Ariyallo | മൂന്ന് ഭാഷകൾ ഒന്നിക്കുന്ന മലയാളം ഹിപ്പ് ഹോപ്പ് ഗാനം; വൈറലായി 'അറിയാല്ലോ'
- Published by:Vishnupriya S
- news18-malayalam
Last Updated:
എ-ഗാനും അനോണിമസും ചേർന്ന് വരികൾ എഴുതി ആലപിച്ച ഗാനം നിർമ്മിച്ചത് ശിവ് പോളാണ്
എ-ഗാൻ, അനോണിമസ്, ശിവ് പോൾ എന്നിവർ ചേർന്നൊരുക്കിയ ഇൻഡിപെൻഡന്റ് സോളോ മ്യൂസിക്ക് 'അറിയാല്ലോ' പ്രേക്ഷകശ്രദ്ധ നേടുന്നു. ‘സോണി മ്യൂസിക്ക് സൗത്ത്’ എന്ന യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഗാനം സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. എ-ഗാനും അനോണിമസും ചേർന്ന് വരികൾ എഴുതി ആലപിച്ച ഗാനം നിർമ്മിച്ചത് ശിവ് പോളാണ്. ഗാനത്തിന് സംഗീതം പകർന്നത് ശിവ് പോൾ, എ-ഗാൻ, അനോണിമസ് എന്നിവർ ചേർന്നാണ്. മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷകൾ ഒരു ഹിപ്പ് ഹോപ്പ് ഗാനത്തിൽ ഉൾപ്പെടുത്തിയെന്നിരിക്കുന്നതും 'അറിയാല്ലോ'യുടെ പ്രത്യേകതയാണ്.
തമിഴ് റാപ്പറായ എ-ഗാൻ തമിഴ് ഹിപ്പ് ഹോപ്പ് ഗാനങ്ങളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എ-ഗാന്റെ ആദ്യ മലയാളം റാപ്പാണ് 'അറിയാല്ലോ'. തമിഴ് ഗാനരചയിതാവും സംഗീത നിർമ്മാതാവുമായ ശിവ് പോൾ ഒരുപിടി ഗാനങ്ങൾക്ക് സംഗീതം പകർന്നിട്ടുണ്ട്. വേൾഡ് ക്ലാസ് ഇംഗ്ലീഷ് മ്യൂസിക്കും മലയാളം മ്യൂസിക്കും മിക്സ് ചെയ്താണ് അനോണിമസ് ഹിപ്പ് ഹോപ്പ് ഗാനങ്ങൾ രചിക്കുന്നത്. ഇവർ മൂന്നു പേരും ചേർന്നൊരുക്കിയ 'അറിയാല്ലോ' ഇപ്പോൾ ഇൻസ്റ്റഗ്രാം റീൽസിലും ട്രെൻഡിങ്ങിലാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 01, 2024 1:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Ariyallo | മൂന്ന് ഭാഷകൾ ഒന്നിക്കുന്ന മലയാളം ഹിപ്പ് ഹോപ്പ് ഗാനം; വൈറലായി 'അറിയാല്ലോ'