• HOME
 • »
 • NEWS
 • »
 • film
 • »
 • Biju Menon | 'ഒരു തെക്കന്‍ തല്ലു കേസ്' ഉഡുപ്പിയിൽ പൂർത്തിയായി; ബിജുമേനോനും പത്മപ്രിയയും മുഖ്യവേഷത്തിൽ

Biju Menon | 'ഒരു തെക്കന്‍ തല്ലു കേസ്' ഉഡുപ്പിയിൽ പൂർത്തിയായി; ബിജുമേനോനും പത്മപ്രിയയും മുഖ്യവേഷത്തിൽ

ഒരിടവേളയ്ക്കു ശേഷം പത്മപ്രിയ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

thekkan_thallu-case

thekkan_thallu-case

 • Share this:
  ബിജു മേനോനും പത്മപ്രിയയും മുഖ്യ വേഷങ്ങളിൽ അഭിനയിക്കുന്ന 'ഒരു തെക്കന്‍ തല്ലു കേസ്' എന്ന സിനിമയുടെ ചിത്രീകരണം ഉഡുപ്പിയിൽ പൂർത്തിയായി. നവാഗതനായ ശ്രീജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരിടവേളയ്ക്കു ശേഷം പത്മപ്രിയ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

  ഇ ഫോർ എന്റര്‍ടൈന്‍മെന്റിന്റെ ബാനറിൽ മുകേഷ് ആര്‍ മേത്ത സി. വി. സാരഥി എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു. പ്രശസ്ത എഴുത്തുക്കാരനും പത്ര പ്രവർത്തകനുമായ ജി. ആര്‍. ഇന്ദുഗോപന്റെ 'അമ്മിണി പിള്ള വെട്ടു കേസ് ' എന്ന ചെറുകഥയെ ആസ്പദമാക്കി രാജേഷ് പിന്നാടനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്.

  മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര പോസ്റ്റര്‍ ഡിസൈന്‍ സ്ഥാപനമായ ഓള്‍ഡ് മോങ്ക്സിന്റെ സാരഥിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ശ്രീജിത്ത് എൻ. ഈ വര്‍ഷത്തെ
  ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ "ബ്രോ ഡാഡി "യുടെ സഹ എഴുത്തുക്കാരൻ കൂടിയാണ് ശ്രീജിത്ത് എൻ.

  സംഗീതം-ജസ്റ്റിന്‍ വര്‍ഗ്ഗീസ്
  എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-റോഷന്‍ ചിറ്റൂര്‍
  ലൈന്‍ പ്രൊഡ്യൂസർ-ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്
  പ്രൊഡക്ഷൻ കൺട്രോളർ-ഷാഫി ചെമ്മാട്
  കല-ദിലീപ് നാഥ്
  മേക്കപ്പ്-റോണക്സ് സേവ്യർ
  വസ്ത്രാലങ്കാരം-സമീറ സനീഷ്
  സ്റ്റിൽസ്-അനീഷ് അലോഷ്യസ്
  എഡിറ്റർ-മനോജ് കണ്ണോത്ത്
  ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുക്കര
  പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-പ്രണവ് മോഹൻ
  പി ആർ ഒ-എ എസ് ദിനേശ്.

  Naradan movie | ടൊവിനോ തോമസ്- ആഷിഖ് അബു ചിത്രം 'നാരദൻ' തിയേറ്ററിൽ തന്നെ; റിലീസ് തിയതി പ്രഖ്യാപിച്ചു

  ടൊവിനോ തോമസിനെയും (Tovino Thomas) അന്ന ബെന്നിനെയും (Anna Ben) കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് അബു (Aashiq Abu) സംവിധാനം ചെയ്ത 'നാരദന്‍' (Naradan) സിനിമയുടെ പുതുക്കിയ റിലീസ് തിയതി പ്രഖ്യാപിച്ചു. മാര്‍ച്ച് മൂന്നിന് ലോക വ്യാപകമായി ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകനും നിര്‍മ്മാതാവുമായ ആഷിഖ് അബു അറിയിച്ചു.

  കോവിഡ് മൂന്നാം തരംഗ ഭീഷണിയും ഒമിക്രോണ്‍ വ്യാപനവും മുന്‍നിര്‍ത്തി നേരത്തെ ചിത്രത്തിന്റെ ജനുവരി 27ലെ റിലീസ് മാറ്റിവെച്ചിരുന്നു. ഇതിന് ശേഷമാണ് ഇന്ന് പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചത്.

  Also Read- ജന്മദിനത്തിൽ ആസിഫ് അലി ചിത്രം 'കൊത്ത്' ടീസർ റിലീസ് ചെയ്തു

  മാധ്യമലോകത്തെ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആഷിഖ് അബുവാണ്. രണ്ട് ഗെറ്റപ്പിലാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്.

  ഡാര്‍ക്ക് ഷേഡിലുള്ള പോസ്റ്ററുകള്‍ ചിത്രത്തിന്റെ ദുരൂഹ സ്വഭാവം വർദ്ധിപ്പിക്കുന്നതാണ്. സിനിമ ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും. മായാനദിക്കും വൈറസിനും ശേഷം ടൊവിനോയും ആഷിഖ് അബുവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'നാരദന്‍'.

  ഡിസംബര്‍ 25 ന് പുറത്തിറങ്ങിയ ട്രെയ്ലറില്‍ ഇത് അമേരിക്കയോ യൂറോപ്പോ അല്ല ഭാരതമാണ് എന്ന ടൊവിനോയുടെ ഡയലോഗ് ശ്രദ്ധ നേടിയിരുന്നു. വളരെ മികച്ച പ്രതികരണമാണ് ട്രെയ്ലറിന് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്.

  മിന്നല്‍ മുരളിയോടെ പാന്‍ ഇന്ത്യന്‍ അപ്പീലിലേക്ക് ഉയര്‍ന്ന ടൊവിനോയുടെ പുതിയ ചിത്രവും കേരളത്തിന് പുറത്തേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന ചിത്രത്തിന്റെ ട്രെയ്‌ലർ പങ്കുവെച്ച് ആശംസകള്‍ നേര്‍ന്നിരുന്നു. നെറ്റ്ഫ്ളിക്‌സിന്റെ ഇന്ത്യന്‍ ട്രെൻഡിങ് ലിസ്റ്റില്‍ ഒന്നാമതായി തന്നെ തുടരുകയാണ് ചിത്രം ഇപ്പോഴും.

  ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

  സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജാഫര്‍ സാദിഖ് ആണ് ക്യാമറ. സൈജു ശ്രീധരനാണ് എഡിറ്റിംഗ്.

  സംഗീത സംവിധാനം ഡി.ജെ. ശേഖര്‍ മേനോനും, ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്‌സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട്- ഗോകുല്‍ ദാസ്. ഉണ്ണി ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്.
  Published by:Anuraj GR
  First published: