ജനഗണമന, കടുവ സിനിമകളിൽ പ്രതിഫലം വാങ്ങിയില്ലേ? പൃഥ്വിരാജ് വ്യക്തത വരുത്തണമെന്ന് ആദായനികുതി വകുപ്പ്
- Published by:ASHLI
- news18-malayalam
Last Updated:
നിർമാതാവ് എന്ന നിലയിൽ 40 കോടി രൂപയോളം വാങ്ങിയതായാണ് കണ്ടെത്തൽ
നടൻ പൃഥ്വിരാജ് സുകുമാരന് ആദായനികുതി വകുപ്പ് നോട്ടീസ്. പൃഥ്വിരാജ് അഭിനയിച്ച മൂന്നു സിനിമകളുടെ പ്രതിഫലത്തിൽ വ്യക്തത വരുത്തണമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. കടുവ, ജനഗണമന, ഗോൾഡ് സിനിമകളുടെ പ്രതിഫലത്തിലാണ് വ്യക്തത തേടിയത്. നികുതി വെട്ടിപ്പിന്റെ ഭാഗമാണോ എന്നതിനെക്കുറിച്ചാണ് വകുപ്പ് അന്വേഷിക്കുന്നത്. സിനിമയിൽ അഭിനയിച്ചതിന് പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല, എന്നാൽ നിർമാതാവ് എന്ന നിലയിൽ 40 കോടി രൂപയോളം വാങ്ങിയതായാണ് കണ്ടെത്തൽ.
ALSO READ: നടൻ പൃഥ്വിരാജ് സുകുമാരന് ആദായനികുതി വകുപ്പ് നോട്ടീസ്
താരതമ്യേന സഹനിർമ്മാതാവ് അടയ്ക്കേണ്ട നികുതി തുക അഭിനേതാവിനേക്കാൾ കുറവാണ്. 2022-ൽ ഇതുമായി ബന്ധപ്പെട്ട് അന്വേഷണവും ആരംഭിച്ചിരുന്നു. തുടർ നടപടികളുടെ ഭാഗമായി മാർച്ച് 29-ന് നോട്ടീസ് അയച്ചതാണെന്നും, ഇത് സ്വാഭാവിക നടപടിയാണെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.
ഏപ്രിൽ 29-നകം പ്രതിഫലം സംബന്ധിച്ച് പൃഥ്വിരാജ് വിശദീകരണം നൽകണം. എമ്പൂരാൻ വിവാദങ്ങൾ കത്തിനിൽക്കേ ആദായ നികുതി വകുപ്പ് നൽകിയ നോട്ടീസ് പ്രതികാര നടപടിയാണെന്ന ആരോപണവും ഉയരുന്നുണ്ട്.കഴിഞ്ഞ ദിവസം എമ്പുരാൻ നിർമ്മാതാവ് ഗോകുലം ഗോപാലന്റെ ഉടമസ്ഥതിലുള്ള സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
April 05, 2025 3:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ജനഗണമന, കടുവ സിനിമകളിൽ പ്രതിഫലം വാങ്ങിയില്ലേ? പൃഥ്വിരാജ് വ്യക്തത വരുത്തണമെന്ന് ആദായനികുതി വകുപ്പ്