നരേന്ദ്ര മോദിയുടെ ശ്രദ്ധതിരിക്കൽ തന്ത്രം; ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാൻ അറിയാതെ പോയതെങ്ങനെ?
- Published by:Rajesh V
- news18-malayalam
Last Updated:
ഒരുവശത്ത് ഓപ്പറേഷൻ സിന്ദൂർ ആസൂത്രണം ചെയ്യുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം പൊതുപരിപാടികളിൽ പങ്കെടുത്തുകൊണ്ടിരുന്നു. യുകെ വ്യാപാര കരാറും ഡിഫൻസ് മോക്ക് ഡ്രില്ലും പ്രഖ്യാപിച്ച് പാകിസ്ഥാന്റെ ശ്രദ്ധ തിരിച്ചു
ഏപ്രിൽ 22ന് പഹൽഗാം ഭീകരാക്രമണത്തിന് മണിക്കൂറുകൾക്കുള്ളിൽ, സൗദി യാത്ര വെട്ടിച്ചുരുക്കി മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നീതി നടപ്പാക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. കശ്മീരിൽ 26 പേരുടെ കൂട്ടക്കൊല നിരവധി നയതന്ത്ര നടപടികളിലേക്ക് നയിച്ചു. എന്നാൽ മതം ചോദിച്ച്, പ്രിയപ്പെട്ട സഹോദദരെ പോയിന്റ് ബ്ലാങ്കിൽ വെടിവച്ച കൊന്ന ഭീകരര്‍ക്ക് ശക്തമായ തിരിച്ചടി നൽകാനായി ഇന്ത്യക്കാരുടെ രക്തം തിളയ്ക്കുകയായിരുന്നു.
ഉന്നത പ്രതിരോധ ഉദ്യോഗസ്ഥരുമായും മന്ത്രിമാരുമായും പ്രധാനമന്ത്രി നിരവധിതവണ കൂടിക്കാഴ്ചകൾ നടത്തിയപ്പോഴും, പൊതുപരിപാടികളിലും ഉദ്ഘാടനങ്ങളിലും പങ്കെടുക്കുന്നത് മോദി തുടർന്നു. ഇന്ത്യയിൽ കാര്യങ്ങൾ പതിവുപോലെ നടക്കുന്നുണ്ടെന്ന് കാണിക്കാൻ ഒരു വ്യാപാര കരാർ പ്രഖ്യാപിക്കുക പോലുമുണ്ടായി. മെയ് 7ന് ആഭ്യന്തര മന്ത്രാലയം ഒരു സുരക്ഷാ മോക്ക് ഡ്രില്ലും പ്രഖ്യാപിച്ചു.
പാകിസ്ഥാനെ ശ്രദ്ധ തിരിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ ഫലിച്ചു. ബുധനാഴ്ച പുലർച്ചെ പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും (പിഒകെ) ഒമ്പത് ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകര്‍ക്കുന്നതുവരെ പാകിസ്ഥാൻ യാതൊന്നും അറിഞ്ഞില്ല.
advertisement
ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കുന്നതിന് മുൻപേ പാകിസ്ഥാന്റെ ശ്രദ്ധ തിരിക്കാൻ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികളും ഉദ്ഘാടനങ്ങളും
മുംബൈയിൽ വേവ്സ്: മെയ് 1 ന് പ്രധാനമന്ത്രി മോദി ലോക ഓഡിയോവിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് ഉച്ചകോടിയിൽ (WAVES) 2025 പങ്കെടുത്തു, അവിടെ അദ്ദേഹം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ ഉയർച്ച, സംഗീതം, സിനിമകൾ, ഭക്ഷണം, ഗെയിമിംഗ്, ആനിമേഷൻ എന്നിവ ഉൾക്കൊള്ളുന്ന സൃഷ്ടിപരമായ സമ്പദ്‌വ്യവസ്ഥ എന്നിവയുടെ വളര്‍ച്ച പ്രഖ്യാപിച്ചു.
വിഴിഞ്ഞം തുറമുഖ സമർപ്പണം: മെയ് 2 ന് പ്രധാനമന്ത്രി മോദി 8,800 കോടി രൂപയുടെ വിഴിഞ്ഞം ഇന്റർനാഷണൽ ഡീപ്പ് വാട്ടർ മൾട്ടിപർപ്പസ് തുറമുഖം രാഷ്ട്രത്തിന് സമർപ്പിച്ചു. ഇന്ത്യയുടെ പണം ഇപ്പോൾ ഇന്ത്യയിൽ തന്നെ വിനിയോഗിക്കുമെന്നും ഒരിക്കൽ രാജ്യത്തിന് പുറത്തേക്ക് ഒഴുകിയിരുന്ന ഫണ്ടുകൾ ഇപ്പോൾ കേരളത്തിനും വിഴിഞ്ഞത്തെ ജനങ്ങൾക്കും പുതിയ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
advertisement
മോക്ക് ഡ്രില്ലുകൾ: മെയ് 5 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം "ഫലപ്രദമായ സിവിൽ ഡിഫൻസ്" എന്ന ലക്ഷ്യത്തോടെ രാജ്യത്തുടനീളമുള്ള 244 ജില്ലകളിലും മെയ് 7 ന് മോക്ക് ഡ്രില്ലുകൾ നടത്താൻ ഉത്തരവിട്ടു. എല്ലാ സർക്കാർ സോഷ്യൽ മീഡിയ ഹാൻഡിലുകളും ഇതിനെക്കുറിച്ച് പോസ്റ്റ് ചെയ്തു.
ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാർ: മെയ് 6 ന് ഇന്ത്യയുടെയും യുകെയുടെയും പ്രധാനമന്ത്രിമാർ ഇരു രാജ്യങ്ങളും സ്വതന്ത്ര വ്യാപാര കരാർ പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചു. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിന്റെ വിജയകരമായ പരിസമാപ്തിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ സ്വാഗതം ചെയ്തു.
advertisement
മീഡിയ ഉച്ചകോടി: മെയ് 6 ന് ഒരു ടിവി വാർത്താ ചാനലിന്റെ ഉച്ചകോടിയെ മോദി അഭിസംബോധന ചെയ്തു.
വിദേശകാര്യമന്ത്രാലയം: പ്രധാനമന്ത്രി മോദിയുടെ അടുത്ത സന്ദർശനത്തിനായി വിദേശകാര്യ മന്ത്രാലയം തയ്യാറെടുക്കുമ്പോൾ, മാധ്യമപ്രവർത്തകരെയും വിദേശ പ്രമുഖരെയും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ക്ഷണിച്ചുകൊണ്ടിരുന്നു.
രാജസ്ഥാനിലെ വ്യോമാഭ്യാസം: പാകിസ്ഥാനുമായുള്ള അന്താരാഷ്ട്ര അതിർത്തിയിൽ, രാജസ്ഥാനിൽ ഇന്ത്യൻ വ്യോമസേനയുടെ രണ്ട് ദിവസത്തെ മെഗാ സൈനികാഭ്യാസം മെയ് 7 മുതൽ പ്രഖ്യാപിച്ചു. റഫേൽ, സുഖോയ് -30, ജാഗ്വാർ വിമാനങ്ങൾ ഉൾപ്പെടെ എല്ലാ മുൻനിര യുദ്ധവിമാനങ്ങളും ഉൾപ്പെടുന്ന മുൻകൂട്ടി ആസൂത്രണം ചെയ്ത പതിവ് പരിശീലന അഭ്യാസമാണിതെന്ന് വ്യോമസേന വിശേഷിപ്പിച്ചു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് വ്യോമസേനയ്ക്ക് നോട്ടീസ് നൽകിയത്.
advertisement
'തന്ത്രപരമായ നിശബ്ദത': പഹൽഗാം ഭീകരാക്രമണത്തിനുശേഷം വിദേശകാര്യ മന്ത്രാലയവും പ്രതിരോധ സേനയും മൗനം പാലിച്ചു. ഐക്യരാഷ്ട്രസഭയിലെ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാന്റെ ' രഹസ്യ ബ്രീഫിംഗി'ന് വിദേശകാര്യ മന്ത്രാലയം ഇതുവരെ മറുപടി നൽകിയിട്ടില്ല.
അളന്നുകുറിച്ച പ്രതികരണം: നരേന്ദ്ര മോദി, അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവർ പഹൽഗാം ആക്രമണത്തെക്കുറിച്ച് അളന്നുകുറിച്ച് സംസാരിച്ചപ്പോൾ, നയതന്ത്ര പ്രതിനിധി യോജ്‌ന പട്ടേൽ ഐക്യരാഷ്ട്രസഭയിൽ വിഷയം ശക്തമായി ഉന്നയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 08, 2025 10:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
നരേന്ദ്ര മോദിയുടെ ശ്രദ്ധതിരിക്കൽ തന്ത്രം; ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാൻ അറിയാതെ പോയതെങ്ങനെ?