ചിങ്ങം രാശിയിലേക്ക് ശുക്രന്റെ സംക്രമണം: ഈ രാശിക്കാര്ക്ക് തൊഴില്രംഗത്ത് നേട്ടം
- Published by:Sarika N
- news18-malayalam
Last Updated:
ചിങ്ങം രാശിയിലേക്ക് ശുക്രന്റെ സംക്രമണം ഓരോ രാശിക്കാരുടെയും ജീവിതത്തില് പലതരം മാറ്റങ്ങൾ വരുത്തും
ശുക്രന്റെ സ്ഥാനം അനുകൂലമായി നിലനില്‍ക്കുകയാണെങ്കില്‍ വിവാഹം പോലെയുള്ള മംഗള കര്‍മങ്ങള്‍ സംഭവിക്കും. കന്നി, ചിങ്ങം, ധനു, കര്‍ക്കിടകം എന്നീ രാശികളില്‍ ശുക്രന്‍ അനുകൂലമായ സ്ഥാനത്ത് നില്‍ക്കുകയാണെങ്കില്‍ വലിയ നേട്ടങ്ങള്‍ നല്‍കും. 2025 സെപ്റ്റംബര്‍ 15ന് ശുക്രന്‍ ചിങ്ങം രാശിയിലേക്ക് സംക്രമിക്കും. മൂന്ന് രാശിക്കാര്‍ക്ക് ശുക്രന്‍ തന്റെ സുഹൃത്തായ സൂര്യന്റെ രാശിയിലേക്ക് സംക്രമിക്കുന്നത് മൂലം പ്രത്യേക ഫലങ്ങള്‍ ലഭിക്കും. ഇത് മൂലം ഓരോ രാശിക്കാരുടെയും ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുന്നതെന്ന് നോക്കാം.
advertisement
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയിലേക്കുള്ള ശുക്രന്റെ സംക്രമണം മേടം രാശിക്കാരില്‍ പ്രണയകാര്യങ്ങളില്‍ വിജയവും അടുപ്പവും കൊണ്ടുവരും. ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കും. നിങ്ങള്‍ക്ക് സാമ്പത്തിക വിജയം ലഭിക്കും. വ്യക്തിജീവിതത്തിലും ബിസിനസ് ജീവിതത്തിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. എന്നാല്‍ അഹങ്കരിക്കരുത്. ഈ സംക്രമണം മേടം രാശിക്കാരുടെ ബന്ധങ്ങളില്‍ ഉയര്‍ച്ച താഴ്ചകള്‍ക്ക് കാരണമാകും. പ്രണയബന്ധങ്ങളില്‍ ആവേശമനുഭവപ്പെടും.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ലാഭത്തിലാകും. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ ശ്രദ്ധാലുവായിരിക്കണം. നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിങ്ങള്‍ വായ്പ എടുക്കേണ്ടി വന്നേക്കാം. ചിങ്ങം രാശിയിലേക്കുള്ള ശുക്രന്റെ സംക്രമണം നിങ്ങളുടെ അങ്കാരം നിറഞ്ഞ വ്യക്തിത്വത്തെ എടുത്തുകാണിക്കും. ഇത് നിങ്ങളുടെ ബന്ധങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കും. പ്രൊഫഷണല്‍ രംഗത്ത് തെറ്റായ മനോഭാവത്തിലേക്ക് നയിക്കും. വ്യക്തിത്വത്തില്‍ മികച്ച ഗുണങ്ങളായ ക്ഷമ, വിശ്വസ്തത, വാത്സല്യം എന്നിവ എടുത്തുകാണിക്കും.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഈ സംക്രമണം മിഥുനം രാശിക്കാരില്‍ വ്യക്തിപരവും തൊഴില്‍പരവുമായ ഗുണങ്ങള്‍ നല്‍കും. ബിസിനസില്‍ ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ ചെയ്യും. ശുക്രന്റെ സംക്രമണം സഹോദരങ്ങള്‍, സംരംഭങ്ങള്‍, ഹ്രസ്വമായ യാത്രകള്‍, ആശയവിനിമയം എന്നിവ അടങ്ങുന്ന മൂന്നാം ഭാവത്തിലായിരിക്കും നടക്കുക. നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ മേഖലകളില്‍ ബുദ്ധിപരമായ നീക്കത്തിലൂടെ ആവേശകരമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. എന്നാല്‍ പ്രണയബന്ധത്തില്‍ തിളക്കം നഷ്ടപ്പെട്ടേക്കാം.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സാമ്പത്തിക നില സ്ഥിരമായിരിക്കും. ബന്ധങ്ങള്‍ ശക്തമായി നിലനിര്‍ത്താന്‍ കഴിയും. വ്യക്തിപരവും തൊഴില്‍പരവുമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കും. ഇത് നിങ്ങളുടെ പുരോഗതിക്ക് അനുകൂലമായിരിക്കില്ല. കുടുംബബന്ധങ്ങള്‍, സാമ്പത്തിക സ്ഥിതി എന്നിവ അടങ്ങുന്ന രണ്ടാം ഭാവത്തിലേക്കാണ് ശുക്രന്റെ സംക്രമണം സംഭവിക്കുക. ഈ സംക്രമണം സാമ്പത്തിക പുരോഗതിയും വിജയവും വ്യക്തിബന്ധങ്ങളില്‍ സന്തോഷവും കൊണ്ടുവരും. അമ്മയുമായി നല്ല ബന്ധം സ്ഥാപിക്കും. നിങ്ങളുടെ വരുമാനം വര്‍ധിക്കുകയും നേട്ടങ്ങള്‍ നല്‍കുകയും ചെയ്യും.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വ്യക്തിബന്ധങ്ങള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഈ സംക്രമണം ഗുണകരമാകും. നല്ല വരുമാനവും ശക്തമായ ബന്ധങ്ങളും ഉണ്ടാകും. അശ്രദ്ധയും ബന്ധങ്ങളിലെ സംഘര്‍ഷങ്ങളും മൂലം പ്രൊഫഷണല്‍ രംഗത്ത് പരാജയങ്ങള്‍ ഉണ്ടായേക്കാം. ജോലിസ്ഥലത്ത് പുരോഗതിയും ബന്ധങ്ങളില്‍ ശക്തമായ അടുപ്പുവും ഉണ്ടാകുമെന്നതിനാല്‍ നിങ്ങളുടെ സമയം ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. അത് നിങ്ങളുടെ സഹപ്രവര്‍ത്തകരെ നിങ്ങളിലേക്ക് ആകര്‍ഷിക്കും.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: വിദേശരാജ്യങ്ങളിലെ ബിസിനസിലൂടെയും ദീര്‍ഘദൂര യാത്രകളിലൂടെയും പ്രൊഷണല്‍ രംഗത്ത് പുരോഗതി കൈവരിക്കും. എന്നാല്‍ ചെലവ് വര്‍ധിക്കും. വ്യക്തിബന്ധങ്ങള്‍ സൗഹാര്‍ദപരമായി തുടരും. വ്യക്തിപരമായ ചെലവുകളില്‍ നിയന്ത്രണം ആവശ്യമാണ്. ശുക്രസംക്രമണം ബന്ധങ്ങളില്‍ സ്വാധീനം ചെലുത്തുകയും ജോലിസ്ഥലത്തെ സാമ്പത്തിക കാര്യങ്ങളില്‍ ഉയര്‍ന്ന പ്രതീക്ഷകള്‍ നല്‍കുകയും ചെയ്യും. പ്രൊഫഷണല്‍ രംഗത്ത് ഗുണകരമായ ഫലങ്ങള്‍ നല്‍കുകയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും. എന്നാല്‍ അമിതമായ പൂര്‍ണത പ്രതീക്ഷിക്കുന്നത് മറ്റുള്ളവരുടെ പിന്തുണ നഷ്ടപ്പെടുത്താന്‍ ഇടയാക്കും.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ശുക്രന്റെ സംക്രമണം പ്രൊഷണല്‍രംഗത്ത് വിജയം സമ്മാനിക്കും. വ്യക്തിജീവിതത്തില്‍ ശക്തമായ ബന്ധങ്ങള്‍ നല്‍കും. ചിങ്ങം രാശിയിലേക്കുള്ള ശുക്രന്റെ സംക്രമണം പതിനൊന്നാം ഭാവത്തിലായതിനാല്‍ നേട്ടങ്ങളും സാമൂഹികമായ അംഗീകാരങ്ങളും നിങ്ങളെ തേടിയെത്തും. ഇത് വ്യക്തിപരമായ സന്തോഷവും പ്രൊഫഷണല്‍ രംഗത്ത് വിജയവും നല്‍കും. ജോലിയില്‍ നിന്ന് ലാഭമുണ്ടാകും. ബിസിനസില്‍ സാമ്പത്തിക നേട്ടമുണ്ടാകും. നിങ്ങള്‍ ശ്രമങ്ങള്‍ അംഗീകരിക്കപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ചെയ്യും.
advertisement
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഈ സംക്രമണം നിങ്ങളുടെ പ്രൊഫഷണല്‍ രംഗത്ത് നേട്ടങ്ങള്‍ നല്‍കും. ജോലിയുമായി ബന്ധപ്പെട്ട് ചില വെല്ലുവിളികള്‍ ഉണ്ടാകും. പരസ്പരധാരണയോടെ മുന്നോട്ട് പോകുന്നത് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നല്‍കും. സഹപ്രവര്‍ത്തകര്‍ നിങ്ങളുടെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കും. ഇത് ജോലിസ്ഥലത്ത് വെല്ലുവിളി ഉണ്ടാകും. ഓഫീസ് രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക. കാരണം, അത് നിങ്ങളുടെ ജോലി പ്രകടനത്തെ ബാധിച്ചേക്കാം.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വ്യക്തിബന്ധങ്ങള്‍ അനുകൂലമാകുന്നത് പ്രൊഷണല്‍ രംഗത്ത് പുരോഗതി കൈവരിക്കാന്‍ സഹായിക്കും. ദീര്‍ഘദൂര യാത്ര നടത്തുന്നത് പ്രൊഫഷണല്‍ രംഗത്തും വ്യക്തിജീവിതത്തിലും നേട്ടങ്ങള്‍ നല്‍കും. ഈ സംക്രമണം വെല്ലുവിളികള്‍, ജോലി ഭാരം, വ്യക്തിബന്ധത്തിലെ പാളിച്ചകള്‍ എന്നിവയ്ക്ക് കാരണമായേക്കും. ജോലിയില്‍ തിരക്ക് അനുഭവപ്പെടും. അതേസമയം, കരിയറില്‍ പുരോഗതി കൈവരിക്കാന്‍ കഴിയില്ല, പ്രൊഫഷണല്‍ രംഗത്ത് മിതമായ ഫലങ്ങളേ ലഭിക്കൂ.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഈ സംക്രമണം നിങ്ങളുടെ വ്യക്തിപരവും പ്രൊഫഷണല്‍ ജീവിതത്തിലും ഉയര്‍ച്ചതാഴ്ചകള്‍ കൊണ്ടുവരും. എന്നാല്‍ കഠിനമായി അധ്വാനിക്കുന്നത് നല്ല ഫലങ്ങള്‍ നല്‍കും. കരിയറിലും ബന്ധങ്ങളിലും തടസ്സങ്ങള്‍ ഉണ്ടാകുന്നത് നിങ്ങളെ ഉത്കണ്ഠാകുലരാക്കും. അതിനാല്‍ നിങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധ വേണം. ജോലിയിലും വ്യക്തിജീവിതത്തിലും നല്ല ഫലങ്ങള്‍ നല്‍കും. കഠിനാധ്വാനം ചെയ്യുന്നത് മികച്ച ലാഭം നേടാന്‍ സഹായിക്കും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഈ സംക്രമണം നിങ്ങളുടെ പ്രണയബന്ധങ്ങളിലും പ്രൊഫഷണല്‍ രംഗത്തും അഭിവൃദ്ധി കൊണ്ടുവരും. ബിസിനസ് രംഗത്ത് അനുകൂലമായ കരാറുകള്‍ ലഭിക്കും. ജോലിക്കാരനാണെങ്കില്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും. അത് നിങ്ങളുടെ ബന്ദങ്ങളില്‍ വിയോജിപ്പും ജോലിസ്ഥലത്ത് ചില തടസ്സങ്ങളുമുണ്ടാകും. പ്രൊഫഷണല്‍ രംഗത്ത് അഭിവൃദ്ധിയുണ്ടാകും. ജോലിസ്ഥലത്ത് കഠിനാധ്വാനവും പരിശ്രമവും ആവശ്യമാണ്.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഈ സംക്രമണം നിങ്ങള്‍ക്ക് വിജയം നല്‍കും. നിങ്ങളുടെ സഹപ്രവര്‍ത്തകരെ ബഹുമാനിക്കേണ്ടതുണ്ട്. ബന്ധങ്ങള്‍ വൈവിധ്യമാര്‍ന്ന സ്വഭാവമുള്ളതായിരിക്കും. പങ്കാളിയുമായുള്ള ശാരീരിക അടുപ്പം ശക്തമായിരിക്കും. അഭിനിവേശം വര്‍ധിക്കും. ബന്ധങ്ങളില്‍ വൈകാരിക പിരിമുറുക്കങ്ങള്‍ ഉണ്ടാകും. കരിയറില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന പ്രൊഫഷണല്‍ തെറ്റുകള്‍ വരുത്തിയേക്കാം. ആരോഗ്യം ശ്രദ്ധിക്കണം.