'നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട് കേട്ടോ'; രസകരമായ ട്രെയ്‌ലറുമായി ലൂക്ക
Last Updated:
Luca trailer is here | മനോഹരമായ ഫ്രയിമുകളാണ് ഈ ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്
'നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലാക്കുന്നുണ്ട് കേട്ടോ'. രസകരമായ ഈ ഡയലോഗ് വീണ്ടും ഓർമ്മിപ്പിക്കുകയാണ് ടൊവിനോ തോമസ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ലൂക്കയുടെ ട്രെയ്‌ലർ. നായകനും നായികയും നിറയുന്ന, മനോഹരമായ ഫ്രയിമുകളാണ് ഈ ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. യുവനിരയിലെ ഏറ്റവും ശ്രദ്ധേയ സാന്നിദ്ധ്യം ടൊവിനോ തോമസ് നവാഗത സംവിധായകന്‍ അരുണ്‍ ബോസിനൊപ്പം ചേരുന്ന ചിത്രമാണ് ലൂക്ക.
സ്റ്റോറീസ് ആൻഡ് തോട്ട്സ് ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേർന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ടൊവിനോയുടെ നായികയാകുന്നത് അഹാന കൃഷ്ണയാണ്. മൃദുല്‍ ജോര്‍ജ്ജ് അരുണ്‍ ബോസിനൊപ്പം ചേര്‍ന്നു രചന നിര്‍വഹിച്ചിരിക്കുന്ന ലൂക്കയില്‍ നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നവാഗതനായ നിമിഷ് രവി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് നിഖില്‍ വേണുവാണ്.
advertisement
ചുരുങ്ങിയ സമയം കൊണ്ട് ഒരു പിടി മികച്ച ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സൂരജ് എസ് കുറുപ്പാണ് ലൂക്കയിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. സെഞ്ച്വറി ഫിലിംസ് വിതരണം ചെയ്യുന്ന ലൂക്ക ജൂണ്‍ 28ന് തീയറ്ററുകളിലെത്തും. പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 17, 2019 5:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട് കേട്ടോ'; രസകരമായ ട്രെയ്‌ലറുമായി ലൂക്ക