ആദ്യ ഭാഗം പോലെ തന്നെ വമ്പൻ വിജയമാണ് മോഹൻലാൽ-ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2 നേടിയത്. സസ്പെൻസ് ത്രില്ലർ ചിത്രമായ ദൃശ്യം 2 ഇതിനോടകം ലക്ഷ കണക്കിന് ആളുകൾ ഓൺലൈൻ പ്ലാറ്റ്ഫോമായ ആമസോൺ വീഡിയോയിലൂടെ കണ്ടു കഴിഞ്ഞു. ചിത്രത്തെ കുറിച്ച് സാധാരണ പ്രേക്ഷകരും ചലച്ചിത്ര മേഖലയിലെ പ്രമുഖലും ഒരുപോലെ മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
അസാധാരണ മികവോടെ ഓരോ സീനിലും സസ്പെൻസ് നിറച്ചുവെച്ച് ഒരുക്കിയ ചിത്രമാണ് ദൃശ്യം 2. സാങ്കേതികത്തികവിൽ മുന്നിട്ടു നിൽക്കുമ്പോഴും സിനിമയിൽ കണ്ടുവന്ന 42 തെറ്റുകൾ വിശദമാക്കിക്കൊണ്ടുള്ള വീഡിയോ പുറത്തുവന്നിരിക്കുന്നു. ദൃശ്യം 2-ലെ രംഗങ്ങൾ അതിസൂക്ഷ്മമായി നിരീക്ഷിച്ച് കണ്ടെത്തിയ തെറ്റുകളാണ് വീഡിയോയിൽ ഉള്ളത്.
മലയാളം മൂവി മിസ്റ്റേക്ക്സ് എന്ന യൂട്യൂബ് ചാനൽ വഴിയാണ് ദൃശ്യം 2-ലെ 42 തെറ്റുകൾ അനാവരണം ചെയ്യുന്നത്. അതേസമയം സിനിമയെ മോശപ്പെടുത്താനല്ലെന്നും വിമർശനത്തിനല്ലെന്നുമുള്ള മുഖവുരയോടെയാണ് ഈ വീഡിയോ തുടങ്ങുന്നത്. എന്‍റർടെയ്ൻമെന്‍റ് മാത്രമാണ് തങ്ങളുടെ ഉദ്ദേശമെന്നും പറയുന്നു. അബദ്ധങ്ങൾ ഇല്ലാത്ത ഒരു സിനിമ പോലും ഇല്ല, അതിനാൽ ഈ അബദ്ധങ്ങളൊന്നും സിനിമയുടെ ആസ്വാദനത്തെ നെഗറ്റീവായി ബാധിക്കുന്നില്ലെന്നും വീഡിയോയിൽ മുഖവുരയായി പറയുന്നു. ഈ വീഡിയോ മോശമാണെന്നു കരുതുന്നവർ കണ്ടേണ്ടതില്ലെന്നും വ്യക്തമാക്കുന്നുണ്ട്.
വീഡിയോ കാണാം...2019ൽ നടക്കുന്ന കഥയായാണ് ദൃശ്യം 2 അവതരിപ്പിക്കുന്നത്. എന്നാൽ ചിത്രത്തിൽ കാണുന്ന ഫോണുകളിലും ലാപ്ടോപ്പുകളിലും തെളിയുന്ന വർഷം 2020 ആണെന്ന് മലയാളം മൂവി മിസ്റ്റേക്ക്സ് കണ്ടെത്തിയിരിക്കുന്നു. അതുപോലെ ചില സീനുകളിൽ കാറിന്‍റെയും മറ്റും കണ്ണാടിയിൽ ഷൂട്ടിങ് ലൊക്കേഷനിലുള്ള അണിയറപ്രവർത്തകരെ കാണുന്നതും ഇവർ എടുത്തു കാണിക്കുന്നു.
You May Also Like-
Drishyam 2 | 'ആ ട്വിസ്റ്റ് കണ്ട് പൊട്ടിച്ചിരിച്ചു'; ജോർജ് കുട്ടിയെ അഭിനന്ദിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ആർ അശ്വിനുംനേരത്തെ ദൃശ്യം ആദ്യ ഭാഗം പുറത്തിറങ്ങിയപ്പോഴും മലയാളം മൂവി മിസ്റ്റേക്ക്സ് ഇതുപോലെയുള്ള അബദ്ധങ്ങൾ ചൂണ്ടിക്കാട്ടി വീഡിയോ പുറത്തിറങ്ങിയിരുന്നു. ആ വീഡിയോയ്ക്ക് വൻ സ്വീകാര്യത ലഭിച്ചിരുന്നു. ഏകദേശം മൂന്നു ലക്ഷത്തോളം പേർ ആ വീഡിയോ കണ്ടിരുന്നു. അതേസമയം സിനിമയിലെ തെറ്റുകൾ ചൂണ്ടിക്കാട്ടി പുറത്തിറക്കിയ വീഡിയോയോട് സംവിധാകനോ നിർമ്മാതാവോ സാങ്കേതിക വിദഗ്ദ്ധരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആദ്യ ഭാഗത്തിലെ തെറ്റുകൾ ഇവിടെ കാണാം...
ആമസോൺ പ്രൈമിൽ റിലീസായ മോഹൻലാൽ ചിത്രം ദൃശ്യം 2 വൻ വിജയമായി മുന്നേറുകയാണ്. ദിവസവും ആയിരകണക്കിന് ആളുകളാണ് ദൃശ്യം കാണുന്നത്. സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ചിത്രത്തിന് അഭിനന്ദന പ്രവാഹമാണ്. ട്വിസ്റ്റുകളുടെ തമ്പുരാനായി ജിത്തു ജോസഫിനെ വാഴ്ത്തുമ്പോൾ, അഭിനയത്തികവിന്‍റെ പെരുമയാണ് മോഹൻലാൽ എന്ന മഹാനടൻ എന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു.
ചിത്രം കണ്ട് അഭിപ്രായം രേഖപ്പെടുത്തിയ പ്രമുഖർ നിരവധിയാണ്. മലയാളത്തിലെ നടനും സംവിധായകനുമായ പൃഥ്വിരാജ് മുതൽ നിരവധി ആളുകളാണ് ദൃശ്യം 2നെ വാഴ്ത്തി രംഗത്തെത്തിയത്. ഇപ്പോഴിതാ, കായിക മേഖലയിലും ദൃശ്യം 2 തരംഗമായി മാറുന്നു. രണ്ട് ദിവസം മുൻപ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീം ടോട്ടനം ഹോട്സ്പറിന്റെ ഫെയ്സ്ബുക്ക് പേജിൽ ദൃശ്യം 2ലെ ഡയലോഗ് പ്രത്യക്ഷപ്പെട്ടിരുന്നു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.