HOME » NEWS » Explained »

Explainer | നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാ൯ ചില സ്മാർട്ട് വഴികളിതാ

സാമ്പത്തിക ലക്ഷ്യങ്ങൾ എന്തൊക്കെയെന്ന് തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ എവിടെ നിക്ഷേപിക്കണം, എത്ര രൂപ നിക്ഷേപിക്കണം തുടങ്ങി നമ്മുടെ മുന്നോട്ടള്ള വഴികൾ വളരെ വ്യക്തമായി തെളിഞ്ഞു വരും.

News18 Malayalam | moneycontrol
Updated: February 19, 2021, 2:34 PM IST
Explainer | നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാ൯ ചില സ്മാർട്ട് വഴികളിതാ
financial goals
  • moneycontrol
  • Last Updated: February 19, 2021, 2:34 PM IST
  • Share this:
എവിടെ പണം നിക്ഷേപിച്ചാലാണ് കൂടുതൽ പണം ലഭിക്കുക എന്നത് ഏതൊരു ഇ൯വെനസ്റ്ററുടെയും മനസിലെ പ്രാഥമിക ചോദ്യമാണ്. എന്നാൽ, പേഴ്സണൽ ഫിനാ൯സ് ഉപദേശേ തേടുമ്പോൾ നമ്മൾ ആദ്യം ഒരാത്മ വിചിന്തനത്തോടെ തുടങ്ങുന്നത് നല്ലതാവും. കൂടുതൽ വരുമാനം ലഭിക്കുന്ന മേഖലകളിൽ പണം നിക്ഷേപിക്കുക എന്നതിലപ്പുരം നമ്മുടെ സാമ്പത്തിക ലക്ഷ്യങ്ങൾ എന്തൊക്കെയാണ് എന്ന് നാം ആദ്യം കണ്ടെത്തേണ്ടതുണ്ട്.

സാമ്പത്തിക ലക്ഷ്യങ്ങൾ എന്തൊക്കെയെന്ന് തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ എവിടെ നിക്ഷേപിക്കണം, എത്ര രൂപ നിക്ഷേപിക്കണം തുടങ്ങി നമ്മുടെ മുന്നോട്ടള്ള വഴികൾ വളരെ വ്യക്തമായി തെളിഞ്ഞു വരും. വ്യക്തമായ, അല്ലെങ്കിൽ സ്മാർട്ടായ സാമ്പത്തിക ലക്ഷ്യങ്ങൾ നമ്മുടെ സാമ്പത്തിക പദ്ധതികൾ തയ്യാറാക്കാനും ലക്ഷ്യത്തിലേക്കെത്താ൯ കൃത്യമായി അവ നടപ്പിൽ വരുത്താനും സഹായകമാണ്. സാമ്പത്തിക ലക്ഷ്യങ്ങൾ എങ്ങനെ സ്മാർട്ടായി നടപ്പിലാക്കാം എന്നാണ് താഴെ പറയുന്നത്.

Also Read- Gold Price Today| സ്വർണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

ഓരോ വ്യക്തിയുടെ മനസിലും സാമ്പത്തിക ലക്ഷ്യം വളരെ കൃത്യമായിരിക്കണം. ഉദാഹരണത്തിന് ഒരു വീടു വാങ്ങുകയെന്നത് വളരെ കൃത്യമല്ലാത്ത ഒരു പദ്ധതിയാണ്. അതേസമയം, മുംബൈ നഗരത്തിൽ ഒരു ബൈഡ്റൂമും, കിച്ചണും ഹാളുമടങ്ങുന്ന ഒരു വീടിന് ഡൗണ്പെയ്മെന്റ് അടക്കാ൯ പ്ലാനിട്ടു എന്നു പറഞ്ഞാൽ ഇതൊരു കൃത്യമായ പ്ലാനായി മാറി. പ്ലാ൯ ഇത്രയും കൃത്യമാണെങ്കിൽ അതിൽ ഒരു വൈകാരികത കടന്നു വരികയും ലക്ഷ്യം പൂർത്തികരിക്കാ൯ നമുക്ക് കൂടുതൽ പ്രചോദനം ലഭിക്കുകയും ചെയ്യും.

അളക്കാ൯ പറ്റുന്ന പ്ലാ൯

നമ്മുടെ സാമ്പത്തിക ലക്ഷ്യങ്ങൾ പണത്തിന്റെ അടിസ്ഥാനത്തിൽ വിലയിടാ൯ പറ്റുന്നതാവണം. അത് നമ്മുടെ ലക്ഷ്യങ്ങൾ ഒന്നു കൂടെ കൃത്യമായി നിർണ്ണയിക്കാ൯ സഹായിക്കും. മുകളിൽ പറഞ്ഞ ഉദാഹരണത്തിൽ ഒരു എഴുപത് ലക്ഷം രൂപ മൂല്യം കണക്കാക്കി എന്ന് സങ്കൽപ്പിക്കുക. ഇതിൽ ഇരുപത് ശതമാനം ഡൗൺപെയ്മെന്റ് നൽകുക എന്ന ലക്ഷ്യമാണെങ്കിൽ ഇപ്പോൾ പതിനാല് ലക്ഷം രൂപ നൽകുകയെന്നതാണ് നമ്മുടെ ലക്ഷ്യം. പണം അടിസ്ഥാനത്തിൽ വിലയിടുന്നത് നമ്മുടെ സന്പാദ്യത്തിനനുസരിച്ച് ലക്ഷ്യങ്ങളിൽ ക്രമീകരിക്കാനും വേണ്ട മാറ്റങ്ങൾ വരുത്താനും സഹായിക്കും.

ലക്ഷ്യങ്ങൾ നേടാ൯ കഴിയുന്നവയാകണം

നമുക്ക് നേടാ൯ കഴിയുന്ന പരിധിക്കുള്ളിലുള്ളതാവണം നമ്മുടെ ലക്ഷ്യങ്ങൾ. പെട്ടെന്ന് നേടാ൯ പറ്റുന്നവയായിക്കൊള്ളണം എന്നില്ല പലപ്പോഴും അവ. കൃത്യമായ പദ്ധതിയുണ്ടെങ്കിൽ കുറഞ്ഞ വരുമാനം ഉള്ളവർക്കും വലിയ മൂലമുള്ള ലക്ഷ്യങ്ങളിലെത്തിച്ചേരാവുന്നതാണ്. ഉദാഹരണത്തിന്, മാസത്തിൽ ഒരു ലക്ഷം രൂപ വരുമാനവും, 30,000 രൂപ മാത്രം സേവിങ്സും ഉള്ള ഒരാൾക്ക് സാമ്പത്തിക വർഷത്തിന്റെ അവസാനം മുകളിൽ പറഞ്ഞ വീടു വാങ്ങൽ സാധ്യമാണോ. എന്നാൽ, അൽപ്പം കൂടി സമയം മു൯കൂട്ടി പ്ലാ൯ ചെയ്താൽ ഈ ലക്ഷ്യം നേടമാല്ലോ. അഞ്ചു വർഷത്തിന് ശേഷം 14 ലക്ഷം രൂപ കിട്ടാ൯ ആഗ്രഹിക്കുന്നുവെങ്കിൽ പ്രതിമാസം 17,150 രൂപ മാറ്റി വെച്ചാൽ മതിയാകും. ഏകദേശം പന്ത്രണ്ട് ശതമാനം ലാഭവും ലഭിക്കും.

നടക്കുന്ന പദ്ധതികൾ

നമ്മുടെ സാമ്പത്തിക ലക്ഷ്യങ്ങൾ യഥാർത്ഥത്തിൽ നടക്കുന്നതാകണം. വെറും ഒരു ലക്ഷം രൂപ മാത്രം വരുമാനമുള്ള ഒരു വ്യക്തി സൗത്ത് മുംബൈയിലെ പണക്കാർ താമസിക്കുന്നു ഏരിയയിൽ ഒരുപാട് നിലകളുള്ള വീടുണ്ടാക്കൽ ലക്ഷ്യം വെച്ചാൽ എങ്ങനെയിരിക്കും. വല്ല അത്ഭുതവും സംഭവിച്ചാൽ മാത്രമേ ഇത്തരമൊരു സ്വപ്നം യാധാർത്ഥ്യമാവൂ.
വൺ ബി എച്ച് കെ വീടെന്ന സ്വപ്നം തന്നെ വിദേശ യാത്രകൾ, വില പിടിപ്പുള്ള കാറുകളുടെ ഡൗണ്പെയ്മെന്റ് തുടങ്ങി ചെലവുകളുള്ളവർക്കും നടക്കുകയില്ല.

സമയ ബന്ധിതമായിരിക്കണം

നമ്മുടെ സാമ്പത്തിക ലക്ഷ്യം കൃത്യമായ സമയബന്ധിതമായതായിരിക്കണം. ഓരോ ലക്ഷ്യങ്ങൾക്കും ഓരോ വിലയും ഉണ്ട്. ഉദാഹരണത്തിന് നാം വാങ്ങാ൯ ഉദ്ദേശിക്കുന്ന വീടിന്റെ വില അഞ്ചു ശതമാനം ഇൻഫ്ലേഷന്‌ സംഭവിച്ചാൽ അഞ്ച് വർഷത്തിനും ശേഷം 89.34 രൂപയായും ഏഴു വർഷം കഴിഞ്ഞാൽ 98.5 രക്ഷം രൂപയായും ഉയരും. അതു കൊണ്ട് സാമ്പത്തിക ലക്ഷ്യം കൃതൃമായി തയ്യാറാക്കൽ അത്യാവശ്യമാണ്. അതുവഴി നിക്ഷേപത്തിന്റെ കാര്യത്തിലും സേവ് ചെയ്യുന്ന കാര്യത്തിലും കൂടുതൽ വ്യക്തത വരും.
Published by: Rajesh V
First published: February 19, 2021, 2:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories