ഒരു പൊട്ടിയ കണ്ണാടി കഷണത്തിന്റെ മറവിൽ അമല; ആടൈയിലെ ഉദ്വേഗഭരിതമായ രംഗം യൂട്യൂബിൽ
Last Updated:
Amala's sneak peek from Aadai out on YouTube | ടീസറിൽ ഉൾപ്പെടുത്തിയ രംഗത്തിന്റെ തുടർച്ചയെന്നോണം ആണ് ഈ രംഗം ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്
അമല പോൾ നഗ്നയായി അഭിനയിച്ച തമിഴ് ചിത്രം ആടൈ തിയേറ്ററിൽ എത്തിയിട്ടും വൻ ചർച്ചാ വിഷയമാണ്. അങ്ങനെയിരിക്കെ, അമലയുടെ ഉദ്വേഗഭരിതമായ അഭിനയ മുഹൂർത്തങ്ങൾ അടങ്ങിയ പുതിയ വീഡിയോ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ്. ഒരു പൊട്ടിയ കണ്ണാടി കഷണം മാത്രം മറയാക്കി അമല നടന്നു നീങ്ങുന്ന രംഗമാണ് ഈ വിഡിയോയിൽ. ടീസറിൽ ഉൾപ്പെടുത്തിയ രംഗത്തിന്റെ തുടർച്ചയെന്നോണം ആണ് ഈ രംഗം ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
മറ്റ് പല ചിത്രങ്ങളും വേണ്ടെന്നുവെച്ചാണ് അമല ഈ ചിത്രം തെരഞ്ഞെടുത്തത്. ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രത്തിനായി വൻ മേക്കോവറാണ് അമല നടത്തിയത്. പതിനഞ്ചു പേർ മാത്രം അടങ്ങിയ ക്രൂവാണ് നഗ്ന രംഗം ചിത്രീകരിക്കാൻ നേരം അമലക്കൊപ്പം സെറ്റിൽ ഉണ്ടായിരുന്നത്. സെൻസർ ബോർഡ് 'A' സർട്ടിഫിക്കറ്റ് നൽകിയ ചിത്രമാണ് ആടൈ.
advertisement
അമലപോളിനെ നായികയാക്കി രത്നകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമാ രംഗത്തു അമല മറ്റൊരു റോൾ കൂടി ഏറ്റെടുത്തിരിക്കുകയാണ്. ഇനി ഒരു നിർമ്മാതാവിന്റെ വേഷത്തിൽ കൂടി അമലയെ കാണാം. ചിത്രം കടാവർ. ഫോറൻസിക് പാത്തോളജിസ്റ് ആയാവും അമലയുടെ വേഷം.
ആദ്യ ക്ലാപ്പിന്റെ ചിത്രം ലൊക്കേഷനിൽ നിന്ന് ഇൻസ്റ്റാഗ്രാം വഴി പങ്കു വച്ചാണ് അമല ഈ വാർത്ത പ്രേക്ഷകർക്ക് മുന്നിൽ പങ്കു വച്ചത്. ഏറ്റവും അടുത്തായി പുറത്തിറങ്ങിയ തമിഴ് ചിത്രം രാക്ഷസനാണ് അമലയുടെ ഏറ്റവും പുതിയ ചിത്രം. അച്ചായൻസിനു ശേഷം അമലയെ മലയാളത്തിൽ കണ്ടിട്ടില്ല. ബ്ലെസ്സിയുടെ ആട് ജീവിതത്തിലൂടെ അമല മലയാളത്തിൽ മടങ്ങി വരവിനൊരുങ്ങുകയാണ്. പൃഥ്വിരാജ് ആണ് നായകൻ.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 21, 2019 2:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഒരു പൊട്ടിയ കണ്ണാടി കഷണത്തിന്റെ മറവിൽ അമല; ആടൈയിലെ ഉദ്വേഗഭരിതമായ രംഗം യൂട്യൂബിൽ