COVID 19 Live Updates | സംസ്ഥാനത്ത് കോവിഡ് 19 രോഗബാധിതരുടെ എണ്ണം 40; കാസർകോട് മാത്രം രോഗം സ്ഥിരീകരിച്ചത് 6 പേരിൽ
- Published by:Joys Joy
- news18-malayalam
Last Updated:
ആഘോഷങ്ങൾ ഒഴിവാക്കണമെന്നത് ഇതു വരെ അഭ്യർഥന മാത്രമായിരുന്നു. ഇനി നിലപാട കടുപ്പിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി
സംസ്ഥാനത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 40 ആയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് 12 പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ കാസർകോട് മാത്രം ആറു പേർക്കാണ് രോഗബാധയുണ്ടെന്നു കണ്ടെത്തിയത്. ആഘോഷങ്ങൾ ഒഴിവാക്കണമെന്നത് ഇതു വരെ അഭ്യർഥന മാത്രമായിരുന്നു.
ഇനി നിലപാട കടുപ്പിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുവെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും കാസർകോട്ടെ രോഗബാധിതരുടെ എണ്ണം ആശങ്കപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകത്ത് ഇതുവരെ 160 രാജ്യങ്ങളിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ഇതുവരെ 206 കോവിഡ്
19 കേസുകൾ സ്ഥിരീകരിച്ചു. ഇവരുടെ സമ്പർക്കപട്ടികയിലുള്ള 6, 700 പേർ നിരീക്ഷണത്തിലാണ്. രാജ്യത്ത് ഇതിവരെ നാല് മരണമാണ് കോവിഡ് 19 മൂലം സ്ഥിരീകരിച്ചത്. മരിച്ചവർ എല്ലാവരും 64 വയസിനു മുകളിൽ ഉള്ളവരായിരുന്നുവെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.
advertisement
അതേസമയം, കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ എസ് എസ് എൽ സി, പ്ലസ് ടു.
സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു. അതേസമയം, വിദേശത്തു നിന്ന് ആരോഗ്യവകുപ്പിനെ അറിയിക്കാതിരിക്കുകയും സുഹൃത്തുക്കളെ വിളിച്ച പഞ്ചനക്ഷത്ര ഹോട്ടലിൽ പാർട്ടി നടത്തുകയും ബോളിവുഡ് താരം കനിക കപൂറിനെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കനികയ്ക്ക് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. വിദേശത്ത് നിന്നെത്തിയിട്ടും ഹോം ക്വാറന്റെൻ പാലിക്കാത്തതിനാണ് അവർക്കെതിരെ നടപടി എടുക്കുക.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 20, 2020 8:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 Live Updates | സംസ്ഥാനത്ത് കോവിഡ് 19 രോഗബാധിതരുടെ എണ്ണം 40; കാസർകോട് മാത്രം രോഗം സ്ഥിരീകരിച്ചത് 6 പേരിൽ


