സിനിമ കഞ്ചാവ് മയമെന്ന് ഫേസ്ബുക് പോസ്റ്റ്; ഉരുളക്കുപ്പേരിയുമായി സംവിധായകൻ

Director Jenith Kachappilly reacts to a comment posted against his debut movie Mariyam Vannu Vilakkoothi | ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്ത 'മറിയം വന്നു വിളക്കൂതി' ചിത്രത്തിനെതിരെയാണ് കമന്റ്

News18 Malayalam | news18-malayalam
Updated: February 3, 2020, 6:31 PM IST
സിനിമ കഞ്ചാവ് മയമെന്ന് ഫേസ്ബുക് പോസ്റ്റ്; ഉരുളക്കുപ്പേരിയുമായി സംവിധായകൻ
ജെനിത് കാച്ചപ്പിള്ളി; ഫേസ്ബുക് പോസ്റ്റ്
  • Share this:
തന്റെ കന്നിചിത്രം കഞ്ചാവ് മയമാണെന്ന് പോസ്റ്റ് ചെയ്ത വ്യക്തിക്ക് ഉരുളക്കുപ്പേരിയുമായി നവാഗത സംവിധായകൻ ജെനിത് കാച്ചപ്പിള്ളി. ജനിത്തിന്റെ 'മറിയാം വന്നു വിളക്കൂതി' പോയ വാരം റിലീസ് ആയിരുന്നു. ചിത്രത്തെപ്പറ്റിയാണ് മോശം കമന്റുമായി ഒരാൾ രംഗത്തെത്തിയിരിക്കുന്നത്.

"ഈ സിനിമ മൊത്തത്തിൽ കഞ്ചാവ് മയമാണ്

സാധാരണ നടനും നടിയും ഉപയോഗിക്കുന്നു എന്നാണ് അറിവ്

ഇത് മൊത്തത്തിൽ സംവിധായകനും നിർമ്മാതാവും കൂടി പുകച്ചതാവാനേ വഴിയുള്ളൂ

സ്ക്രിപ്റ്റ് എഴുതിയവനെ കയ്യിൽ കിട്ടിയെങ്കിൽ ഒന്ന് പൊട്ടിക്കാൻ തോന്നി

അടുത്ത കാലത്തൊന്നും ഇത്തരത്തിൽ ദുരന്തം അനുഭവിച്ചിട്ടില്ല" എന്നാണ് പോസ്റ്റ്.സംവിധായകൻ നൽകുന്ന മറുപടി ഇങ്ങനെ. "കൂട്ടിയിട്ട് കത്തിച്ചതാ... 2 ചാക്ക് ബാക്കിയുണ്ട്... വിവാദമാക്കി തരൂ പ്ലീസ്..."

ജെനിത് കാച്ചപ്പിള്ളിക്ക് പിന്തുണയുമായി അതേദിവസം പുറത്തിറങ്ങിയ ജയസൂര്യ ചിത്രം അന്വേഷണത്തിന്റെ സംവിധായകൻ പ്രശോഭും രംഗത്തെത്തി. "സിനിമ ഇഷ്ടപ്പെടുക എന്നത് ഒരാളുടെ personal choice ആണ് അതിനെ ബഹുമാനിക്കുന്നു . പക്ഷേ സിനിമാക്കാർ ( നടനും, നടിയും, സംവിധായകനും, നിർമാതാവും എന്നാണ് പറഞ്ഞിട്ടുള്ളത് ) വളഞ്ഞിരുന്നു കഞ്ചാവ് അടിച്ചിട്ടാണ് ഓരോന്ന് ചെയുന്നത് എന്ന് കരുതുന്നത് തന്നെ അസഹനീയമായ ഒരു കാഴ്ച്ചപ്പാട് ആണ്" പ്രശോഭ് കുറിക്കുന്നു.Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 3, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍