കരഞ്ഞിട്ടും ആ സംവിധായകൻ സമ്മതിച്ചില്ല; നടി മോഹിനി 30 വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തലുമായി രംഗത്ത്
- Published by:meera_57
- news18-malayalam
Last Updated:
മമ്മൂട്ടി, മോഹൻലാൽ, ജയറാം എന്നിവരുടെയെല്ലാം നായികയായി മലയാളത്തിൽ തിളങ്ങിയ നടിയാണ് മോഹിനി
മലയാള, തമിഴ് സിനിമകളിൽ തെളിഞ്ഞു നിൽക്കുന്ന കാലത്തെ നടി മോഹിനിയെ (actor Mohini) ഏവർക്കുമറിയാം. മമ്മൂട്ടി, മോഹൻലാൽ, ജയറാം എന്നിവരുടെയെല്ലാം നായികയായി മോഹിനി മലയാളത്തിൽ തിളങ്ങി. തമിഴിലും ഇതര തെന്നിന്ത്യൻ ഭാഷകളിലും മോഹിനിയുടെ ഇമേജ് മികച്ചതായിരുന്നു. ശിവാജി ഗണേശൻ, ചിരഞ്ജീവി, ബാലകൃഷ്ണ, വിക്രം തുടങ്ങിയവരുടെ നായികയായും മോഹിനി തിളങ്ങി. നാടൻ വേഷങ്ങളിലും മോഡേൺ വേഷങ്ങളിലും മോഹിനി ഒരുപോലെ അഭിനയം കാഴ്ചവച്ചു. എന്നിരുന്നാലും നാടൻ പ്രശാന്തിന്റെ നായികയായി അവർ വേഷമിട്ട ചിത്രമായ കണ്മണിയിലെ 'ഉടൽ തഴുവാ' എന്ന ഗാനരംഗം മോഹിനിയുടെ കരിയറിൽ തന്നെ വ്യത്യസ്തത പുലർത്തിയ ഒന്നായി മാറി
advertisement
ആർ.കെ. സെൽവമണി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രശാന്തും മോഹിനിയുമാണ് നായികാ നായകന്മാർ. ഈ സിനിമയിലെ പ്രശസ്തമായ ഗാനരംഗം ഗ്ലാമറിന്റെ കാര്യത്തിൽ അൽപ്പം വേറിട്ടതാണ്. ഇതിലെ ഓരോ രംഗവും അഭിനയിക്കാൻ തനിക്ക് മേൽ കടുത്ത സമ്മർദമുണ്ടായിരുന്നതായി മോഹിനി. 'അവൾ വികടനിൽ' നൽകിയ അഭിമുഖത്തിൽ 1994ൽ റിലീസ് ചെയ്ത സിനിമയുടെ അനുഭവങ്ങൾ മോഹിനി എണ്ണിയെണ്ണി പറഞ്ഞു. കരഞ്ഞിട്ട് പോലും തന്നെ കേൾക്കാത്ത സംവിധായകനെ കുറിച്ച് അവർ പറയുന്നു (തുടർന്ന് വായിക്കുക)
advertisement
'സിനിമയ്ക്കായി സംവിധായകൻ ആർ.കെ. സെൽവമണി ഒരു സ്വിം സ്യൂട്ട് രംഗം പ്ലാൻ ചെയ്തു. ഞാൻ അതിൽ അലോസരപ്പെട്ടിരുന്നു. കരഞ്ഞ് കൊണ്ട് ആ രംഗം ചെയ്യാൻ സാധ്യമല്ല എന്ന് ഞാൻ. ഷൂട്ടിംഗ് പകുതി ദിവസത്തേക്ക് മുടങ്ങി. നീന്താൻ അറിയാത്ത ആളാണ് താനെന്നു മോഹിനി അവരെ അറിയിച്ചു. പുരുഷന്മാരായ പരിശീലകരുടെ മുന്നിൽ അർധനഗ്നയായി എങ്ങനെ നിൽക്കും എന്നായി മോഹിനി. അന്നാളുകളിൽ വനിതാ നീന്തൽ പരിശീലകർ എന്ന് കേട്ടുകേൾവി പോലും ഇല്ലായിരുന്നു,' മോഹിനി ഓർത്തെടുത്തു
advertisement
അങ്ങനെയൊരു രംഗം ചെയ്യുന്നത് ഓർക്കാൻ കൂടി കഴിഞ്ഞിരുന്നില്ല. ഒടുവിൽ, ഉടൽ തഴുവാ എന്ന ഗാനത്തിനായി ആ രംഗം മോഹിനിക്ക് മനസില്ലാ മനസോടെ ചെയ്യേണ്ടിവന്നു. പകുതി ദിവസത്തെ സമയമെടുത്ത് അവർ പറഞ്ഞ രംഗം ചെയ്തു നൽകി. എന്നാൽ, അതേരംഗം ഊട്ടിയിൽ ഷൂട്ട് ചെയ്യണമെന്നായി സംവിധായകൻ. മോഹിനി നോ പറഞ്ഞു. ഷൂട്ടിംഗ് മുന്നോട്ടു പോകില്ല എന്ന നിലപാടിൽ സംവിധായകൻ. അത് നിങ്ങളുടെ പ്രശ്നമാണ് എന്റെയല്ല എന്നായി മോഹിനി. ഇതുപോലെ നിർബന്ധിച്ചാണ് നിങ്ങൾ ആ രംഗം തന്നെക്കൊണ്ട് മുൻപും ചെയ്യിച്ചത് എന്ന് മോഹിനി
advertisement
തന്റെ അനുവാദമില്ലാതെ ഏറ്റവുമധികം ഗ്ലാമറസായി അഭിനയിച്ച ചിത്രമായി കണ്മണി മാറിയത് അങ്ങനെയെന്ന് മോഹിനി. ചിലപ്പോൾ നമ്മുടെ ആഗ്രഹത്തിന് വിരുദ്ധമായി ചിലതെല്ലാം നടക്കും എന്ന് മോഹിനി. ആ സിനിമയിലെ രംഗം അതിനുദാഹരണമാണ്. കണ്മണിയിലെ മോഹിനിയുടെ വേഷം മനോഹരവും വെല്ലുവിളി നിറഞ്ഞതും എന്ന് വിളിക്കപ്പെട്ടു എങ്കിലും ആ രംഗങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരിൽ മോഹിനിക്ക് വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയി. കണ്മണിയ്ക്ക് പുറത്ത് മോഹിനിയുടെ സിനിമകൾ ശ്രദ്ധിക്കപ്പെടുന്നവയാണ്
advertisement
മലയാളത്തിൽ 'ഗസൽ' എന്ന ചിത്രം ഒരുദാഹരണം. ആദിത്യ 369, ഹിറ്റ്‌ലർ, ഇന്നത്തെ ചിന്താവിഷയം, ഒരു മറവത്തൂർ കനവ്, വേഷം, പുതിയ മണ്ണർകൾ, ലാലി തുടങ്ങിയ ചിത്രങ്ങൾ മോഹിനിയുടെ അറിയപ്പെടുന്ന വേഷങ്ങളുള്ള സിനിമകളാണ്. ഹിന്ദിയിൽ അക്ഷയ് കുമാറിന്റെ നായികയായി ഡാൻസർ (1991) എന്ന സിനിമയിലും അവർ അഭിനയിച്ചു. ഇപ്പോൾ മോഹിനി സിനിമയിൽ അഭിനയിച്ചിട്ട് 14 വർഷങ്ങൾ പിന്നിടുന്നു. മോഹിനിയുടെ തുറന്നുപറച്ചിൽ സിനിമാ മേഖലയിൽ സ്ത്രീകൾ അവരുടെ ആഗ്രഹത്തിന് വിരുദ്ധമായി നേരിടേണ്ടി വരുന്ന സാഹചര്യങ്ങൾക്ക് ഉദാഹരണമായി മാറിക്കഴിഞ്ഞു