പൃഥ്വിരാജിന്റെ ബോളിവുഡ് റീ-എൻട്രി; 'ബഡേ മിയാൻ ഛോട്ടേ മിയാൻ' സിനിമയുടെ ട്രെയ്‌ലർ ഇതാ വരുന്നു
- Published by:meera_57
- news18-malayalam
Last Updated:
ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്
അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ് എന്നിവർ മുഖ്യവേഷത്തിലെത്തുന്ന 'ബഡേ മിയാൻ ഛോട്ടേ മിയാൻ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ മാർച്ച് 26ന് റിലീസ് ചെയ്യുന്നതിൻ്റെ സൂചന പുറത്ത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ പൃഥ്വിരാജാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുക. താരത്തിന്റെ മലയാളം ആമുഖത്തോടെയാണ് മുൻപ് റിലീസ്സായ ടീസർ ആരംഭിക്കുന്നത്.
ഇത് ആദ്യമായാണ് അക്ഷയും ടൈഗറും ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത്. ഷാഹിദ് കപൂർ നായകനായ 'ബ്ലഡി ഡാഡി' എന്ന ചിത്രത്തിന് ശേഷം അലി അബ്ബാസ് സഫർ ഒരുക്കുന്ന ചിത്രമാണിത്.
ആക്ഷൻ വിഭാഗത്തിലെ ആരാധകരിൽ ആവേശത്തിൻ്റെ തിരമാലകൾ സൃഷ്‌ടിച്ചുകൊണ്ട് ഈ വർഷത്തെ ആക്ഷൻ പായ്ക്ക് എന്റർടൈൻമെന്റ് ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ ട്രെയ്‌ലർ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. ബഡേ മിയാൻ എന്ന കഥാപാത്രമായി അക്ഷയ് കുമാറും ഛോട്ടേ മിയാനായി ടൈഗർ ഷ്റോഫും വേഷമിടുന്നു, ഒപ്പം സോനാക്ഷി സിൻഹയും, മാനുഷി ചില്ലറും, അലയ എഫും അണിനിരക്കുന്ന താരനിര ഏപ്രിൽ 10ന് സ്‌ക്രീനുകളിൽ എത്തും.
advertisement
രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വഷു ഭഗ്നാനിയും പൂജ എന്റർടൈൻമെന്റും ചേർന്ന് അലി അബ്ബാസ് സഫർ ഫിലിംസുമായി സഹകരിച്ചാണ് ചിത്രത്തിൻ്റെ നിർമ്മാണം. വഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവരാണ് നിർമ്മാതാക്കൾ. അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വാർത്താ പ്രചാരണം: പി. ശിവപ്രസാദ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 23, 2024 3:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
പൃഥ്വിരാജിന്റെ ബോളിവുഡ് റീ-എൻട്രി; 'ബഡേ മിയാൻ ഛോട്ടേ മിയാൻ' സിനിമയുടെ ട്രെയ്‌ലർ ഇതാ വരുന്നു