Diya Krishna | തങ്കം പോലുള്ള അമ്മായിയച്ഛൻ; അശ്വിന്റെ അച്ഛന്റെ രീതികളെക്കുറിച്ച് ദിയ കൃഷ്ണ
- Published by:meera_57
- news18-malayalam
Last Updated:
അഭിനയവും സ്ഥിരം വ്‌ളോഗുകളുമായി സജീവമായ ദിയയുടെ കുടുംബത്തിലേക്കാണ് അശ്വിൻ ഗണേഷിന്റെ സാധാരണക്കാരായ വീട്ടുകാർ വന്നുചേർന്നത്
അടിക്കടി വ്‌ളോഗുകളും ഡാൻസുമായി വരാൻ സമയം തീരെ കുറവാണ് ദിയ കൃഷ്ണയ്ക്കിപ്പോൾ. ഓമി എന്ന നീഓം അശ്വിൻ കൃഷ്ണയുടെ അമ്മയായതിന്റെ തിരക്കിലാണ് ദിയ കൃഷ്ണ (Diya Krishna). അതിനിടയിൽ ഒരു ബിസിനസ് നടത്തിക്കൊണ്ടു പോകേണ്ടതുണ്ട്. അവിടെ കണ്ണ് തെറ്റിയതിന്റെ വിഷമം ഗർഭിണിയായിരിക്കെ അറിഞ്ഞ ആളാണ് ദിയ കൃഷ്ണ. പോലീസ് കേസോളം എത്തി നിന്ന വേളയിലാണ് ദിയ കൃഷ്ണ ഒരു മകന്റെ അമ്മയായത്. രണ്ടാണ്മക്കളുള്ള കുടുംബത്തിലെ അടുത്ത തലമുറയിലെ ആദ്യത്തെ ആൺതരിയുടെ അമ്മയായിരിക്കുകയാണ് ദിയ കൃഷ്ണ
advertisement
രണ്ട് ആൺമക്കൾ ഉള്ള കുടുംബത്തിലേക്കാണ് ദിയ കൃഷ്ണ മരുമകളായത്. അശ്വിന്റെ അച്ഛനും അമ്മയ്ക്കും അശ്വിനും ജ്യേഷ്‌ഠനുമാണ് മക്കളായുള്ളത്. അശ്വിന്റെ ജ്യേഷ്‌ഠന് ഒരു പെൺകുട്ടിയുണ്ട്. ഇപ്പോൾ അനുജന് ഒരു മകൻ പിറന്നിരിക്കുന്നു. അമ്മ മീനാക്ഷി വീട്ടിൽ പലഹാരങ്ങളും പാനീയങ്ങളും ഉണ്ടാക്കി നൽകുന്ന ബിസിനസ് നടത്തിവരികയാണ്. ഇതിന്റെ ഓൺലൈൻ വിപണി ആരംഭിച്ചത് ദിയ അശ്വിന്റെ കൂട്ടുകാരിയായതില്പിന്നെയാണ്. മീനമ്മ ദിയ കൃഷ്ണയ്ക്ക് മാമിയാർ ആണ്. മാർക്കറ്റിംഗ് മേഖലയിൽ ദിയ കൃഷ്ണ നൽകിയ പിന്തുണയുടെ പേരിൽ മീനാക്ഷി ദിയയെ തന്റെ മാർക്കറ്റിംഗ് പാർട്ട്ണർ ആയാണ് കണക്കാക്കുന്നത് (തുടർന്ന് വായിക്കുക)
advertisement
അഭിനയവും സ്ഥിരം വ്‌ളോഗുകളുമായി സജീവമായ കുടുംബത്തിലേക്കാണ് അശ്വിൻ ഗണേഷിന്റെ തീർത്തും സാധാരണക്കാരായ വീട്ടുകാർ കൂടി വന്നുചേർന്നത്. പ്രണയിച്ചു വിവാഹിതരായവരാണ് ദിയ കൃഷ്ണയും അശ്വിൻ ഗണേഷും. പോരാതെ വീട്ടുകാർക്കും ബന്ധുക്കൾക്കും സർപ്രൈസ് ആയി അശ്വിൻ ഗണേഷും ദിയ കൃഷ്ണയും ഒരു താലികെട്ട് ചടങ്ങ് ആരുമറിയാതെ നടത്തിയിരുന്നു. തിരുവനന്തപുരത്തെ ഔദ്യോഗിക വിവാഹച്ചടങ്ങിനു ശേഷം മാത്രമാണ് ഇങ്ങനെയൊരു സംഭവം നടന്ന വിവരം അവർ പരസ്യമാക്കിയത്. ഇപ്പോൾ അമ്മായിയച്ഛന്റെ കുറിച്ച് ദിയ കൃഷ്ണ പറഞ്ഞ കുറച്ചു കാര്യങ്ങൾ വൈറലായി മാറിയിരിക്കുകയാണ്
advertisement
അമ്മയുടെ തിരക്കുകൾക്ക് ശേഷം ദിയ കൃഷ്ണ ഭർത്താവ് അശ്വിൻ ഗണേഷിന്റെ ഒപ്പം ചേർന്ന് നൽകിയ ആദ്യ അഭിമുഖം ഓണക്കാലത്ത് യൂട്യൂബിൽ എത്തിയിരുന്നു. ഇതിൽ ജീവിതത്തിന്റെ പല പല കാര്യങ്ങളെക്കുറിച്ച് ദിയ കൃഷ്ണ വിശദമാക്കുന്നുണ്ട്. അതിലൊന്ന് അശ്വിൻ ഗണേഷിന്റെ അച്ഛനാണ്. ദിയ കൃഷ്ണയുടെ കുടുംബത്തെപോലെ വ്‌ളോഗുകളിലോ സെലിബ്രിറ്റി ലോകത്തോ സജീവമല്ലാത്തയാളാണ് അശ്വിൻ ഗണേഷിന്റെ പിതാവ്. ഇടയ്ക്കിടെ മകനെയും മരുമകളെയും, ഇപ്പോൾ കൊച്ചുമകനെയും, കാണാൻ എത്തുമ്പോൾ മാത്രമാണ് അദ്ദേഹത്തിന്റെ ഒരു ചെറിയ വീഡിയോ ശകലമെങ്കിലും ദിയ കൃഷ്ണയുടെ പേജുകളിൽ കാണാൻ കിട്ടുക
advertisement
"എന്റെ കാര്യത്തിൽ ഇടപെടാത്ത, ചോദ്യം ചെയ്യാത്ത ആൾക്കാരെയാണിഷ്‌ടം. അക്കാര്യത്തിൽ അശ്വിന്റെ പിതാവിനെ ഭയങ്കര ഇഷ്‌ടമാണ്. ആവശ്യമില്ലാത്ത ഒരു കാര്യം പോലും ചോദിക്കുകയോ പറയുകയോ ഇല്ല. ഒരു പരിപാടിക്ക് വിളിച്ചാൽ അദ്ദേഹം അവിടെ ഉണ്ടെന്ന കാര്യം മറ്റുള്ളവർ അറിയില്ല. ആൾകൂട്ടത്തിൽ അദ്ദേഹത്തെ കാണാൻ കഴിയില്ല. നോക്കിയാൽ പുറത്തുള്ള ഫൗണ്ടന്റെയോ പൂവിന്റെയോ കായുടെയോ ഫോട്ടോ ഫോണിൽ എടുത്തു കൊണ്ട് അദ്ദേഹം നിൽക്കുന്നത് കാണാം. ആരെയും ബുദ്ധിമുട്ടിക്കുന്ന സ്വഭാവമില്ല...
advertisement
കേക്ക് കട്ടിങ് അല്ലെങ്കിൽ ഭക്ഷണത്തിന്റെ സമയമാകുമ്പോൾ വിളിച്ചാൽ അകത്തേക്ക് വരും. ഭക്ഷണം കഴിക്കാൻ എല്ലാവരെയുടെയും കൂടെ ഇരിക്കും. എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയും. ഒരു തമാശ പറഞ്ഞാൽ ചിരിക്കും. വ്ലോഗ് എടുത്താൽ അതിൽ തലകാണിക്കാൻ ആഗ്രഹമില്ലാത്തയാളാണ് അദ്ദേഹം. പ്രശസ്തി ആഗ്രഹിക്കാത്ത ആളായതിനാൽ അങ്ങനെയങ്ങ് പോകും. അശ്വിന്റെ വീട്ടിൽ പോയാലും കോഫി എടുക്കട്ടേ, അല്ലെങ്കിൽ എന്തെങ്കിലും കഴിക്കാൻ എടുക്കട്ടേ എന്ന് ചോദിക്കുന്ന ആളാവും അദ്ദേഹം. മറ്റുള്ളവരുടെ സന്തോഷം കാംക്ഷിക്കുന്ന ആളാണ്. അദ്ദേഹത്തിനായി എന്തെങ്കിലും വേണം എന്ന ആഗ്രഹമുള്ളതായി തോന്നിയിട്ടില്ല" എന്ന് ദിയ