തലൈവരെ കാണാൻ ഇനിയും കാത്തിരിക്കണം ; 'കൂലി' റിലീസ് 2025ൽ ?

Last Updated:

ആക്ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റർ  ത്രില്ലർ ചിത്രമാണ് കൂലി.

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന ചിത്രം 'കൂലി'യുടെ റിലീസ് 2025ലെന്ന് റിപ്പോർട്ട്. അടുത്ത വർഷം ജൂണിലേക്ക് റിലീസ് ചെയ്യുന്നതിനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത് എന്ന് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
രജനികാന്ത് ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. നാഗാർജുന, സത്യരാജ്, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ, ഉപേന്ദ്ര തുടങ്ങിയ വൻതാരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുണ്ട്. ചിത്രത്തിൽ സൈമൺ എന്ന കഥാപാത്രത്തെയാണ് നാഗാർജുന അവതരിപ്പിക്കുന്നത്. ദയാൽ എന്ന കഥാപാത്രമായി സൗബിനും എത്തും. പ്രീതി എന്ന കഥാപാത്രത്തെയാണ് ശ്രുതി ഹാസൻ അവതരിപ്പിക്കുന്നത്. രാജശേഖർ എന്ന കഥാപാത്രമായാണ് കൂലിയിൽ സത്യരാജ് എത്തുന്നത്.
ആക്ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റർ  ത്രില്ലർ ചിത്രമാണ് കൂലി. സിംഗപ്പൂർ, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് നടത്തുന്ന സ്വർണ്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോർട്ട്.
advertisement
സൺ പിക്ചേഴ്സിന്റെ ബാനറില് കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകൻ. അനിരുദ്ധ് സംഗീതമൊരുക്കും. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം.
Summary: The makers of Coolie, the upcoming Tamil film headlined by actor Rajinikanth, announced the star-studded cast of the film. Written and directed by filmmaker Lokesh Kanagaraj, as per latest reports, it is expected that Coolie will hit theatres in mid-2025.
മലയാളം വാർത്തകൾ/ വാർത്ത/Film/
തലൈവരെ കാണാൻ ഇനിയും കാത്തിരിക്കണം ; 'കൂലി' റിലീസ് 2025ൽ ?
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement