ആളില്ലാത്ത വീടുകൾ തിരഞ്ഞുപിടിച്ച് കവർച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് കാർലോസ് അനിൽകുമാർ പിടിയിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
മോഷണക്കുറ്റത്തിന് റിമാൻഡിലായി 10 ദിവസം മുമ്പ് ജയിലിൽ നിന്ന് ഇറങ്ങിയാണ് ഇയാൾ വീണ്ടും കവർച്ച നടത്തിയത്
ജിഷാദ് വളാഞ്ചേരി
മലപ്പുറം: വടക്കൻ കേരളത്തിലുടനീളം ഭവനഭേദനം നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവ് മലപ്പുറം മഞ്ചേരി സ്വദേശി അരീക്കാട് വീട്ടിൽ അനിൽകുമാർ എന്ന കാർലോസ്(60) വളാഞ്ചേരി പോലീസിന്റെ പിടിയിലായി. ഓണ ദിവസങ്ങളിൽ കുടുംബാംഗങ്ങളുടെ അടുത്തേക്ക് പൂട്ടിയിട്ട് പോകുന്ന വീടുകൾ തിരഞ്ഞുപിടിച്ച് മോഷണം നടത്തുന്ന പ്രകൃതക്കാരാണ് ഈ മോഷ്ടാവ്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി വളാഞ്ചേരി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് പുറകുവശമുള്ള ബാലമുരളി നിവാസിൽ അഭിനന്ദിന്റെ വീടാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 80,000 രൂപയും അന്ന് അനിൽ കുമാർ മോഷ്ടിച്ചു.
advertisement
തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിർദ്ദേശാനുസരണംതിരൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമിന്റെ സഹായത്തോടെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സിസിടിവിയിൽ ലഭിച്ച അവ്യക്തമായ പ്രിന്റ് ഡെവലപ്പ് ചെയ്താണ് ഇയാളിലേക്ക് പോലീസ് എത്തിച്ചേർന്നത്.
Also Read- കരിപ്പൂരിൽ രണ്ടര കോടി രൂപയുടെ സ്വർണം പിടികൂടി; കടത്താൻ സഹായിച്ച രണ്ട് ഇൻഡിഗോ ജീവനക്കാർ പിടിയിൽ
ഷൊർണൂരിൽ നിന്നും പിടികൂടിയ പ്രതിയെ ചോദ്യം ചെയ്തതിൽ കൂറ്റനാട്, തൃത്താല, വടക്കാഞ്ചേരി,ഷൊർണുർ ചങ്ങരംകുളം എന്നിവിടങ്ങളിലും മോഷണങ്ങൾ നടത്തിയതായി സമ്മതിച്ചു. 10 ദിവസം മുമ്പ് മാത്രമാണ് ഇയാൾ ജയിലിൽ നിന്ന് ഇറങ്ങിയത്. ഇയാൾക്കെതിരെ മുമ്പ് പെരിന്തൽമണ്ണ, നിലമ്പൂർ, പട്ടാമ്പി ഒറ്റപ്പാലം, ആലത്തൂർ ഹേമാംബിക നഗർ, കോഴിക്കോട്, നല്ലളം, എന്നീ പോലീസ് സ്റ്റേഷനുകളിൽ മോഷണ കേസുകൾ ഉണ്ടായിരുന്നു.
Location :
First Published :
September 15, 2022 6:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആളില്ലാത്ത വീടുകൾ തിരഞ്ഞുപിടിച്ച് കവർച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് കാർലോസ് അനിൽകുമാർ പിടിയിൽ


