കണ്ണൂരിൽ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട നായാട്ടു സംഘത്തിൻറെ തോക്കുകൾ പിടിച്ചെടുത്തു. ലോക്ക്ഡൗൺ കാലം ആഘോഷിക്കാൻ ഇറങ്ങിയ നായാട്ട് സംഘത്തെ കുറിച്ച് നാട്ടുകാരാണ് ചെറുപുഴ പോലീസിൽ വിവരം നൽകിയത്.
ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. ചെറുപുഴ തട്ടുമ്മൽപാറയിലാണ് മൂന്നംഗ നായാട്ട് സംഘം മുള്ളൻപന്നിയെ വേട്ടയാടിയത്.
സംഘത്തിന്റെ നീക്കം മനസ്സിലാക്കിയ നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ നായാട്ടു സംഘം വെടിവെച്ചിട്ട മൂന്നു കിലോയോളം തൂക്കമുള്ള മുള്ളന്‍പന്നിയെ കണ്ടെത്തി.
മൂന്നു തോക്കുകള്‍, ഏഴു തിരകള്‍, ഉപയോഗിച്ച തിരകളുടെ മൂന്നു കേയ്‌സുകള്‍, രണ്ട് കഠാരകള്‍ എന്നിവ പിടിച്ചെടുത്തു . ഓടി രക്ഷപ്പെട്ട സംഘത്തെക്കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 21 day Lockdown, Kerala lock down, Lock down in India, Lock down period, Lockdown