By Election Result 2020| നിയമസഭാ ഉപതെരഞ്ഞെടുപ്പ്: മധ്യപ്രദേശിലും ഗുജറാത്തിലും കർണാടകത്തിലും യുപിയിലും ബിജെപിക്ക് ലീഡ്
By Election Result 2020| നിയമസഭാ ഉപതെരഞ്ഞെടുപ്പ്: മധ്യപ്രദേശിലും ഗുജറാത്തിലും കർണാടകത്തിലും യുപിയിലും ബിജെപിക്ക് ലീഡ്
മധ്യപ്രദേശിലെ 28 സീറ്റുകളിലെയും ഗുജറാത്തില്‍ എട്ടു സീറ്റുകളിലെയും യു.പിയില്‍ ഏഴ് മണ്ഡലങ്ങളിലെയും ജാര്‍ഖണ്ഡ്, കര്‍ണാടക, ഒഡീഷ, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളിലെ രണ്ടുവീതം സീറ്റുകളിലെയും ഛത്തീസ്ഗഡ്, തെലങ്കാന, ഹരിയാന എന്നിവിടങ്ങളില്‍ ഓരോ സീറ്റിലെയും ഫലമാണ് വരാനുള്ളത്.
News18 Malayalam
Last Updated :
Share this:
ന്യൂഡൽഹി: മധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പിൽ വോട്ടോണ്ണൽ പുരോഗമിക്കുന്നു. 17 ഇടത്ത് ബിജെപിയും ഒൻപതിടത്ത് കോൺഗ്രസും രണ്ടിടത്ത് ബിഎസ്പിയും ലീ ഡ് ചെയ്യുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം. മധ്യപ്രദേശിനൊപ്പം ഉപതെരഞ്ഞെടുപ്പ് നടന്ന പത്ത് സംസ്ഥാനങ്ങളിലെ 28 സീറ്റുകളിലെയും ബിഹാറിലെ വാല്‍മീകി നഗര്‍ ലോക്സഭാ മണ്ഡലത്തിലെയും ഫലവും ഇന്നറിയാം.
ഗുജറാത്തിൽ ഏഴ് സീറ്റുകളിൽ ബിജെപിയും ഒരിടത്ത് കോൺഗ്രസും ലീഡ് ചെയ്യുന്നു. ഉത്തർപ്രദേശിൽ 5 ഇടത്ത് ബിജെപിയും 2 ഇടത്ത് സമാജ് വാദി പാർട്ടിയും ലീഡ് ചെയ്യുന്നു. ഝാർഖണ്ടിൽ രണ്ടിടത്തും ബിജെപിക്കാണ് ലീഡ്. ഉപതെരഞ്ഞെടുപ്പ് നടന്ന മണിപ്പൂരിലെ അഞ്ചു സീറ്റുകളിൽ രണ്ടിടത്തെ ഫലസൂചനകൾ പുറത്തുവന്നപ്പോൾ ബിജെപിയും കോൺഗ്രസും ഓരോ സീറ്റിൽ മുന്നിലാണ്. ഛത്തീസ് ഗഡിലെ ഉപതെരഞ്ഞെടുപ്പ് നടന്ന ഏക സീറ്റിൽ കോൺഗ്രസ് മുന്നിൽ നിൽക്കുന്നു. കർണാടകത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റിലും ബിജെപിക്കാണ് ലീഡ്. തെലങ്കാനയിലെ ഒരു സീറ്റിലും ബിജെപിയാണ് മുന്നിൽ. ഒഡീഷയിൽ ഒരുസീറ്റിൽ ബിജെഡി മുന്നിൽ നിൽക്കുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജ്യോതിരാധിത്യസിന്ധ്യ പക്ഷക്കാരായ 25 അംഗങ്ങള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മധ്യപ്രദേശില്‍ ഇത്രയധികം സീറ്റുകളില്‍ ഒരുമിച്ച് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ശിവരാജ്സിങ് ചൗഹാന് ഭരണംനിലനിര്‍ത്താന്‍ എട്ടു സീറ്റുകളില്‍ വിജയം അനിവാര്യമാണ്. സിന്ധ്യയുടെ രാഷ്ട്രീയ ഭാവിയും ഉപതിരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കും. വീണ്ടും അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് കുറഞ്ഞത് 21 സീറ്റ് എങ്കിലും വേണം.
ഗുജറാത്തില്‍ എട്ടു സീറ്റുകളിലെയും യു.പിയില്‍ ഏഴ് മണ്ഡലങ്ങളിലെയും ജാര്‍ഖണ്ഡ്, കര്‍ണാടക, ഒഡീഷ, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളിലെ രണ്ടുവീതം സീറ്റുകളിലെയും ഛത്തീസ്ഗഡ്, തെലങ്കാന, ഹരിയാന എന്നിവിടങ്ങളില്‍ ഓരോ സീറ്റിലെയും ഫലമാണ് വരാനുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.