• HOME
  • »
  • NEWS
  • »
  • film
  • »
  • Enthada Saji | കുഞ്ചാക്കോ ബോബൻ, ജയസൂര്യ ചിത്രത്തിലൂടെ നിവേദ തോമസ് വീണ്ടും മലയാളത്തിൽ; 'എന്താടാ സജി' ഫസ്റ്റ് ലുക്ക്

Enthada Saji | കുഞ്ചാക്കോ ബോബൻ, ജയസൂര്യ ചിത്രത്തിലൂടെ നിവേദ തോമസ് വീണ്ടും മലയാളത്തിൽ; 'എന്താടാ സജി' ഫസ്റ്റ് ലുക്ക്

മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്

എന്താടാ സജി പോസ്റ്റർ, നിവേദ തോമസ്

എന്താടാ സജി പോസ്റ്റർ, നിവേദ തോമസ്

  • Share this:
നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒപ്പം നായികയായി നിവേദ തോമസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏറെ നാളുകൾക്കു ശേഷം നിവേദ തോമസ് മലയാളത്തിൽ മടങ്ങിവരുന്ന ചിത്രം കൂടിയാണ് ഇത്. മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.

ജസ്റ്റിന്‍ സ്റ്റീഫന്‍ സഹനിര്‍മ്മാണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദര്‍ ആണ്. ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ ജേക്സ് ബിജോയ്‌, എഡിറ്റിംഗ് രതീഷ് രാജ്, സംഗീതം വില്യം ഫ്രാന്‍സിസ്, കലാസംവിധാനം ഷിജി പട്ടണം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി. തോമസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍.

അസോസിയേറ്റ് ഡയറക്ടര്‍- മനീഷ് ഭാര്‍ഗവന്‍, പ്രവീൺ വിജയ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഗിരീഷ് കൊടുങ്ങല്ലൂര്‍, സംഘട്ടനം- ബില്ല ജഗന്‍, നൃത്ത സംവിധാനം- ബിജു ധ്വനി തരംഗ്, അഡ്മിനിസ്ട്രേഷൻ ഡിസ്ട്രിബൂഷൻ ഹെഡ്- ബബിൻ ബാബു. പ്രൊഡക്ഷന്‍ ഇന്‍ചാര്‍ജ്- അഖില്‍ യശോധരന്‍, സ്റ്റില്‍സ്- പ്രേംലാല്‍, ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍, ഡിജിറ്റൽ പ്രൊമോഷൻ കൺസൾട്ടന്റ് - ഒബ്സ്ക്യൂറ, മാർക്കറ്റിംഗ് - ബിനു ബ്രിങ്ഫോർത്ത്.
View this post on Instagram


A post shared by Kunchacko Boban (@kunchacks)


Also read: സാമന്തയുടെ അർപ്പണബോധത്തിൽ വിസ്മയിച്ച് ഹോളിവുഡ് സ്റ്റണ്ട് കൊറിയോഗ്രാഫർ; 'യശോദ' നവംബർ 11ന്

ഹരി - ഹരീഷ് സംവിധാനം ചെയ്യുന്ന സാമന്ത (Samantha Ruth Prabhu) കേന്ദ്ര കഥാപാത്രമാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം 'യശോദ' (Yashoda) 2022 നവംബർ 11 ന് പ്രദർശനത്തിനെത്തുകയാണ്. ഉണ്ണി മുകുന്ദനാണ് (Unni Mukundan) സിനിമയിലെ നായകൻ.

ശ്രീദേവി മൂവീസിന് കീഴിൽ ശിവലെങ്ക കൃഷ്ണ പ്രസാദ് നിർമ്മിച്ച ചിത്രം വമ്പൻ ബജറ്റിലൊരുക്കിയിട്ടുള്ളതാണെന്ന് ട്രെയ്‌ലറിൽ നിന്ന് വ്യക്തമാണ്. തിയറ്ററുകളെ ഇളക്കിമറിക്കാൻ പോകുന്ന കഥയും ആക്ഷൻ, ഇമോഷൻ, ത്രിൽ രംഗങ്ങളും ട്രെയ്‌ലറിൽ ഉണ്ടായിരുന്നു.

യശോദയുടെ ആക്ഷൻ കൊറിയോഗ്രാഫർ യാനിക്ക് ബെൻ സാമന്തയുടെ ഹൈ-വോൾട്ടേജ് ഫൈറ്റുകളും സ്റ്റണ്ടുകളും നിർമ്മിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നു. സാമന്തയുടെ സമർപ്പണം വളരെ സന്തോഷിപ്പിച്ചു. അവരുടെ ഇച്ഛാശക്തിയാണ് മുഴുവൻ സീക്വൻസുകളും ത്രില്ലിംഗ് ആക്കിയതെന്നും യാനിക്ക് വെളിപ്പെടുത്തുന്നു.

'ഫാമിലി മാൻ 2' എന്ന വെബ് സീരീസിൽ യാനിക്ക് ബെൻ മുമ്പ് സാമന്തയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

ഐക്കിഡോ, കിക്ക് ബോക്‌സിംഗ്, ജീത് കുനെ ഡോ, ജിംനാസ്റ്റിക്‌സ്, സാൻഡ് എന്നിവയിൽ വൈദഗ്ധ്യമുള്ള യാനിക്ക് ബെൻ പ്രശസ്ത ഹോളിവുഡ് ചിത്രങ്ങൾക്കും 40-ലധികം തെലുങ്ക്, ഹിന്ദി സിനിമകൾക്കുമായി സ്റ്റണ്ടുകൾ കോറിയോഗ്രാഫി ചെയ്തു.

Summary: Niveda Thomas makes a comeback to Malayalam cinema with Enthada Saji starring Kunchacko Boban and Jayasurya
Published by:user_57
First published: