advertisement

മദ്യപിച്ച് ഭാര്യയെ മർദിക്കുന്നത് തടഞ്ഞ അയൽവാസിയായ ബന്ധുവിനെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചുകൊന്നു

Last Updated:

കോന്നി എലിയറക്കൽ സ്വദേശി വഹാബാണ് മരിച്ചത്. കഴി‍ഞ്ഞ ദിവസം രാത്രി11 മണിക്കായിരുന്നു സംഭവം. പ്രതിയായ നിയാസിനെ പൊലീസ് പിടികൂടി

News18
News18
പത്തനംതിട്ട: അയൽവാസിയായ ബന്ധുവിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. കോന്നി എലിയറക്കൽ സ്വദേശി വഹാബാണ് മരിച്ചത്. കഴി‍ഞ്ഞ ദിവസം രാത്രി11 മണിക്കായിരുന്നു സംഭവം. പ്രതിയായ നിയാസിനെ പൊലീസ് പിടികൂടി.
നിയാസ് മദ്യലഹരിയിൽ ഭാര്യയെ മർദ്ദിക്കുന്നത് കണ്ട് തടയാൻ എത്തിയതായിരുന്നു വഹാബ്. ഇതിനിടെ വാക്കുതർക്കുണ്ടാവുകയും പ്രകോപിതനായ നിയാസ് വഹാബിനെ ചുറ്റിക ഉപയോ​ഗിച്ച് മർദ്ദിക്കുകയുമായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വഹാബിനെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പ്രതിയായ നിയാസിന്റെ ഭാര്യ വഹാബിന്റെ ഭാര്യാസഹോദരിയുടെ മകളാണ്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യപിച്ച് ഭാര്യയെ മർദിക്കുന്നത് തടഞ്ഞ അയൽവാസിയായ ബന്ധുവിനെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചുകൊന്നു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement