'വെറുപ്പിന് ഇന്ത്യന്‍ സമൂഹത്തില്‍ സ്ഥാനമില്ല; ഒരാഴ്ച കുടിവെള്ളവും സര്‍ബത്തും വിതരണം ചെയ്യണം': കലാപകാരിയോട് കോടതി

Last Updated:

മാര്‍ച്ച് 11 മുതല്‍ ജയിലിലായിരുന്ന പ്രതി ഹാപുര്‍ നവാബിന് ജാമ്യം നല്‍കിക്കൊണ്ടാണ് ജസ്റ്റിസ് അജയ് ഭാനോട്ട് ഇങ്ങനെ നിര്‍ദേശിച്ചത്

പ്രയാഗ്രാജ് : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ സാമുദായിക കലാപത്തിലെ പ്രതിയോട് ഒരാഴ്ച കുടിവെള്ളവും സര്‍ബത്തും വിതരണംചെയ്യാന്‍ അലഹാബാദ് ഹൈക്കോടതിയുടെ നിര്‍ദേശം.
മാര്‍ച്ച് 11 മുതല്‍ ജയിലിലായിരുന്ന പ്രതി ഹാപുര്‍ നവാബിന് ജാമ്യം നല്‍കിക്കൊണ്ടാണ് ജസ്റ്റിസ് അജയ് ഭാനോട്ട് ഇങ്ങനെ നിര്‍ദേശിച്ചത്. സൗമനസ്യവും സൗഹാര്‍ദവും സൃഷ്ടിക്കാന്‍ പ്രദേശത്ത് കുടിവെള്ളവും സര്‍ബത്തും സൗജന്യമായി നല്‍കണമെന്ന് കോടതി പറഞ്ഞു.
സഹജീവിസ്‌നേഹമെന്ന മഹാത്മാഗാന്ധിയുടെ തത്ത്വം ഉദ്ബോധിപ്പിച്ച ജസ്റ്റിസ് ഭാനോട്ട് അതാണ് ഇന്ത്യന്‍ധര്‍മത്തിന്റെ അന്തഃസത്തയെന്നും പറഞ്ഞു. വെറുപ്പിന് ഇന്ത്യന്‍ സമൂഹത്തില്‍ സ്ഥാനമില്ല. ഗംഗ-ജമുനി തെഹ്സീബ് (ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ആഘോഷം) അതിന്റെ സത്തയിലാണ്, അല്ലാതെ വാക്കുകളിലല്ല പാലിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
advertisement
ജൂണിനുള്ളില്‍ ഏതെങ്കിലുമൊരാഴ്ച ഹാപുരിലെ പൊതുസ്ഥലത്ത് യാത്രക്കാര്‍ക്ക് കുടിവെള്ളവും സര്‍ബത്തും നല്‍കണമെന്നാണ് പ്രതിക്കുള്ള നിര്‍ദേശം. ഇത് തടസ്സംകൂടാതെയും സമാധാനപൂര്‍വും നടത്തുന്നതിനുവേണ്ട സജ്ജീകരണം ഉറപ്പുവരുത്തണമെന്ന് പോലീസിനോടും പ്രാദേശിക ഭരണകൂടത്തോടും കോടതി നിര്‍ദേശിച്ചു.
മറ്റൊരാളുടെയുള്ളിലെ വെറുപ്പിന് മരണസമയത്തുപോലും മഹാത്മാഗാന്ധിയിലെ സ്‌നേഹക്കടലിനെ മറയ്ക്കാനായില്ലെന്ന് ജസ്റ്റിസ് ഭാനോട്ട് പറഞ്ഞു. ''വിവിധ വിശ്വാസങ്ങള്‍ പിന്തുടരുന്നവര്‍ നമ്മുടെ രാഷ്ട്രപിതാവിനെ ഓര്‍ക്കണം. എല്ലാ മതങ്ങളും തേടുന്നതും ഇന്ത്യന്‍ ധര്‍മത്തിന്റെ സത്തയും സഹജീവിസ്‌നേഹമാണെന്ന് തന്റെ ജീവിതത്തിലും മരണത്തിലും ഓര്‍മിപ്പിക്കുന്നു അദ്ദേഹം. ആരുടെയോ വെറുപ്പ് അദ്ദേഹത്തിന്റെ ശരീരത്തെ നിശ്ചലമാക്കി. പക്ഷേ, മനുഷ്യകുലത്തോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹത്തെ കെടുത്തിയില്ല. വെടിയുണ്ട അദ്ദേഹത്തിന്റെ ഭൗതികശരീരം തുളച്ചു. പക്ഷേ, അദ്ദേഹത്തിലെ സത്യത്തെ നിശ്ശബ്ദമാക്കിയില്ല'' -ജസ്റ്റിസ് ഭാനോട്ട് പറഞ്ഞു.
advertisement
പിന്നിൽ ഇരിക്കുന്നയാൾ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ 3 മാസത്തേക്ക് ലൈസൻസ് റദ്ദാക്കും, ഒപ്പം 500 രൂപ പിഴയും; കർശന നടപടികളുമായി മുംബൈ പൊലീസ്
ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ഹെൽമെറ്റ് (Helmet)ധരിക്കുന്നത് കർശനമാക്കി മുംബൈ ട്രാഫിക് പൊലീസ്. ബൈക്ക് ഓടിക്കുന്നവർ മാത്രമല്ല, പുറകിൽ ഇരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്താൽ 500 രൂപ പിഴയും മൂന്ന് മാസം ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളും നേരിടാം.
1998 ലെ മോട്ടോർ വെഹിക്കിൾ ആക്ട് പുതുക്കിയതിനു പിന്നാലെയാണ് റോഡ് സുരക്ഷയുടെ ഭാഗമായി കർശന നടപടികളിലേക്ക് മുംബൈ പൊലീസ് കടന്നത്. പുതിയ നിയമങ്ങൾ അടുത്ത പതിനഞ്ചു ദിവസത്തിനുള്ളിൽ നിലവിൽ വരും.
advertisement
പുതുക്കിയ നിയമങ്ങൾ പ്രകാരം ഇരുചക്ര വാഹനങ്ങളിൽ പിന്നിൽ ഇരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാണ്. ഹെൽമറ്റ് ശരിയായി ധരിക്കാത്തതിന് ഇരുചക്രവാഹന യാത്രക്കാർക്ക് 2,000 രൂപ വരെ പിഴ ചുമത്താൻ 1998 ലെ മോട്ടോർ വാഹന നിയമം സർക്കാർ അടുത്തിടെ പുതുക്കിയിരുന്നു.
പിഴ വീഴുന്നത് ഇങ്ങനെ, 
ബൈക്ക് ഓടിക്കുന്നയാൾ ബക്കിൾ ചെയ്യാതെ ഹെൽമെറ്റ് ധരിച്ചാൽ 1000 രൂപയാണ് പിഴ.
advertisement
ബിഐഎസ് മുദ്രയില്ലാത്ത ഹെൽമെറ്റ് ധരിച്ചാൽ 1000 രൂപ പിഴ ഈടാക്കും.
ഹെൽമെറ്റ് കൃത്യമായി ധരിച്ചിട്ടും ട്രാഫിക് സിഗ്നലിൽ റെഡ് ലൈറ്റ് മറികടന്നാൽ  2,000 രൂപ പിഴയായി നൽകേണ്ടി വരും.
ഹെൽമെറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആകൃതി: എല്ലാവരുടെയും തലയുടെ ആകൃതി വ്യത്യസ്തമാണ്. അതിനനുസരിച്ച് വൃത്താകൃതിയിലുള്ള ഓവല്‍, ഇന്റര്‍മീഡിയറ്റ് ഓവല്‍, നീണ്ട ഓവല്‍ എന്നീ മൂന്ന് ആകൃതികളില്‍ ഹെല്‍മെറ്റുകള്‍ ലഭ്യമാണ്. കണ്ണാടി ഉപയോഗിച്ച് നിങ്ങളുടെ തലയുടെ ആകൃതി മനസ്സിലാക്കി ശേഷം ശരിയായ ഹെല്‍മെറ്റ് തിരഞ്ഞെടുക്കാം.
advertisement
വലുപ്പം: എല്ലാവരുടെയും തലയുടെ വലുപ്പവും വ്യത്യസ്തമാണ്. ഒരു പുതിയ ഹെല്‍മെറ്റ് വാങ്ങുമ്പോള്‍ വലുപ്പം രേഖപ്പെടുത്തിയിരിക്കുന്ന ടാഗ് അതിനൊപ്പമുണ്ടെന്ന് ഉറപ്പാക്കുക. എല്ലാ വലിപ്പത്തിലുമുള്ള ഹെല്‍മെറ്റിന്റെ ഷെല്‍ ലഭ്യമാണ്. എന്നിരുന്നാലും, ഹെല്‍മെറ്റില്‍ തല ശരിയായി ഫിറ്റ് ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കി വേണം വാങ്ങാന്‍.
തരം: ഏത് തരം ഹെല്‍മെറ്റ് തെരെഞ്ഞെടുക്കണമെന്നത് റൈഡറുടെ സൗകര്യത്തെയും താല്പര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഓഫ് റോഡ് മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ വിപുലമായ ചിന്‍ ബാറും മികച്ച വായു പ്രവാഹവും ഉള്ള ഓഫ് റോഡ് ഹെല്‍മെറ്റുകളാണ് തിരഞ്ഞെടുക്കേണ്ടത്. അതേസമയം ദൈനംദിന യാത്രക്കാര്‍ പകുതിയോ അല്ലെങ്കില്‍ പൂര്‍ണമായോ തുറന്ന മുഖമുള്ള ഹെല്‍മെറ്റുകളാണ് പൊതുവെ തിരഞ്ഞെടുക്കാറുള്ളത്. ഫുള്‍ ഫെയ്‌സ് ഹെല്‍മെറ്റ്, ഡ്യുവല്‍ സ്‌പോര്‍ട് ഹെല്‍മെറ്റ്, മോഡുലാര്‍ മോട്ടോര്‍ സൈക്കിള്‍ ഹെല്‍മെറ്റുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
advertisement
ഗുണനിലവാരം: വളരെക്കാലം നിലനില്‍ക്കുന്നത് കൊണ്ടും വില കൂടുതലായതിനാലും ഹെല്‍മെറ്റുകള്‍ ആരും ഇടയ്ക്കിടെ മാറ്റിവാങ്ങാറില്ല. അതിനാല്‍ ഹെല്‍മെറ്റ് വാങ്ങുമ്പോള്‍ സ്റ്റീല്‍ബേര്‍ഡ്, വേഗ, സ്റ്റഡ്‌സ് തുടങ്ങിയ നല്ല ബ്രാന്‍ഡുകളുടേത് വാങ്ങാന്‍ ശ്രദ്ധിയ്ക്കുക. സുരക്ഷയുടെ കാര്യമായതുകൊണ്ട് അപകടങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാത്ത, വില കുറഞ്ഞ ഹെല്‍മെറ്റുകള്‍ വാങ്ങുന്നത് ഒഴിവാക്കുക.
സര്‍ട്ടിഫിക്കേഷന്‍: ഐഎസ്‌ഐ മാര്‍ക്ക് ഉള്ള ഹെല്‍മെറ്റുകള്‍ ആണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം വാങ്ങുക. വിപണിയില്‍ വില്‍ക്കുന്നതിന് മുമ്പ് ലാബുകളില്‍ പരീക്ഷിച്ച് സുരക്ഷ ഉറപ്പാക്കിയതിന് ശേഷമാണ് ഈ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇത് ഏറ്റവും സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
'വെറുപ്പിന് ഇന്ത്യന്‍ സമൂഹത്തില്‍ സ്ഥാനമില്ല; ഒരാഴ്ച കുടിവെള്ളവും സര്‍ബത്തും വിതരണം ചെയ്യണം': കലാപകാരിയോട് കോടതി
Next Article
advertisement
Love Horoscope November 18 | പങ്കാളിയുമായി ആശയവിനിമയം നടത്തുക; പ്രണയത്തിന് മുൻഗണന നൽകുക: ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope November 18 | പങ്കാളിയുമായി ആശയവിനിമയം നടത്തുക; പ്രണയത്തിന് മുൻഗണന നൽകുക: ഇന്നത്തെ പ്രണയഫലം അറിയാം
  • തുറന്ന ആശയവിനിമയം പ്രണയബന്ധം മെച്ചപ്പെടുത്താൻ സഹായിക്കും

  • വൃശ്ചികം രാശിക്കാർക്ക് പ്രണയപരവും സംതൃപ്തവുമായ ഒരു ദിവസമായിരിക്കും

  • തുലാം രാശിക്കാർക്ക് അഭിപ്രായവ്യത്യാസങ്ങൾ

View All
advertisement