ശിവക്ഷേത്രത്തിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് 9 അയ്യപ്പ തീർത്ഥാടകർക്ക് പൊള്ളലേറ്റു

Last Updated:

പരിക്കേറ്റ ഒമ്പതുപേരെയും ഉടൻ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ട്

News18
News18
കർണാടക: ശിവക്ഷേത്രത്തിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒമ്പത് അയ്യപ്പ ഭക്തർക്ക് ഗുരുതരമായി പൊള്ളലേറ്റു. നഗരത്തിലെ സായിനഗറിൽ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ദുരന്തം നടക്കുമ്പോൾ തീർത്ഥാടകസംഘം ക്ഷേത്ര മുറിയിൽ ഉറങ്ങുകയായിരുന്നു.
പരിക്കേറ്റ ഒമ്പതുപേരെയും ഉടൻ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.ഭക്ഷണം പാകം ചെയ്ത ശേഷം ഭക്തർ സിലിണ്ടർ നോബ് ശരിയായി ഓഫ് ചെയ്യാത്തതാണ് സ്‌ഫോടനത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നി​ഗമനം. ശബരിമലയിലേക്കായയി യാത്ര തിരിച്ച തീർത്ഥാടകർക്കാണ് പരിക്കേറ്റത്.
(Summary: Nine Ayyappa devotees burned after an LPG cylinder exploded in a Shiva temple. Police said the incident took place on Sunday night in the city's Sainagar.)
മലയാളം വാർത്തകൾ/ വാർത്ത/India/
ശിവക്ഷേത്രത്തിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് 9 അയ്യപ്പ തീർത്ഥാടകർക്ക് പൊള്ളലേറ്റു
Next Article
advertisement
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള വിമാന സർവീസുകളിൽ 22 % വർധന; പുതിയ വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള വിമാന സർവീസുകളിൽ 22 % വർധന; പുതിയ വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചു
  • തിരുവനന്തപുരം വിമാനത്താവളത്തിൽ 22% സർവീസുകൾ വർധിപ്പിച്ച് പുതിയ വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചു.

  • ദമാം, റിയാദ്, കുവൈറ്റ്, ക്വാലാലംപൂർ, മാലദ്വീപ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ വർധിപ്പിച്ചു.

  • വിന്റർ ഷെഡ്യൂളിൽ 600 ആയിരുന്ന പ്രതിവാര എയർട്രാഫിക് മൂവ്മെന്റുകൾ 732 ആയി ഉയരും.

View All
advertisement