'യേശുദാസ് എന്നും ഇടപെടുന്നത് മതനിരപേക്ഷമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്കുവേണ്ടി': മുഖ്യമന്ത്രി പിണറായി വിജയന്
- Published by:Arun krishna
- news18-malayalam
Last Updated:
അഗ്രഹാര തെരുവീഥികളിലും പണ്ഡിതശ്രേഷ്ഠന്മാരുടെ സദസ്സുകളിലും പരിമിതപ്പെട്ടു നിന്ന ശാസ്ത്രീയ സംഗീതത്തെ സാധാരണക്കാരില്‍ എത്തിക്കുന്നതിലും വലിയ പങ്കാണ് യേശുദാസ് വഹിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു
ഗാനഗന്ധര്വന് കെ.ജെ യേശുദാസിന് ശതാഭിഷേക ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലോകത്തെവിടെയുമുള്ള മലയാളികള്‍ തിരിച്ചറിയുന്ന ശബ്ദത്തിന്റെ ഉടമയായ ഗാനഗന്ധര്വന് യേശുദാസിന് ശതാഭിഷേക ആശംസകള്‍ നേരുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ജനപ്രിയ സംഗീതത്തിന്റെയും ശാസ്ത്രീയ സംഗീതത്തിന്റെയും രംഗത്ത് ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. കെ ജെ യേശുദാസ്, മലയാളിയുടെ അഭിമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്കുവേണ്ടിയാണ് യേശുദാസ് എന്നും ഇടപെടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അഗ്രഹാര തെരുവീഥികളിലും പണ്ഡിതശ്രേഷ്ഠന്മാരുടെ സദസ്സുകളിലും പരിമിതപ്പെട്ടു നിന്ന ശാസ്ത്രീയ സംഗീതത്തെ സാധാരണക്കാരില്‍ എത്തിക്കുന്നതിലും വലിയ പങ്കാണ് യേശുദാസ് വഹിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
advertisement
മുഖ്യമന്ത്രിയുടെ പിറന്നാള്‍ ആശംസ
ലോകത്തെവിടെയുമുള്ള മലയാളികള്‍ തിരിച്ചറിയുന്ന ശബ്ദത്തിന്റെ ഉടമയായ ഗാനഗന്ധര്വ്വന് യേശുദാസിന് ശതാഭിഷേക ആശംസകള്‍ നേരുന്നു. ജനപ്രിയ സംഗീതത്തിന്റെയും ശാസ്ത്രീയ സംഗീതത്തിന്റെയും രംഗത്ത് ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. കെ ജെ യേശുദാസ്, മലയാളിയുടെ അഭിമാനമാണ്.
യേശുദാസിന്റെ പാട്ട് ഒരു മാസ്മരികതയാണ്. അരനൂറ്റാണ്ടിലധികം ദൈര്‍ഘ്യമുള്ള ആ കലാസപര്യയില്‍ ചലച്ചിത്രസംഗീതത്തിന് ലഭിച്ചത് പതിനായിരക്കണക്കിനു ഗാനങ്ങളാണ്. മികച്ച ഗായകനുള്ള കേന്ദ്രസര്‍ക്കാരിന്റെ ദേശീയ പുരസ്കാരം നിരവധി തവണ മലയാളത്തിലേക്കു കൊണ്ടുവന്ന യേശുദാസിനു കേരള സര്‍ക്കാരിന്റെ പുരസ്കാരം 17 തവണ ലഭിച്ചു. പാടിയത് മലയാളത്തില്‍ മാത്രമല്ല. മിക്കവാറും എല്ലാ ഇന്ത്യന്‍ ഭാഷകളിലും പാടി. ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ വിദേശ ഭാഷകളിലും ഗാനങ്ങള്‍ ആലപിച്ചു. മതനിരപേക്ഷമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്കുവേണ്ടിയാണ് അദ്ദേഹം എന്നും ഇടപെടുന്നത്.
advertisement
അഗ്രഹാര തെരുവീഥികളിലും പണ്ഡിതശ്രേഷ്ഠന്മാരുടെ സദസ്സുകളിലും പരിമിതപ്പെട്ടു നിന്ന ശാസ്ത്രീയ സംഗീതത്തെ സാധാരണക്കാരില്‍ എത്തിക്കുന്നതിലും വലിയ പങ്കാണ് യേശുദാസ് വഹിച്ചത്. സ്വരസാന്നിധ്യംകൊണ്ട് മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായ മഹാഗായകന് എല്ലാവിധ മംഗളങ്ങളും നേരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 10, 2024 11:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'യേശുദാസ് എന്നും ഇടപെടുന്നത് മതനിരപേക്ഷമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്കുവേണ്ടി': മുഖ്യമന്ത്രി പിണറായി വിജയന്