നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Drishyam 2 | 'ആ ട്വിസ്റ്റ് കണ്ട് പൊട്ടിച്ചിരിച്ചു'; ജോർജ് കുട്ടിയെ അഭിനന്ദിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ആർ അശ്വിനും

  Drishyam 2 | 'ആ ട്വിസ്റ്റ് കണ്ട് പൊട്ടിച്ചിരിച്ചു'; ജോർജ് കുട്ടിയെ അഭിനന്ദിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ആർ അശ്വിനും

  ഗംഭീര സിനിമയാണെന്നും ഇതുവരെ കാണാത്തവർ ഒന്നാം ഭാഗം കണ്ട ശേഷം രണ്ടാം ഭാഗം കാണണമെന്നും ട്വിറ്ററിലിട്ട കുറിപ്പിൽ താരം വ്യക്തമാക്കി.

  Drishyam 2

  Drishyam 2

  • Share this:
   കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ റിലീസായ മോഹൻലാൽ ചിത്രം ദൃശ്യം 2 വൻ വിജയമായി മുന്നേറുകയാണ്. ദിവസവും ആയിരകണക്കിന് ആളുകളാണ് ദൃശ്യം കാണുന്നത്. സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ചിത്രത്തിന് അഭിനന്ദന പ്രവാഹമാണ്. ട്വിസ്റ്റുകളുടെ തമ്പുരാനായി ജിത്തു ജോസഫിനെ വാഴ്ത്തുമ്പോൾ, അഭിനയത്തികവിന്‍റെ പെരുമയാണ് മോഹൻലാൽ എന്ന മഹാനടൻ എന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു.

   ചിത്രം കണ്ട് അഭിപ്രായം രേഖപ്പെടുത്തിയ പ്രമുഖർ നിരവധിയാണ്. മലയാളത്തിലെ നടനും സംവിധായകനുമായ പൃഥ്വിരാജ് മുതൽ നിരവധി ആളുകളാണ് ദൃശ്യം 2നെ വാഴ്ത്തി രംഗത്തെത്തിയത്. ഇപ്പോഴിതാ, കായിക മേഖലയിലും ദൃശ്യം 2 തരംഗമായി മാറുന്നു. രണ്ട് ദിവസം മുൻപ് ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ടീം ടോട്ടനം ഹോട്സ്പറിന്റെ ഫെയ്സ്ബുക്ക് പേജിൽ ദൃശ്യം 2ലെ ഡയലോ​ഗ് പ്രത്യക്ഷപ്പെട്ടിരുന്നു. ഒടുവിൽ ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരവും തമിഴ്നാട്ടുകാരനുമായ രവിചന്ദ്രൻ അശ്വിൻ എന്ന ഓഫ് സ്പിന്നർ.

   ഇപ്പോൾ നടന്നു വരുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരിയിൽ മിന്നുന്ന പ്രകടനം നടത്തിയ അശ്വിൻ ദൃശ്യം 2 കണ്ടതിന്‍റെ ത്രില്ലിലാണ്. ചെന്നൈയിലെ ചെപ്പോക്കിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ വിജയത്തിന് അടിത്തറ പാകിയത് പന്തുകൊണ്ടും ബാറ്റുകൊണ്ടും അശ്വിൻ പുറത്തെടുത്ത മികവായിരുന്നു. പിന്നാലെയാണ് അശ്വിൻ സിനിമ കണ്ടത്. ​ഗംഭീര സിനിമയാണെന്നും ഇതുവരെ കാണാത്തവർ ഒന്നാം ഭാഗം കണ്ട ശേഷം രണ്ടാം ഭാഗം കാണണമെന്നും അശ്വിൻ ട്വിറ്ററിലിട്ട കുറിപ്പിൽ വ്യക്തമാക്കി.


   മലയാളത്തിലെ ഒരു ബിഗ് ബജറ്റ് ചിത്രം നേരിട്ട് ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തത് ഇതാദ്യമാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, മീന, അന്‍സിബ, എസ്തര്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2011 ല്‍ റിലീസ് ചെയ്ത ദൃശ്യത്തിന്റെ രണ്ടാംഭാഗമാണ് ദൃശ്യം 2.‌‌‌

   ദൃശ്യം ഒന്നാം ഭാഗത്തെ പോലെ മികച്ച പ്രതികരണങ്ങളാണ് ദൃശ്യം 2നും ലഭിക്കുന്നത്. മോഹൻലാൽ അവതരിപ്പിച്ച ദൃശ്യം 2-ലെ ജോർജ് കുട്ടി എന്ന കഥാപാത്രം മലയാളത്തിലെ ഏറ്റവും മികച്ചതെന്ന് സിനിമ കണ്ടശേഷം നടനും സംവിധായകനുമായ പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. ദൃശ്യം 2 ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ ചിത്രത്തിന്‍റെ പ്രത്യേക ഷോ കണ്ടതായി പൃഥ്വിരാജ് ഫേസ്ബുക്ക് പറഞ്ഞു. എല്ലാവരും പ്രതീക്ഷിക്കുന്നതുപോലെയല്ല, ദൃശ്യം 2-ലെ സംഭവങ്ങളെന്നും, ആരെയും ആശ്ചര്യപ്പെടുത്തുമെന്നും പൃഥ്വിരാജ് കുറിച്ചു.

   റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ദൃശ്യം 2 ചോർന്നു. സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍ പ്രത്യക്ഷപ്പെട്ടു. അര്‍ധരാത്രിയോടെയാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഇതിന് പിന്നാലെ തന്നെ ടെലിഗ്രാമിൽ സിനിമയുടെ വ്യാജ പതിപ്പ് അപ്ലോഡ് ചെയ്യുകയായിരുന്നു. എന്നാൽ സിനിമ ചോർന്നതിനെ കുറിച്ച് നിര്‍മാതാക്കള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
   Published by:Anuraj GR
   First published:
   )}