Rudhiram | കന്നഡ സിനിമയെ പിടിച്ചുകുലുക്കിയ ഷെട്ടി ഗാങ് മലയാളത്തിൽ; അപർണ ബാലമുരളി നായികയാവുന്ന 'രുധിരം'

Last Updated:

സാന്‍ഡല്‍വുഡില്‍ നവതരംഗം തീര്‍ക്കുന്നവരായാണ് റിഷഭ് ഷെട്ടി, രക്ഷത് ഷെട്ടി, രാജ് ബി. ഷെട്ടി എന്നിവര്‍ അറിയപ്പെടുന്നത്

രുധിരം
രുധിരം
കന്നഡ സിനിമാരംഗം പിടിച്ചുകുലുക്കിയ ഷെട്ടി ഗാങ് തലവന്‍ മലയാളത്തിലേക്ക്. അഭിനയിക്കാന്‍ അപര്‍ണ ബാലമുരളിയും (Aparna Balamurali).
നവാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന 'രുധിരം' എന്ന ചിത്രത്തിലൂടെയാണ് രാജ് ബി. ഷെട്ടി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. 'രുധിരം' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ റിലീസായി.
പ്രമേയത്തിലും പെര്‍ഫോമന്‍സിലും മേക്കിങ്ങിലും വ്യത്യസ്ത പുലര്‍ത്തുന്ന ചിത്രങ്ങളിലൂടെ കന്നഡയില്‍ തരംഗം തീര്‍ത്ത രാജ് ബി. ഷെട്ടി മലയാളത്തിൽ എത്തുമ്പോൾ ഒപ്പം ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത് ദേശീയ അവാര്‍ഡ് ജേതാവായ അപര്‍ണ ബാലമുരളിയാണ്.
ഒണ്ടു മോട്ടേയ കഥേ, ഗരുഡ ഗമന ഋഷഭ വാഹന എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും മികച്ച അഭിനേതാവായും പ്രേക്ഷകമനം കവര്‍ന്ന താരമാണ് രാജ് ബി. ഷെട്ടി.
advertisement
സാന്‍ഡല്‍വുഡില്‍ നവതരംഗം തീര്‍ക്കുന്നവരായാണ് റിഷഭ് ഷെട്ടി, രക്ഷത് ഷെട്ടി, രാജ് ബി. ഷെട്ടി എന്നിവര്‍ അറിയപ്പെടുന്നത്. ഈ ഷെട്ടി ഗ്യാങ്ങിലെ പ്രധാനിയാണ് രാജ് ബി. ഷെട്ടി.
റൈസിങ് സണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ വി.എസ്. ലാലൻ നിർമ്മിക്കുന്ന 'രുധിരം' മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി അവതരിപ്പിക്കുന്നു.
സംവിധായകന്‍ ജിഷോ ലോണ്‍ ആന്റണി, ജോസഫ് കിരണ്‍ ജോര്‍ജ്ജ് എന്നിവർ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. റോഷാക്കിലൂടെ പുതുമയാര്‍ന്ന സംഗീതാനുഭവം നല്‍കിയ മിഥുന്‍ മുകുന്ദൻ രുധിരത്തിന് പശ്ചാത്തല സംഗീമൊരുക്കുന്നു. സജാദ് കാക്കു ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ- ഭവന്‍ ശ്രീകുമാർ.
advertisement
ക്രിയേറ്റീവ് പ്രൊഡ്യൂസർ- ഷബീര്‍ പത്താന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ വിന്‍സന്റ് ആലപ്പാട്ട്, ആര്‍ട്ട്- ശ്യാം കാര്‍ത്തികേയന്‍, പോസ്റ്റര്‍ ഡിസൈൻ- കഥ, പ്രൊഡക്ഷന്‍ കണ്‍ട്രോളർ- റിച്ചാര്‍ഡ്, സൗണ്ട് മിക്‌സ്- ഗണേഷ് മാരാര്‍, അസോസിയേറ്റ് ഡയറക്ടർ- അബ്രു സൈമണ്‍, മേക്കപ്പ്- സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂംസ്- ധന്യ ബാലകൃഷ്ണന്‍, വി.എഫ്.എക്‌സ്. സൂപ്പര്‍വൈസർ- ആനന്ദ് ശങ്കര്‍, ആക്ഷൻ- റണ്‍ രവി, ഫിനാന്‍സ് കണ്‍ട്രോളർ- എം.എസ്. അരുണ്‍, ലൈന്‍ പ്രൊഡ്യൂസർ- അവീന ഫിലിംസ്, സ്റ്റില്‍സ്- രാഹുല്‍ എം. സത്യന്‍, പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Summary: Rudhiram starring actor Aparna Balamurali introduces the Shetty gang from Kannada to Malayalam
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Rudhiram | കന്നഡ സിനിമയെ പിടിച്ചുകുലുക്കിയ ഷെട്ടി ഗാങ് മലയാളത്തിൽ; അപർണ ബാലമുരളി നായികയാവുന്ന 'രുധിരം'
Next Article
advertisement
Love Horoscope January 7| പങ്കാളിയുമൊത്ത് പ്രണയനിമിഷങ്ങൾ ആസ്വദിക്കുക; സഹാനുഭൂതി പുലർത്തുക: ഇന്നത്തെ പ്രണയഫലം
Love Horoscope January 7| പങ്കാളിയുമൊത്ത് പ്രണയനിമിഷങ്ങൾ ആസ്വദിക്കുക; സഹാനുഭൂതി പുലർത്തുക: ഇന്നത്തെ പ്രണയഫലം
  • മീനം രാശിക്കാർക്ക് പ്രണയത്തിൽ സന്തോഷവും അവസരങ്ങളും

  • മകരം രാശിക്കാർക്ക് ആശയവിനിമയത്തിൽ തെറ്റിദ്ധാരണകൾ നേരിടാം

  • കുംഭം, മിഥുനം രാശിയിലെ സിംഗിളുകൾക്ക് പുതിയ പ്രണയബന്ധം

View All
advertisement