'ഇതാണ് യങ്സ്റ്റേഴ്സ് സിനിമ, നസ്‌ലെനെ നേരിൽ കണ്ട് അഭിനന്ദിക്കണം'; 'പ്രേമലു' ടീമിനെ അഭിനന്ദിച്ച് പ്രിയദർശൻ

Last Updated:

കഴിഞ്ഞ ദിവസം തിയേറ്ററിൽ നിന്ന് സിനിമ കണ്ടിറങ്ങിയ സംവിധായകൻ പ്രിയദർശൻ ചിത്രത്തിന്റെ അണിയറക്കാരെ വാനോളം പ്രശംസിച്ചു.

തിയേറ്ററുകളില്‍  പ്രേക്ഷകര്‍ക്ക് ചിരിക്കാഴ്ചയൊരുക്കിയ ഗിരീഷ് എ.ഡി ചിത്രം 'പ്രേമലു'വിനെ അഭിനന്ദിച്ച് സംവിധായകൻ പ്രിയദർശൻ. നസ്‌ലെൻ, മമിത ബൈജു എന്നിവർ കേന്ദ്രകഥാപാത്രമായ പ്രേമലു ഗിരീഷ് എ.ഡിയുടെ കരിയറിലെ ഹാട്രിക് വിജയത്തിലേക്കാണ് പോകുന്നത്. കഴിഞ്ഞ ദിവസം തിയേറ്ററിൽ നിന്ന് സിനിമ കണ്ടിറങ്ങിയ സംവിധായകൻ പ്രിയദർശൻ ചിത്രത്തിന്റെ അണിയറക്കാരെ വാനോളം പ്രശംസിച്ചു.
'പ്രേമലു' മികച്ച സിനിമയാണെന്ന് അഭിപ്രായപ്പെട്ട പ്രിയദർശൻ  തങ്ങളെപ്പോലെയുള്ളവർ ഇനി പുതിയ സിനിമ എടുക്കുകയല്ല, പകരം പുതിയ സിനിമകളിരുന്ന് കാണുമെന്ന് പറഞ്ഞു.
' സൂപ്പർ ഫിലിം, എന്റർടെെൻമെന്റ് എന്ന് പറഞ്ഞാൽ ഇതാണ്. എല്ലാം ഫ്രഷ് ആണ്. ഇതാണ് യങ്സ്റ്റേഴ്സ് സിനിമ എന്ന് പറയുന്നത്. റിയലിസ്റ്റിക് ആയിട്ടുള്ള വ്യത്യസ്തതയാർന്ന ഹ്യൂമറാണ് ഈ സിനിമയുടേത്. തീർന്നുപോയത് അറിഞ്ഞില്ല. നസ്ലിന്റെ പ്രകടനം ഒരുപാട് ഇഷ്ടപ്പെട്ടു. അവനെ ഒന്നു കണ്ട് നേരിൽ അഭിനന്ദിക്കണം'- പ്രിയദർശൻ പറഞ്ഞു.
ഇതേ അഭിനേതാക്കളെ വച്ച് ഇതുപോലൊരു സിനിമ ചെയ്യുമോ എന്ന ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രിയദർശൻറെ മറുപടി ഇങ്ങനെ: 'നമ്മുടെയൊക്കെ ആ കാലം കഴിഞ്ഞില്ലേ. ഇനിയും പുതിയ ആൾക്കാർ ഇതുപോലുള്ള നല്ല സിനിമകൾ ചെയ്യട്ടെ. ഇനി സിനിമ എടുക്കലല്ല. ഇനി ഞങ്ങളൊക്കെ ഇരുന്ന് കാണും'.
advertisement
കൗമര പ്രണയം പറ‍ഞ്ഞ തണ്ണീർമത്തൻ ദിനങ്ങൾക്കും ക്യാമ്പസ് പ്രണയം പറഞ്ഞ സൂപ്പർ ശരണ്യക്കും ശേഷം ഗിരീഷ് എ.ഡി ഒരുക്കിയ പ്രേമലു ഹൈദരബാദിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു പ്രണയക്കഥയാണ് പറയുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
advertisement
ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ്  മറ്റ് അഭിനേതാക്കൾ. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രേമലുവിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്ണു വിജയും, ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സുഹൈല്‍ കോയയും ആണ്.
ചിത്രത്തിന്റെ ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ് , വി എഫ് എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഇതാണ് യങ്സ്റ്റേഴ്സ് സിനിമ, നസ്‌ലെനെ നേരിൽ കണ്ട് അഭിനന്ദിക്കണം'; 'പ്രേമലു' ടീമിനെ അഭിനന്ദിച്ച് പ്രിയദർശൻ
Next Article
advertisement
യുഎസില്‍ വെടിയേറ്റു മരിച്ച ചാര്‍ളി കിര്‍ക്ക് തോക്ക് കൈവശം വെക്കാനുള്ള അവകാശത്തെ പിന്തുണച്ച നേതാവ്
യുഎസില്‍ വെടിയേറ്റു മരിച്ച ചാര്‍ളി കിര്‍ക്ക് തോക്ക് കൈവശം വെക്കാനുള്ള അവകാശത്തെ പിന്തുണച്ച നേതാവ്
  • യുഎസ് തോക്ക് അവകാശ നേതാവ് ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് മരണം: രാഷ്ട്രീയ കൊലപാതകമെന്ന് സംശയം.

  • യൂട്ടാ വാലി സര്‍വകലാശാലയില്‍ പരിപാടിക്കിടെ ചാര്‍ളി കിര്‍ക്കിന് വെടിയേറ്റു; അജ്ഞാതന്‍ 200 യാര്‍ഡ് അകലെ.

  • കിര്‍ക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എഫ്ബിഐ, എടിഎഫ് അന്വേഷണം തുടങ്ങി; പ്രതിയെ പിടികൂടാനായില്ല.

View All
advertisement