛർദ്ദിച്ചെന്ന് പറഞ്ഞ് രാത്രിയിൽ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവന്നത്.

  പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായിരുന്നു. ഇതോടെ കുട്ടിയുടെ മുത്തശിയെയും കാമുകനെയും പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മുറിയെടുക്കുന്ന സമയത്ത് ഇരുവരുടെയും പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നതായി ഹോട്ടൽ ജീവനക്കാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
  Published by:Anuraj GR
  First published: