നവ്യയും സൗബിനും കാക്കി അണിയുന്ന 'പാതിരാത്രി'യിലെ ദുരൂഹതകളെന്ത്?
- Published by:meera_57
- news18-malayalam
Last Updated:
പൊലീസ് യൂണിഫോമിൽ നവ്യാ നായരും സൗബിൻ ഷാഹിറും അവരുടെ ഇരുവശത്തുമായി സിവിൽ വേഷത്തിൽ സണ്ണി വെയ്നും ആൻ അഗസ്റ്റിനും
പൊലീസ് യൂണിഫോമിൽ നവ്യാ നായരും സൗബിൻ ഷാഹിറും അവരുടെ ഇരുവശത്തുമായി സിവിൽ വേഷത്തിൽ സണ്ണി വെയ്നും ആൻ അഗസ്റ്റിനും. താഴെ ഇരുട്ടിൽ കത്തിജ്വലിച്ചു നിൽക്കുന്ന പൊലീസ് ജീപ്പ്. ജീപ്പിൻ്റെ സൈഡിലായി സിവിൽ വേഷത്തിൽ സൗബിനും, നവ്യയും. പാതിരാത്രി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ദൃശ്യങ്ങളാണിത്. പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ ഒരു പാതിരാത്രിയുടെ ഭീതിയും, ആകാംക്ഷയും ഉദ്വേഗവുമൊക്കെ നൽകുന്നു ഈ പോസ്റ്റർ.
രത്തീന സംവിധാനം ചെയ്യുന്ന ചിത്രം ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി. അബ്ദുൾ നാസ്സർ, ആഷിയ നാസ്സർ എന്നിവരാണ് നിർമ്മിക്കുന്നത്. ഏറെ ചർച്ചചെയ്യപ്പെട്ട മമ്മൂട്ടി നായകനായി അഭിനയിച്ച പുഴു എന്ന ചിത്രത്തിനു ശേഷം രത്തീന സംവിധാനം ചെയ്യുന്ന ചിത്രമെന്ന രീതിയിലും ചിത്രം പ്രാധാന്യമർഹിക്കുന്നു.
സമ്പൂർണ്ണ പൊലീസ് കഥയിൽ കോൺസ്റ്റബിൾ ഹരീഷ്, പ്രൊബേഷണറി എസ്.ഐ. ജാൻസി കുര്യൻ എന്നീ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സൗബിൻ ഷാഹിറും നവ്യാ നായരുമാണ്. രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെയാണ് കഥാ പുരോഗതി. ഇവരുടെ ഒരു കേസന്വേഷണത്തിനിടയിൽ കടന്നുവരുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നത്.
advertisement
ഇടുക്കി ജില്ലയിലെ ഒരു ഗ്രാമത്തിൽ ഒറ്റരാത്രിയിൽ നടക്കുന്ന ഒരു പൊലീസ് ഡ്രാമ എന്ന് ചിത്രത്തെ വിശേഷിപ്പിക്കാം. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി, ഷാജി മാറാടാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിനു ശേഷം ഷാജി മാറാട് തിരക്കഥ രചിക്കുന്ന ചിത്രമാണ് പാതിരാത്രി.
സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും മുഖ്യ വേഷങ്ങളിലുണ്ട്. ശബരിഷ്, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം - ജെയ്ക്സ് ബിജോയ്, ഛായാഗ്രഹണം- ഷഹ്‌നാദ് ജലാൽ, എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ്, കലാസംവിധാനം - ദിലീപ് നാഥ്, ചമയം - ഷാജി പുൽപ്പള്ളി, കോസ്റ്റ്യും ഡിസൈൻ - ധന്യാ ബാലകൃഷ്ണൻ., സംഘട്ടനം- പി.സി. സ്റ്റണ്ട്സ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അജിത് വേലായുധൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ - സിബിൻ രാജ്, പരസ്യകല - യെല്ലോ ടൂത്ത്, പ്രോജക്റ്റ് ഹെഡ് -റിനി അനിൽകുമാർ, പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - രാജേഷ് സുന്ദരം, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ.
advertisement
കുമളി, അണക്കര, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഡ്രീം ബിഗ് ഫിലിംസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്,
ഫോട്ടോ - നവീൻ മുരളി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 12, 2025 2:21 PM IST