Premalu | ഒരു കട്ട പ്രേമലു ഫാൻ; 14 തവണ 'പ്രേമലു' കണ്ട ആര്യയ്ക്ക് സ്നേഹ സമ്മാനവുമായി ഭാവനാ സ്റ്റുഡിയോസ്
- Published by:meera_57
- news18-malayalam
Last Updated:
യുവതിയുടെ കമന്റിന് ഭാവന സ്റ്റുഡിയോസ് മറുപടിയായി നന്ദി അറിയിക്കുകയും കൊണ്ടാക്ട് ഡീറ്റെയിൽസ് ആവശ്യപ്പെടുകയും ചെയ്തു
നസ്ലൻ, മമിതാ ബൈജു എന്നിവർ നായികാ നായകന്മാരായ മലയാള ചിത്രം 'പ്രേമലു' (Premalu) വമ്പൻ ബോക്സ് ഓഫീസ് കളക്ഷനോടെ പ്രദർശനം തുടരുന്ന വേളയിൽ ചിത്രം 14 തവണ കണ്ട് ആരാധിക. സംഗതി അറിഞ്ഞതും നിർമാതാക്കളായ ഭാവനാ സ്റ്റുഡിയോസ് യുവതിക്ക് സ്നേഹസമ്മാനം നൽകി.
നിറഞ്ഞ സദസ്സുകളിൽ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന പ്രേമലുവിന്റെ അഭൂതപൂർവ്വമായ ഈ വിജയത്തിനടിസ്ഥാനം ചിത്രത്തിന്റെ റിപ്പീറ്റ് വാല്യൂ ആണെന്ന വാദത്തെ പിന്തുണയ്ക്കുന്നതാണ് യുവതിയുടെ പ്രതികരണം. അഞ്ചും ആറും തവണ പ്രേമലു കണ്ടതായി ഉള്ള ആരാധകരുടെ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ എവിടെയും.
പ്രേമലു തെലുഗു റിലീസിനോടനുബന്ധിച്ച് ഭാവന സ്റ്റുഡിയോസ് ഇൻസ്റ്റഗ്രാം പേജ് വഴി പുറത്ത് വിട്ട ബാഹുബലി മോഷൻ പോസ്റ്ററിനടിയിലാണ്. "ഞാൻ 14 തവണ പ്രേമലു കണ്ടു ഇനി തെലുഗു പ്രേമലുവും കാണണം" എന്ന് കൊല്ലം സ്വദേശിയായ ആര്യ ആർ. കുമാർ കമന്റ് രേഖപ്പെടുത്തിയത്.
advertisement
കമന്റിന് ഭാവന സ്റ്റുഡിയോസ് മറുപടിയായി നന്ദി അറിയിക്കുകയും കൊണ്ടാക്ട് ഡീറ്റെയിൽസ് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ആര്യയ്ക്ക് ടിക്കറ്റ് എടുക്കാതെ തന്നെ അൺലിമിറ്റഡ് ആയി 'പ്രേമലു' തീയറ്ററിൽ കാണാനുള്ള ടോപ് ഫാൻ പാസ് ഇഷ്യു ചെയ്യുകയായിരുന്നു.
ഭാവന സ്റ്റുഡിയോസിന്റെ പ്രതിനിധി കൊല്ലത്ത് ആര്യയുടെ വീട്ടിൽ നേരിട്ടത്തിയാണ് ടോപ് ഫാൻ പാസ് കൈമാറി സ്നേഹമറിയിച്ചത്. റിപ്പീറ്റ് കാഴ്ചകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് എത്ര ആരാധകർക്ക് പാസ് ലഭിക്കും എന്നത് കൗതുകമുണർത്തുന്നു.
Summary: Girl who watched Premalu movie 14 times wins a surprise gift from Bhavana Studios, its makers
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 05, 2024 3:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Premalu | ഒരു കട്ട പ്രേമലു ഫാൻ; 14 തവണ 'പ്രേമലു' കണ്ട ആര്യയ്ക്ക് സ്നേഹ സമ്മാനവുമായി ഭാവനാ സ്റ്റുഡിയോസ്