Prithviraj | സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജ് സുകുമാരൻ കോവിഡ് പോസിറ്റീവ്
- Published by:user_57
- news18-malayalam
Last Updated:
Prithviraj Sukumaran tested Covid positive | സിനിമാ ഷൂട്ടിങ്ങിലായിരുന്നു പൃഥ്വിരാജ്
കൊച്ചി: നടൻ പൃഥ്വിരാജ് സുകുമാരൻ കോവിഡ് പോസിറ്റീവ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നു പൃഥ്വിരാജിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത നിലയിലാണ്. കോവിഡ് പോസിറ്റീവ് ആയെന്ന വിവരം പൃഥ്വിരാജ് ഫേസ്ബുക് പേജിൽ സ്ഥിരീകരിച്ചിട്ടുമുണ്ട്.
ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ജനഗണമനയുടെ ആദ്യ ഷെഡ്യൂൾ പൃഥ്വിരാജ് പൂർത്തിയാക്കിയിരുന്നു. ഷൂട്ടിംഗ് കാലയളവിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ തനിയെയായിരുന്നു പൃഥ്വിരാജ് താമസിച്ചിരുന്നത്. ഷെഡ്യൂൾ പൂർത്തിയാക്കി വീട്ടിലേക്കു മടങ്ങാൻ നേരം നടത്തിയ ടെസ്റ്റിലാണ് കോവിഡ് പോസിറ്റീവ് എന്ന് തിരിച്ചറിയുന്നത്. ചിത്രത്തിൻ്റെ സംവിധായകനും കോവിഡ് സ്ഥിരീകരിച്ചു.
ആടുജീവിതം ഷൂട്ടിംഗ് കഴിഞ്ഞു വന്നു തങ്ങിയ ഹോട്ടലിലാണ് പൃഥ്വിരാജ്. ഇവിടെ ഐസൊലേഷനിൽ കഴിയുകയാണ് താരം.
കോവിഡ് പൊട്ടിപ്പുറപ്പെടലിനെ തുടർന്ന് ജോർദാനിലെ ആടുജീവിതം ഷൂട്ടിംഗ് സെറ്റിൽ പൃഥ്വിയും സംഘവും മാസങ്ങൾ ചിലവിട്ടിരുന്നു. തിരിച്ച് നാട്ടിലേക്ക് മടങ്ങിയപ്പോഴും പൃഥ്വിരാജ് സ്വമേധയാ ടെസ്റ്റ് നടത്തുകയും കോവിഡ് നെഗറ്റീവ് എന്ന് സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്‌തു. ഒപ്പം തിരികെ വന്ന രണ്ടു പേർക്ക് പിന്നീട് കോവിഡ് പോസിറ്റീവ് എന്ന് തെളിയുകയും ചെയ്‌തു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 20, 2020 12:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Prithviraj | സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജ് സുകുമാരൻ കോവിഡ് പോസിറ്റീവ്