Robo Shankar : നടൻ റോബോ ശങ്കറിന്റെ പെട്ടെന്നുള്ള മരണത്തിന് കാരണമെന്ത്..? ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
- Published by:Sneha Reghu
- news18-malayalam
Last Updated:
രക്തം ഛർദിച്ച് കുഴഞ്ഞുവീണ റോബോ ശങ്കറിനെ സിനിമയുടെ അണിയറപ്രവർത്തകർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു
advertisement
advertisement
തുടർന്ന്, നിരവധി വർഷം ടെലിവിഷൻ പരിപാടികളിൽ ഹാസ്യകലാകാരനായി പ്രവർത്തിച്ചതിന് ശേഷം അദ്ദേഹം സിനിമകളിൽ അഭിനയിച്ചു തുടങ്ങി. അജിത്തിനൊപ്പം 'വിശ്വാസം', ധനുഷിനൊപ്പം 'മാരി', വിഷ്ണു വിശാലിനൊപ്പം 'വേലൈന്നു വന്തിട്ടാ വെള്ളൈക്കാരൻ', സൂര്യയ്‌ക്കൊപ്പം 'സിങ്കം 3' എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
advertisement
ഇതേ സമയം തന്നെ അദ്ദേഹം സ്വകാര്യ ചാനലുകളിലെ പരിപാടികളിൽ വിധികർത്താവായി പങ്കെടുക്കുകയും ചെയ്തിരുന്നു. സിനിമയിലും ടെലിവിഷൻ രംഗത്തും തിരക്കിട്ട ജീവിതം നയിക്കുന്നതിനിടയിൽ, ഒരു വർഷം മുമ്പ് അദ്ദേഹത്തിന് മഞ്ഞപ്പിത്തം ബാധിച്ചു. രോഗം ഗുരുതരമായതിനെ തുടർന്ന് റോബോ ശങ്കറിന്റെ ശരീരഭാരം കുറയുകയും മെലിഞ്ഞ രൂപത്തിലാവുകയും ചെയ്തു.
advertisement
advertisement
advertisement