കാസര്‍ഗോഡ് 17കാരിയെ പിതാവും മാതൃസഹോദരനും നാട്ടുകാരനായ യുവാവും പീഡിപ്പിച്ചതായി പരാതി
- Published by:Rajesh V
- news18-malayalam
Last Updated:
10 വയസുള്ളപ്പോഴാണ് പെൺകുട്ടി പിതാവിന്റെ അതിക്രമത്തിനു ഇരയായത്. പേടി കാരണം ആരോടും പറഞ്ഞിരുന്നില്ല
കാസര്‍ഗോഡ്: പതിനേഴുകാരിയായ പെൺകുട്ടിയെ പിതാവും മാതൃസഹോദരനും നാട്ടുകാരനായ യുവാവും പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ നാട്ടുകാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ഇതും വായിക്കുക: സഹോദരിയുമായും അമ്മയുമായും ബന്ധമുണ്ടായിരുന്ന യുവാവിനെ 40-കാരന്‍ കൊലപ്പെടുത്തി
മൂന്ന് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്‌താണ് പൊലീസ് അന്വേഷണം നടത്തുന്നത്. 10 വയസുള്ളപ്പോഴാണ് പെൺകുട്ടി പിതാവിന്റെ അതിക്രമത്തിനു ഇരയായത്. പേടി കാരണം ആരോടും പറഞ്ഞിരുന്നില്ല. രണ്ടു വർഷം മുമ്പാണ് മാതൃസഹോദരൻ്റെ പീഡനത്തിന് ഇരയായത്. കഴിഞ്ഞ മാസമാണ് നാട്ടുകാരനായ വിജയൻ എന്നയാൾ പീഡിപ്പിച്ചത്. കൗൺസിലിംഗിലാണ് സംഭവം പുറത്തായത്.
ഇതും വായിക്കുക: ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് കൊടുത്ത് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
അതേസമയം, 16 വയസ്സുള്ള മറ്റൊരു പെൺകുട്ടിയുടെ പരാതി പ്രകാരം വേറൊരു പോക്സോ കേസും അമ്പലത്തറ പൊലീസ് രജിസ്റ്റർ ചെയ്‌തു. 17 വയസുകാരനെതിരെയാണ് കേസ്. പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് കേസ്.
Location :
Kasaragod,Kasaragod,Kerala
First Published :
Sep 11, 2025 11:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാസര്‍ഗോഡ് 17കാരിയെ പിതാവും മാതൃസഹോദരനും നാട്ടുകാരനായ യുവാവും പീഡിപ്പിച്ചതായി പരാതി










