കഞ്ചാവുമായി പിടിയിലായ സംവിധായകരായ ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും സസ്പെൻഡ് ചെയ്യുെമന്ന് FEFKA
- Published by:Sneha Reghu
- news18-malayalam
Last Updated:
ലഹരിയിൽ വലുപ്പചെറുപ്പമില്ലാതെ നടപടി സ്വീകരിക്കാനാണ് ഫെഫ്കയുടെ തീരുമാനം.
എറണാകുളം: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവ സംവിധായകര്‍ ഖാലിദ് റഹ്‌മാനേയും അഷ്‌റഫ് ഹംസയേയും ഫെഫ്ക സസ്പെൻഡ് ചെയ്തു. ലഹരിയിൽ വലുപ്പചെറുപ്പമില്ലാതെ നടപടി സ്വീകരിക്കാനാണ് ഫെഫ്കയുടെ തീരുമാനം. കേസിന്റെ പശ്ചാത്തലത്തില്‍ ഈ സംവിധായകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഫെഫ്ക നേതൃത്വം ഡയറക്ടേര്‍സ് യൂണിയന് നിര്‍ദേശം നല്‍കിയിരുന്നു. ലഹരിയുമായി സിനിമാസെറ്റില്‍നിന്ന് പിടികൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ നേരത്തെ അറിയിച്ചിരുന്നു.
1.6 ഗ്രാം കഞ്ചാവുമായാണ് സംവിധായകരെ എക്സൈസ് അറസ്റ്റ് ചെയ്തത്. വിധായകരായ ഖാലിദ് റഹ്‌മാൻ, അഷ്‌റഫ് ഹംസ എന്നിവർക്ക് പുറമെ ഷാലിഫ് മുഹമ്മദ് എന്ന ആളെയുമാണ് അറസ്റ്റ് ചെയ്തത്. അളവ് കുറവായതിനാൽ അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ആലപ്പുഴ ജിംഖാന, തല്ലുമാല,ഉണ്ട, അനുരാഗ കരിക്കിൻവെള്ളം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തമാശ, ഭീമന്റെ വഴി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നായിരുന്നു പിടികൂടിയത്. ലഹരി ഉപയോഗിക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് ഇവരെ എകസൈസ് പിടികൂടിയത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
April 27, 2025 11:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
കഞ്ചാവുമായി പിടിയിലായ സംവിധായകരായ ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും സസ്പെൻഡ് ചെയ്യുെമന്ന് FEFKA