200 പേരെ പറ്റിച്ച് 42 ലക്ഷം രൂപ തട്ടിയ സോഷ്യൽ മീഡിയാ താരം അറസ്റ്റിൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
13 ആഴ്ചത്തേക്ക് 99,999 രൂപ നിക്ഷേപിച്ചാൽ 1,39,999 രൂപ ലഭിക്കുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്
വ്യാജ നിക്ഷേപ പദ്ധതിയിലൂടെ 200ലധികം പേരെ പറ്റിച്ച് 42 ലക്ഷം രൂപ തട്ടിയ സോഷ്യൽ മീഡിയാ താരം അറസ്റ്റിൽ. രാജസ്ഥാനിലെ അജ്മീറിലാണ് 19 കാരനായ കാഷിഫ് മിർസ എന്ന 19 കാരനാണ് അറസ്റ്റിലായത്. 13 ആഴ്ചത്തേക്ക് 99,999 രൂപ നിക്ഷേപിച്ചാൽ 1,39,999 രൂപ ലഭിക്കുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
ആദ്യമാദ്യം പണം നിക്ഷേപിച്ചവരില്‍ ചിലര്‍ക്ക് മിര്‍സ ലാഭ വിഹിതം നല്‍കി. ഇവരോട് കൂടുതല്‍പേരെ മണി ചെയിന്‍ മാതൃകയില്‍ നിക്ഷേപ പദ്ധതിയിലേക്ക് ചേര്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ചേര്‍ന്നവര്‍ക്ക് പണം കിട്ടാതായതോടെയാണ് പൊലീസില്‍ പരാതിയുമായെത്തിയത്.
കാഷിഫ് മിർസയിൽ നിന്ന് ഹ്യുണ്ടായ് വെർണ, പണം എണ്ണുന്ന യന്ത്രം, നിരവധി ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവ കണ്ടെടുത്തു. കാഷിഫ് മിർസയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സമൂഹമാധ്യമങ്ങളിലെ സൂപ്പര്‍ താരമാണ് മിര്‍സയെന്നും നിരവധി ഫോളെവേഴ്സാണ് യുവാവിനുള്ളതെന്നും പൊലീസ് പറയുന്നു.
advertisement
സോഷ്യല്‍ മീഡിയ വഴി ലഭിച്ച ഫോളേവേഴ്സിനെയാണ് കൂടുതലായും മിര്‍സ വഞ്ചിച്ചത്. ഞെട്ടിപ്പിക്കുന്ന ലാഭ വിഹിതം ഇവര്‍ക്ക് ആളുകളെ പദ്ധതിയിലേക്ക് ചേര്‍ത്താല്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. മിര്‍സയെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും സാമ്പത്തിക തട്ടിപ്പ് നടത്താന്‍ ആരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Location :
Rajasthan
First Published :
November 12, 2024 7:40 PM IST