'ഒരു സർക്കാർ ഉൽപ്പന്നം' രചയിതാവ് നിസാം റാവുത്തർ അന്തരിച്ചു
- Published by:meera_57
- news18-malayalam
Last Updated:
ചിത്രം ഈ വാരം റിലീസ് ചെയ്യാനിരിക്കെയാണ് തിരക്കഥാകൃത്തിന്റെ ആകസ്മിക നിര്യാണം
'ഒരു സർക്കാർ ഉൽപ്പന്നം'; സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു. 49 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. കടമനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു. ചിത്രം ഈ വാരം റിലീസ് ചെയ്യാനിരിക്കെയാണ് തിരക്കഥാകൃത്തിന്റെ ആകസ്മിക നിര്യാണം. അടുത്തിടെ സെൻസർ ബോർഡ് പേര് മാറ്റാൻ നിർദേശിച്ച ചിത്രമായിരുന്നു ഇത്. 'സക്കറിയയുടെ ഗർഭിണികൾ' എന്ന സിനിമയുടെ രചയിതാവ് കൂടിയാണ് നിസാം റാവുത്തർ.
Summary: Nisam Ravuthar, writer of the upcoming Malayalam movie Oru Sarkar Ulppannam, passes away due to heart failure
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 06, 2024 9:14 AM IST


