യഥാർത്ഥ മംഗലശേരി നീലകണ്ഠനായ മുല്ലശേരി രാജഗോപാലായി മുകേഷ്; 'മെഹ്ഫിൽ' ചിത്രത്തിലെ ഗാനം
- Published by:meera_57
- news18-malayalam
Last Updated:
കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികൾക്ക് ദീപാങ്കുരൻ സംഗീതം പകർന്ന് മുസ്തഫ, ദേവി ശരണ്യ എന്നിവർ ആലപിച്ച 'നൊന്തവർക്കേ നോവറിയൂ...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്
മുകേഷ്, ആശാ ശരത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് കഥ, തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'മെഹ്ഫിൽ' (Mehfil) എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികൾക്ക് ദീപാങ്കുരൻ സംഗീതം പകർന്ന് മുസ്തഫ, ദേവി ശരണ്യ എന്നിവർ ആലപിച്ച 'നൊന്തവർക്കേ നോവറിയൂ...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. 'ദേവാസുരം' സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച മംഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രം മുല്ലശ്ശേരി രാജഗോപാലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ളതായിരുന്നു.
സിനിമാ സംഗീത ലോകത്തെ പ്രശസ്തരുടെ പ്രിയപ്പെട്ടവനായ മുല്ലശ്ശേരി രാജഗോപാലിന്റെ വീട്ടിൽ എന്നും മെഹ്ഫിൽ ആയിരുന്നു. ഒരിക്കൽ നേരിൽ കണ്ട് ജയരാജിന്റെ ഹൃദയത്തിൽ പതിഞ്ഞ ഒരു സംഗീതരാവിന്റെ ദൃശ്യാവിഷ്ക്കാരമാണ് 'മെഹ്ഫിൽ'. മുല്ലശ്ശേരി രാജഗോപാലായി നടൻ മുകേഷ് അഭിനയിക്കുന്നു. ഭാര്യയായി ആശാ ശരത് എത്തുന്നു.
ഉണ്ണി മുകുന്ദൻ, മനോജ് കെ. ജയൻ, കൈലാഷ്, രഞ്ജി പണിക്കർ, സിദ്ധാർത്ഥ മേനോൻ, വൈഷ്ണവി, സബിത ജയരാജ്, അശ്വത്ത് ലാൽ, അജീഷ്, ഷിബു നായർ തുടങ്ങിയവർക്കൊപ്പം ഗായകരായ രമേശ് നാരായൺ, ജി. വേണുഗോപാൽ, കൃഷ്ണചന്ദ്രൻ, അഖില ആനന്ദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
advertisement
വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമിക്കുന്ന 'മെഹ്ഫിൽ"' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുൽ ദീപ് നിർവ്വഹിക്കുന്നു.
കൈതപ്രം രചിച്ച് ദീപാങ്കുരൻ സംഗീത സംവിധാനം നിർവഹിച്ച എട്ട് പാട്ടുകളാണ് മെഹ്ഫിലുള്ളത്. രമേഷ് നാരായൺ, ജി. വേണുഗോപാൽ, അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, ദേവീ ശരണ്യ, മുസ്തഫ മാന്തോട്ടം, ഹൃദ്യ മനോജ് തുടങ്ങിയവരാണ് ഗായകർ. സത്യം ഓഡിയോസാണ് പാട്ടുകൾ റിലീസ് ചെയ്യുന്നത്.
advertisement
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രേമചന്ദ്രൻ പുത്തൻചിറ, രാമസ്വാമി നാരായണസ്വാമി; എഡിറ്റിംഗ് - വിപിൻ മണ്ണുർ, കല- സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ് - ലിബിൻ മോഹൻ, വസ്ത്രലങ്കാരം- കുമാർ എടപ്പാൾ, സൗണ്ട് - വിനോദ് പി. ശിവറാം, കളർ- ബിപിൻ വർമ്മ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-റിനോയ് ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ- സജി കോട്ടയം. ആഗസ്റ്റ് എട്ടിന് 'മെഹ്ഫിൽ' തിയേറ്ററുകളിലെത്തും. പി.ആർ.ഒ. - എ.എസ്. ദിനേശ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 21, 2025 1:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
യഥാർത്ഥ മംഗലശേരി നീലകണ്ഠനായ മുല്ലശേരി രാജഗോപാലായി മുകേഷ്; 'മെഹ്ഫിൽ' ചിത്രത്തിലെ ഗാനം