കണ്മണി ചേച്ചിയുടെ കയ്യിൽ സുഖമായുറങ്ങി കിങ്ങിണി; വാത്സല്യം തുളുമ്പുന്ന പോസ്റ്റുമായി മുക്ത
- Published by:user_57
- news18-malayalam
Last Updated:
Muktha posts a pic of daughter Kanmani holding cousin Kingini | പുതിയ പോസ്റ്റിൽ റിമിയുടെയും മുക്തയുടെയും വീട്ടിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തുകയാണ്
അടുത്തിടെയാണ് റിമിയുടെ അനുജത്തിയുടെ മകനായ കുട്ടാപ്പിക്കും മുക്തയുടെ മകൾ കണ്മണിക്കും ചേട്ടനും ചേച്ചിയുമായി ഒരു ചെറിയ പ്രൊമോഷൻ കിട്ടിയത്. റിമിയുടെ അനുജത്തി റീനുവിന്റെ രണ്ടാമത്തെ മകൾ ജനിച്ചതിൽ പിന്നെ അതുവരെയുള്ള കുട്ടി താരങ്ങൾ കുഞ്ഞ് ഉത്തരവാദിത്തങ്ങളിലേക്ക് കടന്നു.
മുക്തയുടെ ഏറ്റവും പുതിയ പോസ്റ്റ് ചേച്ചിയുടെയും അനുജത്തിയുടേതുമാണ്. കിങ്ങിണി എന്നാണ് കുഞ്ഞുവാവയുടെ പേര്. കണ്മണി എന്ന് വിളിക്കുന്ന കിയാരയുടെ കയ്യിൽ ഇരുന്ന് സുഖമായുറങ്ങുന്ന അനിയത്തി കുട്ടിയാണ് ഈ വീഡിയോയിൽ. (വീഡിയോ ചുവടെ)
advertisement
വാവാവോ... എന്ന ഗാനം മുക്ത വീഡിയോക്ക് അകമ്പടിയായി ചേർത്തിട്ടുണ്ട്. വല്യേച്ചിയുടെ കിങ്ങിണി കുട്ടി എന്നാണ് അടിക്കുറിപ്പ്. ആദ്യമായി ചേച്ചി എടുത്തു മടിയിൽ വച്ച നിമിഷമാണിത്. ഒരു പരിഭവവുമില്ലാതെ കിങ്ങിണി ചേച്ചിയുടെ മടിയിൽ സുഖംപിടിച്ചിരിപ്പാണ്.
കുട്ടാപ്പിയും കണ്മണിയും റിമിയുടെ യൂട്യൂബ് വീഡിയോകളിൽ വരാറുണ്ട്. കുട്ടാപ്പിയാണ് ഏറ്റവും കൂടുതൽ പങ്കെടുക്കാറ്. ഇനിയിപ്പോ കിങ്ങിണി അൽപ്പം വലുതായാൽ ചിലപ്പോ വല്യമ്മയുടെ വീഡിയോകളിൽ എത്തിയേക്കും.
മുക്ത ഇപ്പോൾ തമിഴ് സീരിയലിൽ വേഷമിടുകയാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 11, 2021 10:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
കണ്മണി ചേച്ചിയുടെ കയ്യിൽ സുഖമായുറങ്ങി കിങ്ങിണി; വാത്സല്യം തുളുമ്പുന്ന പോസ്റ്റുമായി മുക്ത